- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഴിമതിക്കാരെ പൊതുവേദിയിൽ ശകാരിക്കും; രഹസ്യമായി ചർച്ച നടത്തും; ഇത് ഇരട്ടച്ചങ്കല്ല, ഇരട്ടത്താപ്പ്': മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു വി ടി ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അഴിമതിക്കാർക്കെതിരെ പൊതുവേദിയിൽ ആഞ്ഞടിക്കുകയും പിന്നീടു രഹസ്യമായി ചർച്ച നടത്തുകയും ചെയ്യുന്നത് ഇരട്ടച്ചങ്കിന്റെയല്ല, ഇരട്ടത്താപ്പിന്റെ ലക്ഷണമാണെന്നും വി ടി ബൽറാം വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കേസുകളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ഒരായുധം മാത്രമായി കാണരുത്. വെള്ളാപ്പള്ളി നടേശനെതിരെയുള്ള മൈക്രോ ഫിനാൻസ് കേസ് കഴമ്പുള്ളതാണെങ്കിൽ അതും ശക്തമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ബൽറാം പറഞ്ഞു. കഴിഞ്ഞ ദിവസം പിണറായിയും വെള്ളാപ്പള്ളിയും പങ്കെടുത്ത പരിപാടിയിൽ വെള്ളാപ്പള്ളിയെ ഇരുത്തി പിണറായി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് ശേഷം ഇരുവരും രഹസ്യകൂടിക്കാഴ്ച നടത്തുകയും ചെയ്ത വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു ഫേസ്‌ബുക്കിലൂടെ വി ടി ബൽറാമിന്റെ വിമർശനം. തെരഞ്ഞെടുപ്പ് വേളയിലും അതിന് മുമ്പും പിണറായി വിജയനെ കടന്നാക്രമിച്ചാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു വി ടി ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അഴിമതിക്കാർക്കെതിരെ പൊതുവേദിയിൽ ആഞ്ഞടിക്കുകയും പിന്നീടു രഹസ്യമായി ചർച്ച നടത്തുകയും ചെയ്യുന്നത് ഇരട്ടച്ചങ്കിന്റെയല്ല, ഇരട്ടത്താപ്പിന്റെ ലക്ഷണമാണെന്നും വി ടി ബൽറാം വിമർശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കേസുകളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ഒരായുധം മാത്രമായി കാണരുത്. വെള്ളാപ്പള്ളി നടേശനെതിരെയുള്ള മൈക്രോ ഫിനാൻസ് കേസ് കഴമ്പുള്ളതാണെങ്കിൽ അതും ശക്തമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ബൽറാം പറഞ്ഞു.
കഴിഞ്ഞ ദിവസം പിണറായിയും വെള്ളാപ്പള്ളിയും പങ്കെടുത്ത പരിപാടിയിൽ വെള്ളാപ്പള്ളിയെ ഇരുത്തി പിണറായി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് ശേഷം ഇരുവരും രഹസ്യകൂടിക്കാഴ്ച നടത്തുകയും ചെയ്ത വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു ഫേസ്‌ബുക്കിലൂടെ വി ടി ബൽറാമിന്റെ വിമർശനം.
തെരഞ്ഞെടുപ്പ് വേളയിലും അതിന് മുമ്പും പിണറായി വിജയനെ കടന്നാക്രമിച്ചാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തുണ്ടായിരുന്നത്. എന്നാൽ പിണറായി മുഖ്യമന്ത്രിയായതോടെ വെള്ളാപ്പള്ളി ചുവടുമാറി. കഴിഞ്ഞ കുറച്ചുദിവസമായി വെള്ളാപ്പള്ളി പിണറായിയെ പുകഴ്‌ത്തി സംസാരിക്കുകയാണ്. എന്നാൽ മൈക്രോ ഫിനാൻസ് കേസിലടക്കം വെള്ളാപ്പള്ളിക്ക് മേൽ കുരുക്ക് വീണു. വിജിലൻസ് പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. അതിനിടെയാണ് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയും പിണറായി വിജയനും തമ്മിൽ പൊതുവേദിയിൽ വച്ചും പിന്നീടും രഹസ്യമായി കൂടിക്കാഴ്ച നടത്തിയത്. പുനലൂർ ടിബിയിൽ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. കൂടിക്കാഴ്ചക്ക് ശേഷവും പിണറായിയെ പുകഴ്‌ത്തി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു.
'അഴിമതിയുടെ പേര് പറഞ്ഞ് ആളുകളെ മോശക്കാരാക്കുകയും സംശയത്തിന്റെ മുനയിൽ നിർത്തുകയും പിന്നീട് അവരെ രാഷ്ട്രീയതാത്പര്യങ്ങൾക്കായി സമ്മർദ്ദത്തിലാക്കുകയും ചെയ്യുകയല്ല വേണ്ടത്, മറിച്ച് യഥാർത്ഥത്തിൽ അവരാരെങ്കിലും, അത് കോൺഗ്രസ്സുകാരോ യുഡിഎഫുകാരോ സമുദായനേതാക്കളോ മറ്റാരെങ്കിലുമോ ആകട്ടെ, അഴിമതിക്കാരാണെങ്കിൽ ഇപ്പോൾ ലഭിച്ച അധികാരമുപയോഗിച്ച് നിയമനടപടികൾ ശരിയാംവണ്ണം മുന്നോട്ടുകൊണ്ടുപോയി അവർക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടത്. ശ്രീ. വെള്ളാപ്പള്ളി നടേശനെതിരെയുള്ള മൈക്രോ ഫിനാൻസ് കേസ് കഴമ്പുള്ളതാണെങ്കിൽ അതും ശക്തമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം.'- വി ടി ബൽറാം കുറിച്ചു.