- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ല; പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്‌സ് നിർത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്; ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർ ഓർക്കുക; രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ്; ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി വി ടി ബൽറാം എംഎൽഎ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിധി വന്ന ഘട്ടത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് തൃത്താല എംഎൽഎ വി ടി ബൽറാം കൈക്കൊണ്ടത്. എന്നാൽ, ഈ നിലപാടിന് വിരുദ്ധമായി കേരളത്തിലെ കോൺഗ്രസ് നേതൃത്വം നിലപാട് കൈക്കൊണ്ടപ്പോൾ അദ്ദേഹം സൈബർ ലോകത്ത് നിശബ്ദതയിൽ ആണ്ടു. വിവാദം കത്തിക്കയറുമ്പോൾ ബൽറാം എന്തുകൊണ്ട് തന്റെ നിലപാട് വ്യക്തമാക്കുന്നില്ലെന്ന ചോദ്യങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയർന്നു. ഒടുവിൽ ഈ വിഷയയത്തിൽ അഭിപ്രായം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തുവന്നു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത തന്റെ വ്യക്തിപരമായ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് വി ടി ബൽറാം തന്റെ നിലപട് വ്യക്തമാക്കിയത്. അതേസമയം അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നുവെന്നും ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു. എന്നാൽ, പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വർഗീയമായി നെടുകെപ്പിളർക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിധി വന്ന ഘട്ടത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് തൃത്താല എംഎൽഎ വി ടി ബൽറാം കൈക്കൊണ്ടത്. എന്നാൽ, ഈ നിലപാടിന് വിരുദ്ധമായി കേരളത്തിലെ കോൺഗ്രസ് നേതൃത്വം നിലപാട് കൈക്കൊണ്ടപ്പോൾ അദ്ദേഹം സൈബർ ലോകത്ത് നിശബ്ദതയിൽ ആണ്ടു. വിവാദം കത്തിക്കയറുമ്പോൾ ബൽറാം എന്തുകൊണ്ട് തന്റെ നിലപാട് വ്യക്തമാക്കുന്നില്ലെന്ന ചോദ്യങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയർന്നു. ഒടുവിൽ ഈ വിഷയയത്തിൽ അഭിപ്രായം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തുവന്നു.
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത തന്റെ വ്യക്തിപരമായ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് വി ടി ബൽറാം തന്റെ നിലപട് വ്യക്തമാക്കിയത്. അതേസമയം അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നുവെന്നും ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു. എന്നാൽ, പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വർഗീയമായി നെടുകെപ്പിളർക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സർക്കാറും ാറ്റുകയാണെന്നും അദ്ദേഹം വിമർശിച്ചു.
എന്നാൽ, ഭക്തരുടെ താൽപ്പര്യത്തിന് അനുസരിച്ച് ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ലെന്നും ബൽറാം വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കാൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയാണ് അദ്ദേഹം ഉദാഹരിച്ചത്. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്‌സ് നിർത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവരോട് രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവെന്നും അദ്ദേഹം അടിവരയിട്ടും വ്യക്തമാക്കി. പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചിലർക്ക് പാർട്ടിയുടെ ആശയപരമായ കാര്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാക്കണമെന്നും ബൽറാം പറഞ്ഞു.
ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിർത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നു. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വർഗീയമായി നെടുകെപ്പിളർക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സർക്കാരിനേയും തുറന്നു കാട്ടേണ്ടതുമുണ്ട്. എന്നാൽ അതിനപ്പുറം ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ല. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്‌സ് നിർത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചിലർക്ക് പാർട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ട്.
ഓർക്കുക; രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ്.
ഇന്നലെ മാതൃഭൂമി ന്യൂസ് ചാനലിൽ നടന്ന ചർച്ചയിൽ രാഹുൽ ഈശ്വറിനെ പിന്തുണച്ചു കൊണ്ടായിരുന്നു കോൺഗ്രസ് നേതാവ് അജയ് തറയിൽ രംഗത്തെത്തിയത്. സന്നിധാനത്ത് രക്തം വീഴ്‌ത്താനായിരുന്നു പദ്ധതിയെന്ന് വെളിപ്പെടുത്തിയ രാഹുൽ ഈശ്വറിന് എതിരെ കേസെടുക്കാൻ ഈ സർക്കാരിന് കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
'കടകംപള്ളി സുരേന്ദ്രൻ പറയുന്നു രാഹുൽ ഈശ്വറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന്. അദ്ദേഹം ഒരു മന്ത്രിയല്ലേ. രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള വകുപ്പെന്താണെന്ന് അദ്ദേഹത്തിനറിയില്ലേ. രാഹുൽ ഈശ്വറിന്റെ ഒരു രോമത്തിൽ തൊടാൻ ഈ സർക്കാരിന് പറ്റില്ല. അതിന് ഇവിടുത്തെ ഭക്തസമൂഹം സമ്മതിക്കില്ല.' നേരത്തെ ബിജെപി, രാഹുൽ ഈശ്വറിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഈശ്വറിനെ പിന്തുണച്ച് രംഗത്ത് വന്നത്. ചർച്ചയിലുടനീളം രാഹുലിനെയും സന്നിധാനത്തും നിലയ്ക്കലും അക്രമം നടത്തിയവരെയും പിന്തുണയ്ക്കുന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്.
ഈ്കാര്യത്തെ വിമർശിച്ചാണ് വി ടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്. ഓർക്കുക; രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ് എന്നതായിരുന്നു അദ്ദേഹത്തിന്റെ അടിയുറച്ച നിലപാട്.