പാലക്കാട്: തൃത്താല എംഎൽഎ വി.ടി. ബൽറാമിന്റെ അഡീഷണൽ പേഴ്‌സണൽ സ്റ്റാഫ് അംഗം വഹനാപകടത്തിൽ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടിൽ ജയൻ (43) ആണു മരിച്ചത്. ബൽറാമിന്റെ ഡ്രൈവറായും ഇദ്ദേഹം സേവനം അനു്ഷ്ടിച്ചിരുന്നു. തിരുമിറ്റക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കൂടിയാണ്.

വീടിനു മുൻപിലെ റോഡരികിൽ ബൈക്ക് നിർത്തിയിട്ട് സുഹൃത്തിനോടു സംസാരിച്ചു നിൽക്കുകയായിരുന്ന ജയനുനേരെ നിയന്ത്രണം വിട്ട കാർ വന്നിടിക്കുകയായിരുന്നു. തിരുമിറ്റക്കോട് എൽപി സ്‌കൂളിനു സമീപം ഞായറാഴ്ച ഉച്ച രണ്ടോടെയായിരുന്നു അപകടം. മരണത്തിൽ ബൽറാം അനുശോചനം അറിയിച്ചു. സഹപ്രവർത്തകൻ എന്നതിലുപരി സുഹൃത്തും സഹോദര തുല്യനുമായ ജയന്റെ വേർപാട് തീർത്തും ദുഃഖകരമാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.