- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രൂപ്പില്ലാത്ത കോൺഗ്രസുകാർ വന്ധ്യംകരിക്കപ്പെടുന്നു; ശങ്കറിനോട് 62-ാം വയസിൽ സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടവർ 75-ാം വയസിലും കോൺഗ്രസ് തലപ്പത്തുണ്ട്: വി ടി ബൽറാമിന്റെ പ്രസംഗം ഏറ്റെടുത്തു കോൺഗ്രസിലെ യുവതലമുറ
തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെയും പ്രായമേറിയ നേതാക്കളുടെ ആധിപത്യത്തിനെതിരെയും വി ടി ബൽറാം എംഎൽഎയുടെ പ്രതിഷേധം. കെഎസ്‌യുവിലെ ഗ്രൂപ്പുകൾക്കെതിരെ സംഘടിപ്പിച്ച കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു ബൽറാം. ഗ്രൂപ്പില്ലാത്ത കോൺഗ്രസുകാർ വന്ധ്യംകരിക്കപ്പെടുകയാണ്. ആർ ശങ്കറിനോട് 62-ാം വയസിൽ സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടവർ 75-ാം വയസിലും കോൺഗ്രസ് തലപ്പത്തുണ്ടെന്നും ബൽറാം വിമർശിച്ചു. കേരളത്തിലെ കോൺഗ്രസുകാർ ഗ്രൂപ്പുകളിലേക്ക് പിറന്നുവീഴുന്ന അവസ്ഥയാണുള്ളത്. ഏതെങ്കിലും ഗ്രൂപ്പില്ലാതെ കോൺഗ്രസിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. നമ്മളൊക്കെ ജനിക്കുന്നതിനു മുൻപുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് കേരളത്തിലെ കോൺഗ്രസിൽ ഇപ്പോഴും ഗ്രൂപ്പുകൾ നിലനിൽക്കുന്നത്. ഇതുകാരണം ചെറുപ്പം മുതലേ പ്രവർത്തകർ വന്ധ്യംകരിക്കപ്പെടുകയാണ്. കോൺഗ്രസിൽ പണ്ടു തലമുറമാറ്റം ആവശ്യപ്പെട്ടവർ 70ഉം 80 ഉം വയസുകഴിഞ്ഞിട്ടും നേതാക്കളായി തുടരുന്നു. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആർ.ശങ്കറിനോട് 62-ാം വയസിൽ ഒഴിയാൻ ആവശ്യപ്പെട്ടവ
തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെയും പ്രായമേറിയ നേതാക്കളുടെ ആധിപത്യത്തിനെതിരെയും വി ടി ബൽറാം എംഎൽഎയുടെ പ്രതിഷേധം. കെഎസ്‌യുവിലെ ഗ്രൂപ്പുകൾക്കെതിരെ സംഘടിപ്പിച്ച കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു ബൽറാം.
ഗ്രൂപ്പില്ലാത്ത കോൺഗ്രസുകാർ വന്ധ്യംകരിക്കപ്പെടുകയാണ്. ആർ ശങ്കറിനോട് 62-ാം വയസിൽ സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടവർ 75-ാം വയസിലും കോൺഗ്രസ് തലപ്പത്തുണ്ടെന്നും ബൽറാം വിമർശിച്ചു.
കേരളത്തിലെ കോൺഗ്രസുകാർ ഗ്രൂപ്പുകളിലേക്ക് പിറന്നുവീഴുന്ന അവസ്ഥയാണുള്ളത്. ഏതെങ്കിലും ഗ്രൂപ്പില്ലാതെ കോൺഗ്രസിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. നമ്മളൊക്കെ ജനിക്കുന്നതിനു മുൻപുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് കേരളത്തിലെ കോൺഗ്രസിൽ ഇപ്പോഴും ഗ്രൂപ്പുകൾ നിലനിൽക്കുന്നത്. ഇതുകാരണം ചെറുപ്പം മുതലേ പ്രവർത്തകർ വന്ധ്യംകരിക്കപ്പെടുകയാണ്.
കോൺഗ്രസിൽ പണ്ടു തലമുറമാറ്റം ആവശ്യപ്പെട്ടവർ 70ഉം 80 ഉം വയസുകഴിഞ്ഞിട്ടും നേതാക്കളായി തുടരുന്നു. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആർ.ശങ്കറിനോട് 62-ാം വയസിൽ ഒഴിയാൻ ആവശ്യപ്പെട്ടവർ ഇപ്പോൾ 75-ാം വയസിലും കോൺഗ്രസ് തലപ്പത്തുണ്ട്. കെഎസ്‌യുവിന്റെ തലമുറമാറ്റം ഗ്രൂപ്പു മാനേജർമാർ അംഗീകരിച്ചു തരുമെന്നു കരുതുന്നില്ല. ഗ്രൂപ്പുകൾ തെളിക്കുന്ന വഴിയിലൂടെയല്ല പ്രവർത്തിക്കുന്നവരിലൂടെയാണ് കെഎസ്‌യു മുന്നോട്ടുപോകേണ്ടതെന്നും ബൽറാം പറഞ്ഞു.
ബൽറാമിന്റെ പ്രസംഗം ഏറ്റെടുത്ത കോൺഗ്രസിലെ യുവതലമുറ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. പ്രായമേറിയ നേതാക്കൾ ഒഴിഞ്ഞു യുവതലമുറയ്ക്കു കാര്യമായ പ്രാതിനിധ്യം നൽകണമെന്നാണു യുവാക്കൾ ആവശ്യപ്പെടുന്നത്.