- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
V4 പീപ്പിൾ പാർട്ടി രണ്ടാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം
എറണാകുളം മണ്ഡലം സ്ഥാനാർത്ഥി സുജിത് സുകുമാരൻ. തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി റിയാസ് യൂസഫ്. വി4 ന്റെ കൊച്ചി മണ്ഡലം സ്ഥാനാർത്ഥിയായി നിപുൺ ചെറിയാനെ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്
*എറണാകുളം മണ്ഡലം സ്ഥാനാർത്ഥി പ്രൊഫൈൽ : സുജിത്ത് സി. സുകുമാരൻ
43 വയസ്സ്. എഞ്ചിനീയറിങ് ബിരുദധാരി. ഐ.ടി മേഖലയിൽ 21 വർഷത്തെ അനുഭവ പരിചയമുള്ള കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയർ. ഫുട്ബാൾ പരിശീലകൻ. V4 പീപ്പിൾ പാർട്ടിയുടെ ഐ. ടി. ടീം ലീഡ്. V4 കൊച്ചിയുടെ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് സംഘാടനത്തിൽ സുപ്രധാന പങ്ക് വഹിച്ചു.
തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി പ്രൊഫൈൽ : റിയാസ് യൂസഫ്
33 വയസ്സ്, എം.സി. എ. ബിരുദധാരി, യു.പി.എസ്.സി. ട്രൈനർ. രക്തദാന ക്യാമ്പ് സംഘാടകൻ എന്നിങ്ങനെ പൊതു വിഷയങ്ങളിൽ നിരന്തരം പ്രവർത്തിക്കുന്നു. V4 പീപ്പിൾ പാർട്ടിയുടെ എറണാകുളം നിയമസഭാ മണ്ഡലം ചീഫ് കോഡിനേറ്റർ. V4 കൊച്ചിയുടെ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് സംഘാടനത്തിൽ സുപ്രധാന പങ്ക് വഹിച്ചു.
അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം അടിസ്ഥാന തത്വമായി കാണുന്ന V4 പീപ്പിൾ പാർട്ടി, തിരഞ്ഞെടുപ്പിനുള്ള സന്നദ്ധ പ്രവർത്തകരും തിരഞ്ഞെടുപ്പ് ഫണ്ടും ജനങ്ങളിൽ നിന്ന് തന്നെ കണ്ടെത്തുന്നതാണ്. ഇന്ന് മുതൽ ഫണ്ട് കാമ്പയിൻ ആരംഭിക്കുന്നു.