വി 4 പീപ്പിൾ പാർട്ടിയുടെ കൊച്ചി മണ്ഡലം മൂലംകുഴി 24 ആം ഡിവിഷനിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ നശിപ്പിച്ച ഫ്‌ളക്‌സ് ബോർഡുകളുമായി താലൂക്ക് ഓഫീസിലേക്ക് കൊച്ചി മണ്ഡലം വി 4 പീപ്പിൾ പാർട്ടി സ്ഥാനാർത്ഥി നിപുൺ ചെറിയാന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി, സബ് കളക്ടർക്ക് രേഖാ മൂലം പരാതി നൽകി

തിരഞ്ഞെടുപ്പ് കമ്മീഷൻ ഫ്‌ളയിങ്ങ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ നിയമം ലംഘിച്ച് ഇടത് പക്ഷത്തിന്റെ പിന്തുണയോട് കൂടി ആണ്, ഓഫീസ് ഫ്‌ളെക്‌സ് ബോർഡുകൾ നശിപ്പിച്ചത് എന്നും, ഇടതു പക്ഷത്തിനു വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വിടുപണി ചെയ്യുക ആണ് എന്നും, ഏതു നിയമത്തിന്റെ പേരിൽ ആണ് ഫ്‌ളെക്‌സ് വച്ചിരുന്ന വീട്ടുകാരുടെ പോലും അനുമതി ചോദിക്കാതെ നശിപ്പിച്ചത് എന്ന് പോലും വിശദീകരിക്കാൻ വരണാധികാരി ആയ സബ് കളക്ടർക്ക് കഴിഞ്ഞില്ല എന്നും സ്ഥാനാർത്ഥി നിപുൺ ചെറിയാൻ പറയുക ഉണ്ടായി. നശിപ്പിച്ച ഫ്‌ളെക്‌സ് ബോർഡുകൾ പ്രതിഷേധ സൂചകമായി, താലൂക്ക് ഓഫീസിൽ ഉപേക്ഷിച്ചു.

ഫോർട്ട് കൊച്ചി ഞാലിപ്പറമ്പ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. സമരത്തെ അഭിസംബോധന ചെയ്തു അഡ്വ.ജൂലി ജയ, ഓസ്റ്റിൻ ബ്രൂസ്, നിയാസ്, സനാതന പൈ, സൂരജ് ഡെന്നീസ്, ശ്രീകാന്ത് കീഴാമഠത്തിൽ, ഷക്കീർ അലി എന്നിവർ സംസാരിച്ചു.