ർക്കാർ നടത്തുന്ന പിൻവാതിൽ നിയമങ്ങൾക്കെതിരെ പ്രതീകാത്മകമായി 4 പീപ്പിൾ പാർട്ടി പ്രവർത്തകർ ഹാർബർ പാലം ശുചീകരിച്ചു പ്രതിഷേധിച്ചു.സർക്കാർ നടത്തുന്ന കൊള്ളയടിക്കു കൂട്ട് നിൽക്കുന്ന ആളുകളെ തിരുകി കയറ്റുന്ന രീതിയാണ് പിണറായി സർക്കാർ ചെയ്യുന്നത് എന്ന് കാമ്പയിൻ കൺട്രോളർ നിപുൺ ചെറിയാൻ പറയുകയുണ്ടായി.

പിൻവാതിൽ നിയമനത്തിനെതിരെ മാധ്യമ വാർത്തകളും, സമരങ്ങളും ഉണ്ടായപ്പോൾ LDF സർക്കാർ അതിനെ പ്രതിരോധിച്ചത് യുഡിഫ് സർക്കാരിന്റെ കാലത്തു നടത്തിയ പിൻവാതിൽ നിയമനങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ടാണ്, ഇരു കൂട്ടരും കൂടി ജോലി കിട്ടാതെ വലയുന്ന PSC റാങ്ക് ലിസ്റ്റിൽ ഉള്ളവരെ വഞ്ചിക്കുകയാണ് എന്നും, റാങ്ക് ലിസ്റ്റിൽ വന്നവരെ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുക ആണ് എന്ന് വി 4 നേതാക്കൾ പറയുക ഉണ്ടായി

പ്രതിഷേധത്തിൽ കൊച്ചി മണ്ഡലം ചീഫ് കോഓർഡിനേറ്റർ ഓസ്റ്റിൻ ബ്രൂസ്, വിജേഷ് വേണുഗോപാൽ, ക്യാപ്റ്റൻ മനോജ് കുമാർ, ഷകീർ അലി, നെൽസൺ മാസ്റ്റർ, റിയാസ് യൂസഫ്, വിൽഫ്രഡ് സി മാനുവൽ എന്നിവർ സംസാരിച്ചു.