- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്‌സിൻ വിരുദ്ധരല്ല ഞങ്ങൾ സുരക്ഷിത വാക്സിന് അനുകൂലം; ഉന്നയിച്ചത് കേവലം സംശയങ്ങൾ മാത്രം; പക്ഷേ ഈ ലേഖനങ്ങൾ മതമൗലികവാദികളും വാക്‌സിൻ വിരുദ്ധരും വ്യാപകമായി ദുരുപയോഗം ചെയ്തു; ഇപ്പോൾ സർക്കാർ സംശയങ്ങൾ ദൂരീകരിച്ചതുകൊണ്ട് എല്ലാവർക്കും വാക്‌സിൻ കൊടുക്കാം; വാക്‌സിൻ വിരുദ്ധതയിൽ നിലപാട് തിരുത്തി മാതൃഭൂമി ആഴ്ചപ്പതിപ്പ്
കോഴിക്കോട്: അഭിപ്രായം ഇരുമ്പുലക്കയല്‌ളെന്നാണ് പൊതുവെ പറയാറുള്ളതെങ്കിലും കേരളത്തിലെ മാധ്യമങ്ങളുടെ കാര്യത്തിൽ അത് ശരിയായി കാണാറില്ല.നൂറുവട്ടം തെറ്റാണെന്ന് ബോധ്യപ്പെട്ടാലും അവർ പഴയ നിലപാട് തിരുത്താൻ തയ്യാറാവാറില്ല.എന്നാൽ അതിനും ഒരുമാറ്റം വരുത്തിയിരിക്കയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്.വാക്‌സിൻ സംബന്ധിച്ച് ഒരു ജനാധിപത്യ സമൂഹത്തിൽ ഉയരേണ്ട ചില സംശയങ്ങളാണ് തങ്ങൾ ഉയർത്തിയതെന്നും, അത് മതമൗലികവാദികളും വാക്‌സിൻ വിരുദ്ധരും ദുരുപയോഗം ചെയ്യുകയായിരുന്നുമെന്നുമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇപ്പോൾ പറയുന്നത്. കഴിഞ്ഞലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പത്രാധിപസമിതി അംഗവും, പ്രശസ്ത മാധ്യമ പ്രവർത്തകയുമായ മനില സി.മോഹൻ എഴുതി 'ട്രൂകോപ്പി' എന്ന എഡിറ്റോറിയൽ സമാനമായ പങ്തിയാണ് ഇക്കാര്യം പങ്കുവെക്കുന്നത്. മാറിയ സാഹചര്യത്തിൽ സർക്കാർ മതിയായ ബോധവത്ക്കരണം കൊടുത്തത്തിന്റെ അടിസ്ഥാനത്തിലും, സംശയങ്ങൾ ദൂരികരിച്ചതിനാലും ഇനി എല്ലാവർക്കും വാക്‌സിൻ കൊടുക്കാമെന്നും മീസൽസ്-റൂബെല്ലാ കുത്തിവെപ്പിനോട് സഹകരിക്കണമന്നും പറഞ്ഞാണ് മനില ലേഖനം അവസാനിപ്പിക
കോഴിക്കോട്: അഭിപ്രായം ഇരുമ്പുലക്കയല്‌ളെന്നാണ് പൊതുവെ പറയാറുള്ളതെങ്കിലും കേരളത്തിലെ മാധ്യമങ്ങളുടെ കാര്യത്തിൽ അത് ശരിയായി കാണാറില്ല.നൂറുവട്ടം തെറ്റാണെന്ന് ബോധ്യപ്പെട്ടാലും അവർ പഴയ നിലപാട് തിരുത്താൻ തയ്യാറാവാറില്ല.എന്നാൽ അതിനും ഒരുമാറ്റം വരുത്തിയിരിക്കയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്.വാക്‌സിൻ സംബന്ധിച്ച് ഒരു ജനാധിപത്യ സമൂഹത്തിൽ ഉയരേണ്ട ചില സംശയങ്ങളാണ് തങ്ങൾ ഉയർത്തിയതെന്നും, അത് മതമൗലികവാദികളും വാക്‌സിൻ വിരുദ്ധരും ദുരുപയോഗം ചെയ്യുകയായിരുന്നുമെന്നുമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇപ്പോൾ പറയുന്നത്.
കഴിഞ്ഞലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പത്രാധിപസമിതി അംഗവും, പ്രശസ്ത മാധ്യമ പ്രവർത്തകയുമായ മനില സി.മോഹൻ എഴുതി 'ട്രൂകോപ്പി' എന്ന എഡിറ്റോറിയൽ സമാനമായ പങ്തിയാണ് ഇക്കാര്യം പങ്കുവെക്കുന്നത്. മാറിയ സാഹചര്യത്തിൽ സർക്കാർ മതിയായ ബോധവത്ക്കരണം കൊടുത്തത്തിന്റെ അടിസ്ഥാനത്തിലും, സംശയങ്ങൾ ദൂരികരിച്ചതിനാലും ഇനി എല്ലാവർക്കും വാക്‌സിൻ കൊടുക്കാമെന്നും മീസൽസ്-റൂബെല്ലാ കുത്തിവെപ്പിനോട് സഹകരിക്കണമന്നും പറഞ്ഞാണ് മനില ലേഖനം അവസാനിപ്പിക്കുന്നത്.
ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്:
2014ൽ കുട്ടികളെയും രക്ഷിതാക്കളെയും ബോധവത്ക്കരിക്കാതെയും കൃത്യമായി ആസൂത്രണം ചെയ്യാതെയും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമോ രക്ഷിതാക്കളുടെ സമ്മതപത്രമോ ഇല്ലാതെയാണ് പരിപാടി നടപ്പാക്കാൻ ശ്രമിച്ചത്.കേരളത്തിൽ റൂബെല്ല പനി ബാധിച്ചവരുടെ എണ്ണം ,ഗർഭിണികളിൽ റുബെല്ല വരുന്നത് കാരണം കൺജെനിറ്റൽ റുബെല്ല സിൻഡ്രോമുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണം തുടങ്ങിയ ഡാറ്റകളൊന്നും സ്വകാര്യ-സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലായിരുന്നു.എന്തിന് റൂബെല്ലക്കെതിരെ വാക്‌സിനേഷൻ നടക്കുന്നു എന്ന സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം തരാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയും ചെയ്തു.ആ സാഹചര്യത്തിൽ ആഴ്ചപ്പതിപ്പ് പ്രശ്‌നം ഉന്നയിക്കുയയിരുനന്നെ മനില ചൂണ്ടിക്കാട്ടുന്നു.എന്നാൽ ഈ ചോദ്യങ്ങളാണ് മതമൗലികവാദികളുംവാകക്‌സിൻ വിരുദ്ധരും ഹൈജാക്ക് ചെയ്തതെന്ന് മനില തുടർന്ന് പറയുന്നു.
ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.'വാക്‌സിനേഷൻ ഒരു ശാസ്ത്രീയമായ രോഗപ്രതിരോധ പക്രിയയാണ്.അതിന്റെ നടത്തിപ്പിൽ, ഒരു മുതലാളിത്ത സമൂഹത്തിന്റെ ഏത് പ്രക്രിയയിലുമെന്നപോലെ സാമ്പത്തിക താൽപ്പര്യങ്ങൾ ഇടപെടുന്നുണ്ടാവും.പക്ഷേ അഴിമതിയുടെ അടിസ്ഥാനത്തിൽ വാക്‌സിനേഷൻ എന്ന പ്രക്രിയയെതന്നെ പ്രതിസ്ഥാനത്ത് നിർത്തേണ്ടതില്ല. സംസ്ഥാനത്തെ 76ലക്ഷംകുട്ടികൾക്ക് എം.ആർ വാക്‌സിൻ കൊടുക്കാനുള്ള സർക്കാർ തീരുമാനും വൈകല്യമുള്ള ഒരുകുഞ്ഞുപോലും ജനിക്കാനുള്ള സാധ്യതയെ ഇല്ലാതാക്കുമെന്ന് ആശ്വാസപൂർവം പ്രതീക്ഷിക്കാം'.- ഇങ്ങനെ പറഞ്ഞാണ് മനില തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. എന്തായാലും മാതൃഭൂമി ആഴ്ചപ്പതിപ്പുകൂടി നിലപാട് തിരുത്തിയതോടെ വാക്‌സിൻ വിരുദ്ധരുടെ വാദങ്ങൾ ഒന്നുകൂടി ദുർബലമായിരക്കയാണ്. ഇത് ഇപ്പോൾ നടക്കുന്ന എം.ആർ വാക്‌സിനേഷന്ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതേസമയം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നിലപാട്മാറ്റം ഗത്യന്തരമില്ലാതെയാണെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.
2014ൽ സർക്കാർ റൂബെല്ല വാക്‌സിനേഷൻ കാമ്പയിനുമായി രംഗത്തത്തെിയപ്പോൾ ഏറ്റവും ശക്തമായ വിമർശനം ഉയർത്തിയത് മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു. മാതൃഭൂമി പത്രം വാക്‌സിനേഷനുവേണ്ടി ശക്തമായ രംഗത്തത്തെുമ്പോൾ, അതേ മാനേജ്‌മെന്റ് പുറത്തിറക്കുന്ന ആഴ്ചപ്പതിപ്പ് എതിർ നിലപാട് തുടരുകയായിരുന്നു. ഇപ്പോൾ കുമ്പസരിച്ച മനില സി.മോഹന്റെ രണ്ടുലേഖനങ്ങളും, കോഴിക്കോട്ടെ ഗൈനക്കോളജിസ്റ്റും എഴുത്തുകാരിയുമായ ഡോ.ഖദീജാ മുംതാസിന്റെ ഒരു ലേഖനവുമായിരുന്നു വാക്‌സിൻ വിരുദ്ധരും മത മൗലികവാദികളും ആഘോഷിച്ചത്.ഏത് ചർച്ചയിൽപോയാലും വാക്‌സിൻ വിരുദ്ധർ ആദ്യം പൊടിതട്ടിയെടുക്കുക ഈ ലേഖനത്തിന്റെ ഫോട്ടോ കോപ്പികളാണ്.ഇതോടൊപ്പം പ്രകൃതിചികിത്സകൻ ഡോ.ജേക്കബ് വടക്കൻചേരിയുടെ ,വാക്‌സിൻ മുസ്ലിം ജനസംഖ്യകുറക്കാനുള്ള അമേരിക്കൻ ഗൂഢാലോചനയാണെന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വീഡിയോ ക്‌ളിപ്പിങ്ങുകളും പുറത്തുവന്നതോടെ സർക്കാറിന്റെ കാമ്പയിൻ തന്നെ അട്ടിമറിഞ്ഞുപോയി.ന്യൂനപക്ഷ മേഖലകളിലാണ് വാക്‌സിനേഷനിൽ വൻതോതിൽ പിറകോട്ട് പോയത്.
അതിനിടെ ഡിഫ്ത്തീരിയ അടക്കമുള്ള, ഒരുകാലത്ത് കുത്തിവെപ്പിലൂടെ നാം നിർമ്മാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചുവന്ന്, മലപ്പുറത്ത് നാല് കൗമരാക്കാർ മരിച്ചതടക്കമുള്ള നിരവധി സംഭവങ്ങൾ ഉണ്ടായപ്പോൾ, ഡോ.ജേക്കബ് വടക്കൻചേരിക്കൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പും വ്യാപകമായി വിമർശിക്കപ്പെട്ടു. പ്രൊഫസർ സി.രവിചന്ദ്രനെപ്പോലുള്ള ശാസ്ത്രപ്രചാരകൾ ഖദീജ മുംതാസിന്റെയും, വടക്കുംചേരിയുടെയും നിലപാടുകൾക്ക് അക്കമിട്ട് മറുപടി കൊടുത്താണ് പൊളിച്ചടുക്കിത്. വാക്‌സിൻ വിഷയത്തിൽ സി.രവിചന്ദ്രനുമായി തുറന്ന സംവാദം നടത്തിയ ഡോ.ജേക്കബ് വടക്കൻചേരിക്ക് ഉത്തരംമുട്ടുകയും, ഒടുവിൽ താൻ വാക്‌സിനേഷന് എതിരല്‌ളെന്നും സുരക്ഷിതമായ വാക്‌സിൻ കൊടുക്കണമെന്നാണ് തന്റെ നിലപാട് എന്നും പറഞ്ഞ് അദ്ദേഹം തടിതപ്പുകയിരുന്നു. ഈ വീഡിയോകളൊക്കെയും വൈറലാവുകയും ചെയ്തതുകൂടിയാണ് മാതൃഭൂമി നിലപാട് തിരുത്താൻ തയ്യാറായത്.
2014 കാലത്ത് പറഞ്ഞതല്ലാതെ പുതുതായി ഒരു വിശദീകരണവും സർക്കാർ ഇക്കാര്യത്തിൽ നൽകിയിട്ടില്ല. പക്ഷേ അക്കാലത്തിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര ചിന്തകരുടെയും ശാസ്ത്ര പ്രചാരകരുടെയും ഡോക്ടർമാറുടെയും കൂട്ടായ്മ കേരളത്തിൽ ഉണ്ടാകുന്നുണ്ട്. അവർ നവമാധ്യമങ്ങളിലൂടെ ഈ കുപ്രചാരണങ്ങളുടെ സത്യം പുറത്തുകൊണ്ടുവരുന്നുമുണ്ട്. ഗത്യന്തമില്ലാതെ മാതൃഭൂമിയും ആ മാറ്റത്തോടൊപ്പം ചേരുകയായിരുന്നു.എന്തായാലും മാതൃഭൂമിയുടെ മാറ്റത്തെ സ്വാഗതംചെയ്ത് സ്വതന്ത്ര ചിന്തകരായ നിരവധിപേർ നവമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്.