പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന സിംഗപ്പൂരൂകാർക്ക് കോവിഡ് -19 കേസുകൾ കുറവുള്ള രാജ്യങ്ങളിലേക്ക് പോയതിന് ശേഷം തിരികെയെത്തുമ്പോൾ ക്വാറന്റെയ്ൻ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നുവെന്ന് ഗതാഗത മന്ത്രി അറിയിച്ചു. മെയ് 26 ന് ഹോങ്കോങ്ങുമായി ക്വാറന്റെയ്ൻ രഹിത യാത്രാതടസ്സം നീക്കാനൊരുങ്ങവെയാണ് ഇക്കാര്യവും സർക്കാർ പരിഗണിക്കുന്നത്.

സിംഗപ്പൂർ-ഹോങ്കോംഗ് യാത്രാ തടസ്സം മെയ് 26 ന് അവസാനിക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചതു മുതൽ ഹോങ്കോങ്ങിലേക്കും പുറത്തേക്കും ഉള്ള ടിക്കറ്റുകൾ വിറ്റ് പോയതായും്ഗാതഗതമന്ത്രി അറിയിച്ചു. കഴിഞ്ഞ നവംബറിൽ തുറക്കാനിരുന്ന സിംഗപ്പൂർ ഹോങ്ക് കോങ് ട്രാവൽ ബബിൾ ഹോങ്കോങ്ങിലെ കോവിഡ് -19 കേസുകളുടെ വർദ്ധനവ് കാരണം മാറ്റിവക്കുകയായിരുന്നു.

ബ്രിട്ടൻ, ഡെന്മാർക്ക്, ഫ്രാൻസ്, ജർമ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സിംഗപ്പൂരിൽ നിന്നുള്ള യാത്രക്കാരെ ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബ്രിട്ടനിലും യുഎസിലും വാക്‌സിനേഷൻ നടന്നുകൊണ്ടിരിക്കെ, കോവിഡ് -19 അണുബാധകളുടെ എണ്ണം രാജ്യങ്ങളിൽ കുറഞ്ഞുവരികയാണെന്നെന്നും ഗതാഗത മന്ത്രി പറഞ്ഞു.