വെസ്റ്റ് വെർജീനിയ: വാക്സിൻ സ്വീകരിക്കുവാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സമ്മാനങ്ങൾ പ്രഖ്യാപിച്ചു വെസ്റ്റ് വെർജീനിയ.ഗവർണ്ണര് ജിം ജസ്റ്റിസാണ് പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.മൗണ്ടൻ സംസ്ഥാനമായി അറിയപ്പെടുന്ന വെസ്റ്റ് വെർജിനിയായിലെ 40 ശതമാനം പേർ മാത്രമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. ഇതിൽ 33 ശതമാനം പൂർണ്ണ ഡോസ് സ്വീകരിച്ചവരാണ്.

ഏറ്റവും പുതിയ സി.ഡി.സി. റിപ്പോർട്ടനുസരിച്ചു 51 ശതമാനം പ്രായപൂർത്തിയായവർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും, 41 ശതമാനം പൂർണ്ണമായും രണ്ടു ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നു ചൂണ്ടികാണിക്കുന്നു.അമേരിക്കയിലെ വാക്സിൻ സ്വീകരിക്കുന്ന സംസ്ഥാനങ്ങളിൽ 43-ാം സ്ഥാനത്താണ് വെസ്റ്റ് വെർജിനിയ.

കൂടുതൽ പേർക്ക് വാക്സിൻ നൽകുന്നതിനുള്ള പുതിയ പദ്ധതി ഗവർണ്ണർ പ്രഖ്യാപിച്ചു.ഇതിൽ ഒരു മില്യൺ ലോട്ടറി, ട്രക്കുകൾ, സ്‌കോളർഷുപ്പുകൾ, ആജീവനാന്ത ഹണ്ടിങ്ങ്, ഫിഷിങ് ലൈസെൻസുകൾ, സ്റ്റേറ്റ് പാർക്കിലേക്കുള്ള സൗജന്യപാസ്സുകൾ ഇതിനെല്ലാം പുറമെ കസ്റ്റംമെയ്‌സ് റൈഫിൾസും, ഷോട്ടുഗൺസും ഉൾപ്പെടുന്നു. മറ്റു സംസ്ഥാനങ്ങൾ സമ്മാനങ്ങൾ പലതും പ്രഖ്യാപിച്ചപ്പോൾ അതിലൊന്നും ഗൺ ഉൾപ്പെട്ടിരുന്നില്ല.