- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിൻ ഡോസുകൾ തീർന്നു; മുംബൈയിൽ 26 കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ പൂട്ടി
മുംബൈ: കോവിഡ് വാക്സിൻ ഡോസുകൾ തീർന്നതിനെ തുടർന്ന് മുംബൈയിൽ 26 വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. കഴിഞ്ഞ ദിവസംതന്നെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ വാക്സിൻ തീർന്നിരുന്നു. സത്താര ജില്ലയിൽ വാക്സിൻ ഡോസുകൾ പൂർണമായും തീർന്നതായി അധികൃതർ അറിയിച്ചു.
മഹാരാഷ്ട്രയിൽ വാക്സിൻ തീർന്നുകൊണ്ടിരിക്കുകയാണെന്നും മൂന്നു ദിവസത്തേക്കുള്ളത് മാത്രമേ ശേഷിക്കുന്നുള്ളൂ എന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞിരുന്നു. വാക്സിൻ തീർന്ന സാഹചര്യത്തിൽ കേന്ദ്രങ്ങൾ അടച്ചുപൂട്ടുക മാത്രമേ മാർഗ്ഗമുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയ്ക്ക് ആവശ്യമായ വാക്സിൻ ലഭ്യമാക്കാത്ത നടപടിയെയും ആരോഗ്യ മന്ത്രി വിമർശിച്ചിരുന്നു. മഹാരാഷ്ട്രയെ അപേക്ഷിച്ച് പകുതി ജനസംഖ്യയുള്ള ഗുജറാത്തിന് ഒരു കോടി വാക്സിൻ നൽകി. എന്നാൽ മഹാരാഷ്ട്രയ്ക്ക് ലഭിച്ചത് 1,04,000 വാക്സിൻ ഡോസുകൾ മാത്രമാണെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.
മഹാരാഷ്ട്രയിൽ ബുധനാഴ്ച സ്ഥിരീകരിച്ചത് 60,000 പുതിയ കോവിഡ് കേസുകളാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 81 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, യു.പി., ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ്.
ന്യൂസ് ഡെസ്ക്