- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ വടാപാവ് കമ്പനി വിയറ്റ്നാമിൽ തുടങ്ങാനും 2500 സ്റ്റോറുകൾ ഉള്ള ചൈനീസ് ബ്രാ കമ്പനിക്ക് പണം നൽകുകയും ചെയ്യുന്ന ബ്രിട്ടീഷ് സർക്കാർ എന്തു കൊണ്ട് ബ്രിട്ടനിലെ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു; നഴ്സറികളും പബുകളും കടകളും അടച്ച് പൂട്ടൽ ഭീഷണിയിൽ
ലോകമാകമാനം ഷോപ്പിങ് മാളുകളും റീട്ടെയിൽ ചെയിനുകളും കെട്ടിപ്പടുക്കാൻ ബ്രിട്ടൻ 100 മില്യൺ പൗണ്ടിലധികം വിദേശ സഹായം നൽകി വരുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ബ്രിട്ടീഷ് സർക്കാർ ഇന്ത്യയുടെ വടാപാവ് കമ്പനി വിയറ്റ്നാമിൽ തുടങ്ങാനും 2500 സ്റ്റോറുകൾ ഉള്ള ചൈനീസ് ബ്രാ കമ്പനിക്ക് പണം നൽകുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. എന്നാൽ ഇതേ സമയം ബ്രിട്ടീഷ് ഗവൺമെന്റ് ബ്രിട്ടനിലെ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന നടപടികൾ ശക്തിപ്പെടുത്തുന്നതെന്തിനാണെന്ന ചോദ്യം ഇപ്പോൾ ശക്തമാവുകയാണ്. സർക്കാരിന്റെ കർക്കക്കശമായ ചില നടപടികൾ കാരണം ബ്രിട്ടനിലെ നിരവധി നഴ്സറികളും പബുകളും കടകളും അടച്ച് പൂട്ടൽ ഭീഷണിയിലായെന്നാണ് റിപ്പോർട്ട്. നിലവിൽ നൈജീരിയയിലെ സിനിമാ ശൃംഖല, വിയറ്റ്നാമിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകൾ, തായ്ലാന്റിലെ വൈൻ വ്യാപാരം, കോസ്റ്ററിക്കയിലെ ബുക്ക്സ്റ്റാൾ എന്നിവയ്ക്കായി ബ്രിട്ടൻ ഉദാരമായ തോതിലാണ് പണം ഇടിച്ച് തള്ളുന്നത്. എന്നാൽ അതേ സമയം ബ്രിട്ടനിലെ ചെറുകിട സ്ഥാപനങ്ങളിൽ നിന്നും വർധിച്ച തോതിൽ പണം പിരിച്ചെടുത്ത് അവയെ തു
ലോകമാകമാനം ഷോപ്പിങ് മാളുകളും റീട്ടെയിൽ ചെയിനുകളും കെട്ടിപ്പടുക്കാൻ ബ്രിട്ടൻ 100 മില്യൺ പൗണ്ടിലധികം വിദേശ സഹായം നൽകി വരുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ബ്രിട്ടീഷ് സർക്കാർ ഇന്ത്യയുടെ വടാപാവ് കമ്പനി വിയറ്റ്നാമിൽ തുടങ്ങാനും 2500 സ്റ്റോറുകൾ ഉള്ള ചൈനീസ് ബ്രാ കമ്പനിക്ക് പണം നൽകുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. എന്നാൽ ഇതേ സമയം ബ്രിട്ടീഷ് ഗവൺമെന്റ് ബ്രിട്ടനിലെ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന നടപടികൾ ശക്തിപ്പെടുത്തുന്നതെന്തിനാണെന്ന ചോദ്യം ഇപ്പോൾ ശക്തമാവുകയാണ്. സർക്കാരിന്റെ കർക്കക്കശമായ ചില നടപടികൾ കാരണം ബ്രിട്ടനിലെ നിരവധി നഴ്സറികളും പബുകളും കടകളും അടച്ച് പൂട്ടൽ ഭീഷണിയിലായെന്നാണ് റിപ്പോർട്ട്.
നിലവിൽ നൈജീരിയയിലെ സിനിമാ ശൃംഖല, വിയറ്റ്നാമിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകൾ, തായ്ലാന്റിലെ വൈൻ വ്യാപാരം, കോസ്റ്ററിക്കയിലെ ബുക്ക്സ്റ്റാൾ എന്നിവയ്ക്കായി ബ്രിട്ടൻ ഉദാരമായ തോതിലാണ് പണം ഇടിച്ച് തള്ളുന്നത്. എന്നാൽ അതേ സമയം ബ്രിട്ടനിലെ ചെറുകിട സ്ഥാപനങ്ങളിൽ നിന്നും വർധിച്ച തോതിൽ പണം പിരിച്ചെടുത്ത് അവയെ തുടക്കത്തിൽ തന്നെ പൂട്ടിക്കാനും ബ്രിട്ടീഷ് സർക്കാർ മുൻകൈയെടുക്കുന്നുണ്ട്. ഇതിലൂടെ ട്രഷറി അധികമായി ഒരു ബില്യൺ പൗണ്ടാണ് നേടുന്നത്. ഇതിലൂടെ അഞ്ച് ലക്ഷത്തോളം വ്യാപാരികളാണ് കൂടുതൽ പണം നൽകേണ്ടി വരുന്നത്. ചില പബുകൾ, ഷോപ്പുകൾ, നഴ്സറികൾ, തുടങ്ങിയവ നൽകേണ്ടുന്ന തുകയിൽ 300 ശതമാനം വർധനവാണുണ്ടാകുന്നത്. ഇതിനാൽ ഇവയിൽ മിക്കവയും പിടിച്ച് നിൽക്കാനാവാതെ പൂട്ടിക്കൊണ്ടിരിക്കുകയുമാണ്.
ഈ ഒരു നിർണായക സാഹചര്യത്തിൽ വിദേശ സഹായം നൽകുന്ന തുകയിൽ നിന്നും 12 ബില്യൺ പൗണ്ടെങ്കിലും പിടിച്ച് നിൽക്കാൻ പാടുപെടുന്ന ഇവിടുത്തെ സ്ഥാപനങ്ങളെ സഹായിക്കാൻ തിരിച്ച് വിടണമെന്ന് കഴിഞ്ഞ രാത്രി എംപിമാർ തെരേസ മേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോമൺവെൽത്ത് ഡെവലപ്മെന്റ് കോർപറേഷൻ അഥവാ സിഡിസിയിലേക്ക് എയ്ഡ് ഡിപ്പാർട്ട്മെന്റായ ഡിഎഫ്ഐഡി മില്യൺ കണക്കിന് പൗണ്ടാണ് ഇടിച്ച് തള്ളുന്നത്. 80 മില്യൺ പൗണ്ട് സിഡിസിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ രാത്രി എയ്ഡ് ചീഫുമാർ സമ്മതിച്ചിരിക്കുന്നത്. ഇതിന്റെ പൂർണ ഉടമസ്ഥത ഗവൺമെന്റിനാണ്. ഇത് വിദേശ രാജ്യങ്ങളിലുള്ള ഷോപ്പിങ് സെന്റർ പ്രൊജക്ടുകൾക്കാണ് പോകുന്നത്. ഇതിലും കൂടുതൽ പണം സ്റ്റോർ ചെയിനുകൾക്കും റസ്റ്റോറന്റുകൾക്കും വേണ്ടി ബ്രിട്ടീഷ് സർക്കാർ ഒഴുക്കുന്നുമുണ്ട്.
ബ്രിട്ടീഷ് ഗവൺമെന്റ് കെനിയയിലേക്ക് ഗാർഡൻസിറ്റി നിർമ്മിക്കാനായി 15 മില്യൺ പൗണ്ടാണ് നൽകുന്നത്. നെയ്റോബിയിൽ ഒരു ആഡംഭര മാൾ നിർമ്മിക്കാനും ഹൗസിങ് ഡെവലപ്മെന്റിനുമായി ബ്രിട്ടൻ നല്ലൊരു സംഖ്യ നൽകുന്നുണ്ട്. ഇത് ഈസ്റ്റ് ആഫ്രിക്കയിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററായിരിക്കും. ഇവിടെ ലക്ഷ്വറി ബ്രാൻഡുകളടക്കമുള്ള 100ൽ അധികം ഷോപ്പുകളാണ് വരാൻ പോകുന്നത്. ഇതിന് പുറമെ കാമറോണിലെ ഡൗല എയർപോർട്ടിനടുത്ത് റീട്ടെയിൽ പാർക്ക്, മൊസാംബിക്കിലെ മാപുറ്റോയിൽ റേസ്ഗെയിം മാൾ, സാംബിയയിലെ ലുസാക്കയിൽ വാട്ടർഫാൾസ് മാൾ, നൈജീരിയയിലെ ലാഗോസിൽ ട്വിൻ ലേക്ക്സ് മാൾ, നൈജീരിയയിലെ ഫെസ്റ്റാകിൽ ഫസ്റ്റ് ഫെസ്റ്റിവൽ മാൾ തുടങ്ങിയവ നിർമ്മിക്കാനും ബ്രിട്ടീഷ് ഗവൺമെന്റ് വൻ സഹായമാണ് നൽകുന്നത്.
ഇതിന് പുറമെ വിദേശ റീട്ടെയിലർമാർക്കും റസ്റ്റോറന്റുകൾക്കും വൻ സഹായമാണ് ്ബ്രിട്ടനിൽ നിന്നും ലഭിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ ബ്രാ കമ്പനിയായ കോസ്മോ ലേഡിക്ക് ഇത്തരത്തിൽ വൻ സഹായം ലഭിക്കുന്നുണ്ട്. വിയറ്റ്നാമീസ് ക്ലോത്ത് റീട്ടെയിലറായ വിയറ്റ് ഫാഷനും സൗത്ത് ആഫ്രിക്കൻ ഹോം ഫർണിഷിങ് സ്റ്റോറായ കോറിക്രാഫ്റ്റിനും ബ്രിട്ടൻ ഫണ്ട് നൽകുന്നുണ്ട്. യുഎസ് ഐസ്‌ക്രീം ആൻഡ് ഫാസ്റ്റ്ഫുഡ് ചെയിനായ ഡയറി ക്യൂന് വിയറ്റ്നാമിൽ റസ്റ്റോറന്റുകൾ സ്ഥാപിക്കാനും ബ്രിട്ടൻ പണം നൽകുന്നുണ്ട്.