വടകര: വിവാഹ വീഡിയോയിൽ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളുണ്ടാക്കി പ്രചരിപ്പിക്കുന്ന മാഫിയ കേരളത്തിൽ സജീവമെന്ന് സൂചന. കോഴിക്കോട് വടകരയിലെ സ്റ്റുഡിയോ കേന്ദ്രീകരിച്ചാണ് ദൃശ്യങ്ങൾ മോർഫ് ചെയ്യുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. പരാതിയെ തുടർന്ന് വടകരയിലെ സദയം ഷൂട്ട് ആൻഡ് എഡിറ്റ് എന്ന സ്ഥാപനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ മോർഫ് ചെയ്ത 45,000 ദൃശ്യങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതേതുടർന്ന് സ്റ്റുഡിയോ ജീവനക്കാരൻ ബിബീഷ് ഒളിവിലാണ്.

എഡിറ്റിങ്ങിനായി എത്തുന്ന വിവാഹ ദൃശ്യങ്ങളിൽനിന്ന് സ്ത്രീകളുടെ ചിത്രങ്ങൾ എടുത്ത് അശ്ലീല ചിത്രങ്ങളുമായി യോജിപ്പിക്കുകയായിരുന്നു. ഇത്തരം സിഡികൾ വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റി അയയ്ക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വൈക്കിലശ്ശേരി സ്വദേശിനിയുടെ പാരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ, പിന്നീട് നിരവധി ആളുകളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതേകുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. ഒളിവിൽ പോയ ബിബീഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. വൻ മാഫിയയുടെ കണ്ണിയാണ് ബിബീഷെന്നാണ് സൂചന.

വടകര പുതിയ ബസ്റ്റാന്റിലുണ്ടായിരുന്ന സദയം ഷൂട്ട് ആൻഡ് എഡിറ്റ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. പലരുടെയും മുഖം അശ്ലീല ചിത്രങ്ങളുമായി ചേർത്താണ് പ്രചരിപ്പിച്ചിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളാണ് യുവതിയെ ഇത്തരത്തിൽ തന്റെ ഫോട്ടോ മാർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായ വിവരമറിയച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ നിരവധി പേരുടെ ഫോട്ടോ അനധികൃതമായി ഉപയോഗിച്ചതായി കണ്ടെത്തി. സംഭവത്തെ തുടർന്ന് സ്റ്റുഡിയോ ജീവനക്കാരൻ ബിനീഷ് ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്ക് വേണ്ടി തെരച്ചിൽ നടത്തുന്നെണ്ടെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇവർ ഷൂട്ട്ചെയ്ത കല്യാണ് വീഡിയോകളിൽ നിന്നും സ്ത്രീകളുടെ ഫോട്ടോകളെടുത്ത് ഇത്തരത്തിൽ മോർഫ് ചെയ്ത് ഉപയോഗിക്കാറുണ്ട്.

മറ്റുനീലച്ചിത്രങ്ങളിലെ സ്ത്രീകളുടെ നഗ്‌നശരീരത്തോട് മോർഫ് ചെയ്താണ് ഇവരുടെ ഫോട്ടോ ഉപയോഗിക്കുന്നത്. കല്യാണ വീടുകലിൽ നിന്നാണ് ഇവർ സ്ത്രീകളുടെ ഫോട്ടോകൾ സംഘടിപ്പിച്ചിരുന്നത്. കല്യാണ വീടുകളിൽ വീഡിയോ എടുക്കന്നതോടൊപ്പം മൊബൈൽ ചിത്രങ്ങൾ പകർത്തുകയും ചെയ്യുമായിരുന്നു.ഈ ഫോട്ടോകൾ രൂപമാറ്റം വരുത്തി സോഷ്യൽ് മീഡിയയിൽ പ്രചരിപ്പിക്കുകയും പലരെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ആദ്യത്തെ പരാതിക്ക് ശേഷം നിരവധി പേരാണ് പരാതിയുമായി വടകര പൊലീസിലെത്തിക്കുന്നത്. ഈ സ്റ്റുഡിയോയിൽ നിന്ന് പലപ്പോഴായി ഫോട്ടോയെടുത്തവരും, വിവാഹങ്ങൾക്കും മറ്റുചടങ്ങുകൾക്കും ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയവരുമെല്ലാം ഇപ്പോൾ ആശങ്കയിലാണ്.

കേസ് ഒത്തുതീർപ്പാക്കാൻ സിപിഎം നേതൃത്വം ഇടപെടുന്നതായുള്ള ആരോപണങ്ങളുമുണ്ട്. സ്റ്റുഡിയോ ഉടമസ്ഥരുടെ അഛൻ ചെറുകോട്ട് മീത്തൽ ദോമോദരൻ പ്രദേശത്തെ സിപിഎമ്മിന്റെ പ്രാദേശിക നേതാവ് കൂടിയാണ്. ഇയാളുടെ മക്കളെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങളാണ് നടക്കുന്നത്.

നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ