- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലേദിവസം വരെ വർത്തമാനം പറഞ്ഞ അയലത്തെ പയ്യൻ ഇങ്ങനെ ഒരു ക്രൂരത ചെയ്തെന്ന് വിശ്വസിക്കാനാവാതെ വടകരയിലെ സ്ത്രീകൾ; ബിബീഷ് സ്ത്രീകളുടെ നഗ്ന ചിത്രം എഡിറ്റ് ചെയ്ത് രസിച്ചപ്പോൾ ഇരയായവരിൽ കൂടുതലും അയൽപക്കക്കാരും പരിചയക്കാരും: തങ്ങളുടെ മക്കളുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെട്ട് അമ്മമാർ: വടകരയെ ഞെട്ടിച്ച മോർഫിങ് വിവാദത്തിലെ ബിബീഷിനെ ഇനിയും പിടികൂടാനാവാതെ പൊലീസ്
കോഴിക്കോട്: വടകരയിൽ വിവാഹ വീഡിയോയിലെ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് നഗ്ന വീഡിയോയും ഫോട്ടോയും ഉണ്ടാക്കിയ ബിബീഷ് എന്ന എഡിറ്ററെ ഇനിയും പൊലീസിന് പിടികൂടാനായില്ല. അതേസമയം തലേ ദിവസം വരെ വർത്തമാനം പറഞ്ഞ് നടന്ന അയൽപക്കത്തെ ചെറുക്കൻ ഇങ്ങനെ ഒരു കാര്യം ചെയ്തു എന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാരിൽ പലരും. തങ്ങളുടെ നഗ്ന ഫോട്ടോകൾ ഉണ്ടാക്കാൻ അവനെങ്ങിനെ തോന്നി എന്ന് പലരും വിലപിക്കുന്നു. ഒപ്പം പലരും തങ്ങളുടെ മക്കളുടെ ഭാവിയെ കുറിച്ചോർത്തുള്ള സങ്കടത്തിലാണ്. 46,000 സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങളിൽ തങ്ങളുടെ മക്കളുടെയും ചിത്രം ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള ആശങ്കയിലാണ് ഇപ്പോൾവടകരയിലെ മാതാപിതാക്കൾ എല്ലാവരും തന്നെ. നാളെ തങ്ങളുടെ മക്കളുടെ നല്ല ഭാവക്കും വിവാഹ ജീവിതത്തിനും ബിബീഷിന്റെ ഈ മോർഫിങ് ഫോട്ടോകൾ വിഘാതമാകുമെന്ന പേടിയാണ് പല മാതാപിതാക്കളും പങ്കു വയ്ക്കുന്നത്. വീട്ടമ്മമാരുടേതടക്കം ഫോട്ടോകൾ ഉപയോഗിച്ച് നിരവധി വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകളാണ് ബിബീഷ് ഉണ്ടാക്കിയിരുന്നത്. ഈ അക്കൗണ്ടുകളിൽ നിന്നും പലരുമായി അശ്ലീല
കോഴിക്കോട്: വടകരയിൽ വിവാഹ വീഡിയോയിലെ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് നഗ്ന വീഡിയോയും ഫോട്ടോയും ഉണ്ടാക്കിയ ബിബീഷ് എന്ന എഡിറ്ററെ ഇനിയും പൊലീസിന് പിടികൂടാനായില്ല. അതേസമയം തലേ ദിവസം വരെ വർത്തമാനം പറഞ്ഞ് നടന്ന അയൽപക്കത്തെ ചെറുക്കൻ ഇങ്ങനെ ഒരു കാര്യം ചെയ്തു എന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാരിൽ പലരും. തങ്ങളുടെ നഗ്ന ഫോട്ടോകൾ ഉണ്ടാക്കാൻ അവനെങ്ങിനെ തോന്നി എന്ന് പലരും വിലപിക്കുന്നു. ഒപ്പം പലരും തങ്ങളുടെ മക്കളുടെ ഭാവിയെ കുറിച്ചോർത്തുള്ള സങ്കടത്തിലാണ്.
46,000 സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങളിൽ തങ്ങളുടെ മക്കളുടെയും ചിത്രം ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള ആശങ്കയിലാണ് ഇപ്പോൾവടകരയിലെ മാതാപിതാക്കൾ എല്ലാവരും തന്നെ. നാളെ തങ്ങളുടെ മക്കളുടെ നല്ല ഭാവക്കും വിവാഹ ജീവിതത്തിനും ബിബീഷിന്റെ ഈ മോർഫിങ് ഫോട്ടോകൾ വിഘാതമാകുമെന്ന പേടിയാണ് പല മാതാപിതാക്കളും പങ്കു വയ്ക്കുന്നത്. വീട്ടമ്മമാരുടേതടക്കം ഫോട്ടോകൾ ഉപയോഗിച്ച് നിരവധി വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകളാണ് ബിബീഷ് ഉണ്ടാക്കിയിരുന്നത്. ഈ അക്കൗണ്ടുകളിൽ നിന്നും പലരുമായി അശ്ലീല ചാറ്റുകളും നടത്തി.
ബിബീഷിന്റെ ഈ ക്രൂരത മൂലം പല സ്ത്രീകളേയും മോശപ്പെട്ടവരായാണ് നാട്ടുകാരിൽ പലരും കണ്ടിരുന്നത് തന്നെ. ഇതെല്ലാവരും പരസ്പരം തുറന്ന് പറയാൻ തുടങ്ങിയപ്പോഴാണ് ബിബീഷിന്റെ കെണികൾ ഓരോന്നായി പുറം ലോകം അറിയുന്നത്. എന്നാൽ ഇപ്പോഴും ഇതൊന്നും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് പല വീട്ടമ്മമാരും. സ്മാർട്ട് ഫോൺ എ്താണെന്നും ഫേസ്‌ബുക്ക് എന്താണെന്നോ മോർഫിങ് എന്താണെന്നോ അറിയാത്തവർ പോലുമാണ് ബിബീഷിന്റെ മോർഫിംഗിന് ഇരയായത്. ഇവരുടെ എല്ലാം പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി ഇയാൾ അശ്ലീല ചാറ്റിങ് നടത്തിയിരുന്നു.
സുഹൃത്തുക്കൾ പറഞ്ഞാണ് തന്റെ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ നിലവിലുള്ളതായി അറിഞ്ഞതെന്ന് ഒരു വീട്ടമ്മ വെളിപ്പെടുത്തുന്നു. ഇതേതുടർന്ന് ഇവരുടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. എന്നാൽ നാല് മാസം മുൻപ് പരാതി നൽകിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നും വീട്ടമ്മമാർ പറയുന്നു. അതേസമയം പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും ബിബീഷിനെ പിടികൂടാൻ പൊലീസിന് കഴിയാത്തതിൽ നാട്ടുകാരും അസ്വസ്ഥരാണ്. പാസ്‌പോർട്ട് ഉള്ള ഇയാൾ രാജ്യം വിട്ടു പോകുമോ എന്ന ആശങ്കയും പലരും പങ്കു വയ്ക്കുന്നു.
തന്റെ നഗ്‌നചിത്രം ബിബീഷിന്റെ ഹാർഡ് ഡിസ്‌കിലുണ്ടെന്ന് സ്റ്റുഡിയോ ഉടമ തന്നെ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് മറ്റൊരു വീട്ടമ്മ വെളിപ്പെടുത്തി. സ്റ്റുഡിയോ ഉടമയുമായി വഴക്കിട്ട് ബിബീഷ് പിരിഞ്ഞുപോയപ്പോഴാണ് ഇയാൾ ഇക്കാര്യം ഭർത്താവിനോട് പറഞ്ഞത്. ഇതേതുടർന്ന് ഇയാളുടെ ഹാർഡ് ഡിസ്‌ക് ആവശ്യപ്പെട്ടു. എന്നാൽ തരില്ലെന്നായിരുന്നു നിലപാട്. തുടർന്ന് പൊലീസിൽ പരാതി നൽകിയതോടെ ഹാർഡ് ഡിസ്‌ക് നൽകി. നോക്കരുതെന്ന ഉറപ്പിലാണ് ഹാർഡ് ഡിസ്‌ക് നൽകിയത്. എന്നാൽ ഹാർഡ് ഡിസ്‌ക് പരിശോധിച്ചപ്പോൾ നാട്ടിലെ ഒട്ടുമിക്ക സ്ത്രീകളുടേയും നഗ്‌നചിത്രങ്ങൾ അതിലുണ്ടെന്ന് വ്യക്തമായി. പൂർണ നഗ്‌നചിത്രങ്ങളാണുണ്ടായിരുന്നത്. ഇയാളുടെ ഹാർഡ് ഡിസ്‌കിൽ 46,000 ചിത്രങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഉപജീവനത്തിനായി സ്റ്റുഡിയോ നടത്തുന്നവരെ പോലും മോശക്കാരായി ചിത്രീകരിക്കുന്ന നീക്കമാണ് വടകരയിലെ സ്റ്റുഡിയോ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് നാട്ടുകാർ തന്നെ അഭിപ്രായപ്പെടുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരേയും അടച്ചാക്ഷേപിക്കാൻ തങ്ങൾ തയ്യാറല്ല. ഈ സംഭവത്തിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതിന് ഏതറ്റം വരേയും പോകുമെന്നും നാട്ടുകാർ പറയുന്നു. അതേസമയം ബിബീഷിനെ അറസ്റ്റ് ചെയ്യാത്തതിലും നാട്ടുകാർ രോഷാകുലരാണ്. സംഭവത്തിൽ സദയം ഷൂട്ട് ആൻഡ് എഡിറ്റ് ഉടമകളായ മീത്തൽ ദിനേശൻ, സഹോദരൻ സതീശൻ എന്നിവരെ വടകര ഡിവൈഎസ്‌പി ടി. പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയിരുന്നു. തൊട്ടിൽപ്പാലം കുണ്ടുതോടിലെ ചെറിയച്ഛന്റെ വീട്ടിൽ ഒളിവിൽ താമസിക്കുന്നതിനിടെ മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോഴാണ് ഞായറാഴ്ച പുലർച്ചെ ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
സ്ഥാപന ഉടമകളായ ഇവർക്ക് ഇതിൽ പങ്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ബിബീഷിനെ ഇവർ സംരക്ഷിച്ചിരുന്നതായി സൂചനയുമുണ്ട്. ബിബീഷിന്റെ കംപ്യൂട്ടർ ഹാർഡ് ഡിസ്‌കിനുള്ളിൽ ആരുടെയൊക്കെ ചിത്രങ്ങൾ ഉണ്ടെന്ന ആശങ്ക വടകരക്കാരെ വെട്ടിലാക്കുന്നുണ്ട്. വൈക്കിലശ്ശേരി, മലോൽമുക്ക് നിവാസികൾ പ്രതിഷേധം തുടരുകയാണ്.
സ്റ്റുഡിയോ ജീവനക്കാരൻ കൈവേലി സ്വദേശി ബിബീഷ് ചിത്രങ്ങൾ മോർഫിങ് നടത്തുന്നതായി ഇവർക്ക് ആറുമാസം മുൻപേതന്നെ അറിയാമായിരുന്നെന്ന് കോഴിക്കോട് റൂറൽ എസ്‌പി. എം.കെ. പുഷ്‌കരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. തുടർന്ന് ബിബീഷിന്റെ ഹാർഡ് ഡിസ്‌ക് ഇവർ വാങ്ങിവെച്ചു. അന്ന് പരാതിയുമായി എത്തിയവരെ എല്ലാ പ്രശ്‌നങ്ങളും തീർന്നെന്ന് വിശ്വസിപ്പിച്ചു. ഈയിടെ വീണ്ടും പരാതി ഉയർന്നപ്പോഴാണ് ഇവർ ഹാർഡ് ഡിസ്‌ക് നാട്ടുകാർക്ക് കൈമാറിയത്.
മോർഫിങ് നടത്തിയ വടകര സദയം ഷൂട്ട് ആൻഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ കൈവേലി സ്വദേശി ബിബീഷിന്റെ ഹാർഡ് ഡിസ്‌കിൽ പൊലീസ് കണ്ടെത്തിയത് 46,000-ത്തോളം ചിത്രങ്ങളാണ്. ഇതിൽ മോർഫിങ് ചെയ്ത അശ്ശീലചിത്രങ്ങൾ നൂറുകണക്കിന് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കല്യാണവീഡിയോകളിൽ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഇവ. സ്ഥാപനഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. ബിബീഷിനെ കുടുക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇത് പുറത്തുവിട്ടത്. എന്നാൽ ഈ ഫോട്ടോ പുറത്തുവന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി. പൊലീസ് റെയ്ഡിൽ ഫോട്ടോ കണ്ടെത്തിയ വിവരം പുറത്തുവന്നതോടെ ആശങ്ക കൂടി. നാട്ടുകാർ പ്രതിഷേധവുമായെത്തി.
ഉടമകളെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഏഴുമാസം മുമ്പുതന്നെ ബിബീഷ് ചിത്രങ്ങൾ മോർഫ് ചെയ്യുന്നുണ്ടെന്ന് സ്ഥാപനഉടമകൾക്ക് മനസ്സിലായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, എഡിറ്റിങ്ങിൽ മിടുക്കനായതിനാൽ ബിബീഷിനെതിരേ നടപടിയെടുത്തില്ല. ഇതിനുശേഷവും ഇയാൾ മോർഫിങ് തുടർന്നപ്പോൾ നിയന്ത്രിക്കാൻ ഉടമകൾ തയ്യാറായില്ലെന്നാണ് ആരോപണം. സംഭവം പുറത്തായത് ബിബീഷ് ഈ സ്ഥാപനത്തിൽനിന്ന് പുറത്തുപോയി മറ്റൊരു സ്റ്റുഡിയോ തുറക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ്. ഇതിന് പിന്നിൽ ഉടമകൾക്ക് പങ്കുണ്ടോയെന്ന സംശയവും സജീവമാണ്. ഏതായാലും കേസിൽ ഉടമകളും കുടുങ്ങുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഹാർഡ് ഡിസ്‌ക് കൈവശംവെച്ചത് ബിബീഷിനെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണോ എന്നും സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതേക്കുറിച്ചും അന്വേഷിക്കും. മോർഫിങ് നടത്തിയ ആറുചിത്രങ്ങൾ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. രണ്ടായിരത്തോളം സ്ത്രീകളുടെ ചിത്രങ്ങൾ ഇതിലുണ്ട്. ഇത് സാധാരണചിത്രങ്ങളാണ്. എന്നാൽ, പ്രധാനപ്രതി ബിബീഷിനെ പിടികൂടിയാൽ മാത്രമേ കൂടുതൽ ഡിസ്‌കുകളിലും മറ്റും ചിത്രങ്ങൾ ഉണ്ടോയെന്ന് വ്യക്തമാകൂ.
ഐ.ടി.ആക്ട് പ്രകാരവും ഐ.പി.സി. 354 വകുപ്പ് (സ്ത്രീത്വത്തെ അപമാനിക്കൽ) പ്രകാരവുമാണ് രണ്ടുപേർക്കുമെതിരേ കേസെടുത്തത്. ഇതേ കേസ് തന്നെയാണ് ബിബീഷിനെതിരെയും ഉള്ളത്. വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ഇരുവരെയും കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അടുത്തദിവസം തന്നെ അപേക്ഷ നൽകും.
സ്ത്രീകളുടെ ചിത്രങ്ങൾ അശ്ശീലചിത്രങ്ങളുമായി മോർഫ് ചെയ്തതിലൂടെ ബിബീഷ് ലക്ഷ്യമിട്ടത് ബ്ലാക്ക് മെയിലിങ്ങെന്ന് പൊലീസ്. ചിത്രങ്ങൾ മോർഫ്‌ചെയ്ത ശേഷം ബിബീഷ് ആ ചിത്രത്തിലെ സ്ത്രീയെ തിരിച്ചറിയും. തുടർന്ന് അവരുടെ വിവരങ്ങൾ ശേഖരിച്ചശേഷം മോർഫ് ചെയ്ത ചിത്രം വാട്‌സാപ്പ് മെസഞ്ചർ വഴി അവർക്കുതന്നെ അയച്ചുകൊടുക്കും. ഇതിനായി വ്യാജ ഐ.ഡി.യാണ് ബിബീഷ് ഉപയോഗിച്ചിരുന്നത്. ഈ രീതിയിൽ ചിലരെ ബിബീഷ് ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നതായാണ് സൂചന. ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ബിബീഷിനെ പിടികിട്ടിയാലേ ഇതുസംബന്ധിച്ച് വ്യക്തത വരുത്താനാകൂ. കേസ് പൊലീസിൽ എത്താൻ വൈകിയതോടെയാണ് ഇയാൾ മുങ്ങിയതെന്നാണ് പൊലീസ് നിലപാട്. ഇയാളുടെ ഭാര്യവീടായ ഇടുക്കിയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരത്ത് ബന്ധുക്കൾ ഉള്ളതായ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്. അഞ്ചുവർഷം മുമ്പാണ് ബിബീഷ് സദയം സ്റ്റുഡിയോയിൽ ജോലിക്കെത്തിയത്.