- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വീട്ടിൽ എത്തുന്ന സ്ത്രീകളുടെ ചിത്രം കാമറയിൽ പകർത്തും; ശേഷം അശ്ലീല ചിത്രങ്ങളുമായി മുഖം ചേർത്ത് വെച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും; വടകരയിലെ സദയം ഷൂട്ട് ആൻഡ് എഡിറ്റ് എന്ന സ്ഥാപനം പ്രചരിപ്പിച്ചത് നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ: സ്റ്റുഡിയോയിൽ നിന്ന് 40 ഓളം ചിത്രങ്ങൾ പൊലീസ് കണ്ടെത്തിയതോടെ ഇവിടെ നിന്ന് ഫോട്ടോ എടുത്ത സ്ത്രീകൾ എല്ലാം ആശങ്കയിൽ
കോഴിക്കോട്: വടകര പുതിയ ബസ്റ്റാന്റിലുണ്ടായിരുന്ന സദയം ഷൂട്ട് ആൻഡ് എഡിറ്റ് എന്ന സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഫോട്ടോയെടുത്തവരും ഇവരെ കല്യാണത്തിന് വിളിച്ച് വീഡിയോ എടുപ്പിച്ചവരുമെല്ലാം കഴിഞ്ഞ കുറേ ദിവസങ്ങളായി ആശങ്കയിലാണ്. തങ്ങളുടെ ചിത്രങ്ങളിപ്പോൾ എവിടെയെല്ലാം ഏതൊക്കെ രീതിയിലാണ് ഉപയോഗിക്കുന്നതെന്ന് ഇവർക്ക് ഊഹിക്കാവുന്നതിലുമപ്പുറത്തേക്ക് പ്രചരിച്ചിരിക്കുന്നു. പലരുടെയും മുഖം അശ്ലീല ചിത്രങ്ങളുമായി ചേർത്താണ് സ്റ്റുഡിയോ ഉടമകളായ ചെറുകോട്ട് മീത്തൽ സദയം സതീശൻ, ദിനേൻ, ബിനീഷ് എന്ന ജീവനക്കാരനും പ്രചരിപ്പിച്ചിരിക്കുന്നത്. മയ്യന്നൂർ കൂട്ടങ്ങാരം സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സ്റ്റുഡിയോയിൽ നിന്ന് വടകരയിലെ നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച നാൽപതിലധികം അശ്ലീല ചിത്രങ്ങളും വീഡിയോകളും പൊലീസ് കണ്ടെത്തി. വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളാണ് യുവതിയെ ഇത്തരത്തിൽ തന്റെ ഫോട്ടോ മാർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായ വിവരമറിയച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്
കോഴിക്കോട്: വടകര പുതിയ ബസ്റ്റാന്റിലുണ്ടായിരുന്ന സദയം ഷൂട്ട് ആൻഡ് എഡിറ്റ് എന്ന സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഫോട്ടോയെടുത്തവരും ഇവരെ കല്യാണത്തിന് വിളിച്ച് വീഡിയോ എടുപ്പിച്ചവരുമെല്ലാം കഴിഞ്ഞ കുറേ ദിവസങ്ങളായി ആശങ്കയിലാണ്. തങ്ങളുടെ ചിത്രങ്ങളിപ്പോൾ എവിടെയെല്ലാം ഏതൊക്കെ രീതിയിലാണ് ഉപയോഗിക്കുന്നതെന്ന് ഇവർക്ക് ഊഹിക്കാവുന്നതിലുമപ്പുറത്തേക്ക് പ്രചരിച്ചിരിക്കുന്നു. പലരുടെയും മുഖം അശ്ലീല ചിത്രങ്ങളുമായി ചേർത്താണ് സ്റ്റുഡിയോ ഉടമകളായ ചെറുകോട്ട് മീത്തൽ സദയം സതീശൻ, ദിനേൻ, ബിനീഷ് എന്ന ജീവനക്കാരനും പ്രചരിപ്പിച്ചിരിക്കുന്നത്.
മയ്യന്നൂർ കൂട്ടങ്ങാരം സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സ്റ്റുഡിയോയിൽ നിന്ന് വടകരയിലെ നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച നാൽപതിലധികം അശ്ലീല ചിത്രങ്ങളും വീഡിയോകളും പൊലീസ് കണ്ടെത്തി. വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളാണ് യുവതിയെ ഇത്തരത്തിൽ തന്റെ ഫോട്ടോ മാർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായ വിവരമറിയച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ നിരവധി പേരുടെ ഫോട്ടോ അനധികൃതമായി ഉപയോഗിച്ചതായി കണ്ടെത്തി. സംഭവത്തെ തുടർന്ന് സ്റ്റുഡിയോ ജീവനക്കാരൻ ബിനീഷ് ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്ക് വേണ്ടി തെരച്ചിൽ നടത്തുന്നെണ്ടെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇവർ ഷൂട്ട്ചെയ്ത കല്യാണ് വീഡിയോകളിൽ നിന്നും സ്ത്രീകളുടെ ഫോട്ടോകളെടുത്ത് ഇത്തരത്തിൽ മോർഫ് ചെയ്ത് ഉപയോഗിക്കാറുണ്ട്. മറ്റുനീലച്ചിത്രങ്ങളിലെ സ്ത്രീകളുടെ നഗ്നശരീരത്തോട് മോർഫ് ചെയ്താണ് ഇവരുടെ ഫോട്ടോ ഉപയോഗിക്കുന്നത്. കല്യാണ വീടുകലിൽ നിന്നാണ് ഇവർ സ്ത്രീകളുടെ ഫോട്ടോകൾ സംഘടിപ്പിച്ചിരുന്നത്. കല്യാണ വീടുകളിൽ വീഡിയോ എടുക്കന്നതോടൊപ്പം മൊബൈൽ ചിത്രങ്ങൾ പകർത്തുകയും ചെയ്യുമായിരുന്നു.
ഈ ഫോട്ടോകൾ രൂപമാറ്റം വരുത്തി സോഷ്യല് മീഡിയയിൽ പ്രചരിപ്പിക്കുകയും പലരെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ആദ്യത്തെ പരാതിക്ക് ശേഷം നിരവധി പേരാണ് പരാതിയുമായി വടകര പൊലീസിലെത്തിയിരിക്കുന്നത്. ഈ സ്റ്റുഡിയോയിൽ നിന്ന് പലപ്പോഴായി ഫോട്ടോയെടുത്തവരും, വിവാഹങ്ങൾക്കും മറ്റുചടങ്ങുകൾക്കും ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയവരുമെല്ലാം ഇപ്പോൾ ആശങ്കയിലാണ്. വരും ദിവസങ്ങളിൽ ഇവരോരോരുത്തരും പരാതിയുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സദയം സ്റ്റുഡിയോ ജീവനക്കാർക്കെതിരെ ഐടി ആക്ട് പ്രകാരം സ്ത്രീകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വടകര വനിതാ സെൽ സിഐ സി ഭാനുമതിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി സ്റ്റുഡിയോയിൽ റെയ്ഡ് നടത്തി ഹാർഡ് ഡിസ്കുകൾ പൊലീസ് പിടിച്ചെടുത്ത് സ്റ്റുഡിയോ അടച്ചുപൂട്ടി. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പൊലീസ് സൈബർ സെല്ലിന്റെ സഹയാം തേടിയിട്ടുണ്ട്. അതേ സമയം സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ എഐവൈഎഫ്, ആർഎംപിഐ, കുടുംബശ്രീ പ്രവർത്തകരെല്ലാം സ്റ്റുഡിയോ ജീവനക്കരനെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി. നേരത്തെ സൈബർ സെല്ലിന് നൽകിയ പരാതിയിൽ നടപടിയൊന്നുമുണ്ടായില്ലെന്നും, പൊലീസ് പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സംഭവത്തിൽ സ്റ്റുഡിയോ ജീവനക്കാരൻ ബിനീഷിനും സ്റ്റുഡിയോയുടെ ഉടമക്കും തുല്യപങ്കാണുള്ളത്.
അല്ലെങ്കിൽ അയാൾക്കെതിരെ പരാതി നൽകാൻ ഇങ്ങനയൊരു സംഭവം ശ്രദ്ധയിൽ പെട്ട ഇത്രയും ദിവസത്തിന് ശേഷം ഇന്നലെ വരെ കാത്തിരുന്നതെന്തിനാണെന്നും പ്രതിഷേധക്കാർ ചോദിക്കുന്നു. അതേ സമയം കേസ് ഒത്തുതീർപ്പാക്കാൻ സിപിഎം നേതൃത്വം ഇടപെടുന്നതായുള്ള ആരോപണങ്ങലുമുണ്ട്. സ്റ്റുഡിയോ ഉടമസ്ഥരുടെ അഛൻ ചെറുകോട്ട് മീത്തൽ ദോമോദരൻ പ്രദേശത്തെ സിപിഎമ്മിന്റെ പ്രാദേശിക നേതാവ് കൂടിയാണ്. ഇയാളുടെ മക്കളെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ പരാതി നൽകിയിരുന്ന പലരും പരാതി പിൻവലിച്ചു. പ്രതിഷേധക്കാർ പറഞ്ഞു.