- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാർഡ് ഡിസ്‌കിൽ സൂക്ഷിച്ച 40,000 ചിത്രങ്ങളിൽ ഇഷ്ടംതോന്നിയ ആയിരംപേരെ തിരഞ്ഞെടുത്ത് മോർഫിങ്; നീലച്ചിത്രമാക്കിയവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പലരേയും വലയിൽ വീഴ്ത്തിയതായി സൂചന; തനിക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും അതൊന്നും ഭീഷണിപ്പെടുത്തി ഉണ്ടാക്കിയതല്ലെന്നും പ്രതി ബിബീഷ്; സദയം സ്റ്റുഡിയോയിൽ നടന്ന നഗ്നചിത്ര നിർമ്മാണത്തിൽ നിരവധി പേരെ പ്രതി ബ്‌ളാക്ക്‌മെയിൽ ചെയ്തതായി സൂചനകൾ
വടകര: സദയം സ്റ്റുഡിയോയിൽ എത്തിയ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ നിർമ്മിച്ച സംഭവത്തിൽ സ്റ്റുഡിയോ ഉടമകൾക്കും പങ്കുണ്ടെന്ന് അറസ്റ്റിലായ ബിബീഷിന്റെ മൊഴി. വിവാഹ ചടങ്ങുകൾക്കിടെ ചിത്രീകരിച്ച ആയിരത്തിലേറെ സ്ത്രീകളുടെ ചിത്രങ്ങൾ നഗ്നചിത്രങ്ങളാക്കി മാറ്റിയെന്നാണ് സംഭവത്തിൽ ഏറ്റവുമൊടുവിൽ പിടിയിലായ ബിബീഷിന്റെ മൊഴി. തനിക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും ബിബീഷ് മൊഴി നൽകിയതോടെ മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഇയാൾ സ്ത്രീകളെ തനിക്ക് വിധേയരാക്കിയോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും മറ്റും പറഞ്ഞും വ്യാജ ഐഡികൾ ഫേസ്‌ബുക്കിൽ ഉണ്ടാക്കി സൗഹൃദം സൃഷ്ടിച്ചുമെല്ലാം സ്ത്രീകളെ വലയിലാക്കാൻ ബിബീഷ് ശ്രമങ്ങൾ നടത്തിയിരുന്നു എന്ന സംശയം നേരത്തേ പലരും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും അതിന് ഇയാൾ ജോലിചെയ്തിരുന്ന സദയം സ്റ്റുഡിയോ ഉടമകളും കൂട്ടുനിൽക്കുകയായിരുന്നു. ഇതോടെയാണ് കൂടുതൽ സ്ത്രീകളുടെ ചിത്രങ്ങൾ നിർബാധം മോർഫ് ചെയ്യുന്ന നില
വടകര: സദയം സ്റ്റുഡിയോയിൽ എത്തിയ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ നിർമ്മിച്ച സംഭവത്തിൽ സ്റ്റുഡിയോ ഉടമകൾക്കും പങ്കുണ്ടെന്ന് അറസ്റ്റിലായ ബിബീഷിന്റെ മൊഴി. വിവാഹ ചടങ്ങുകൾക്കിടെ ചിത്രീകരിച്ച ആയിരത്തിലേറെ സ്ത്രീകളുടെ ചിത്രങ്ങൾ നഗ്നചിത്രങ്ങളാക്കി മാറ്റിയെന്നാണ് സംഭവത്തിൽ ഏറ്റവുമൊടുവിൽ പിടിയിലായ ബിബീഷിന്റെ മൊഴി. തനിക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും ബിബീഷ് മൊഴി നൽകിയതോടെ മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഇയാൾ സ്ത്രീകളെ തനിക്ക് വിധേയരാക്കിയോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും മറ്റും പറഞ്ഞും വ്യാജ ഐഡികൾ ഫേസ്‌ബുക്കിൽ ഉണ്ടാക്കി സൗഹൃദം സൃഷ്ടിച്ചുമെല്ലാം സ്ത്രീകളെ വലയിലാക്കാൻ ബിബീഷ് ശ്രമങ്ങൾ നടത്തിയിരുന്നു എന്ന സംശയം നേരത്തേ പലരും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും അതിന് ഇയാൾ ജോലിചെയ്തിരുന്ന സദയം സ്റ്റുഡിയോ ഉടമകളും കൂട്ടുനിൽക്കുകയായിരുന്നു. ഇതോടെയാണ് കൂടുതൽ സ്ത്രീകളുടെ ചിത്രങ്ങൾ നിർബാധം മോർഫ് ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്.
എല്ലാം ബിബീഷിന്റെ ഉത്തരവാദിത്വമാണ് എന്നു പറഞ്ഞ് സദയം സ്റ്റുഡിയോ ഉടമകളായ സതീശനും ദിനേശനും കൈകഴുകുകയായിരുന്നു ആദ്യം. ഇവരാണ് ആദ്യം അറസ്റ്റിലായത്. സംഭവം വിവാദമായതോടെ മുങ്ങിയ ബിബീഷിനെ പിന്നീട് ഇടുക്കിയിൽ വച്ചാണ് പിടികൂടുന്നത്. സ്റ്റുഡിയോ ഉടമകൾക്കും ഈ മോർഫിങ് വിഷയത്തിലും സ്ത്രീകളെ ബ്‌ളാക്ക്‌മെയിൽ ചെയ്യുന്നതിലും പങ്കുണ്ടെന്ന വിവരം അന്വേഷിക്കുകയാണ് ഇപ്പോൾ പൊലീസ്. അവര്ക്കും ഈ സംഭവത്തില് വ്യക്തമായ പങ്കുണ്ട് എന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്.
നാട്ടിലെ പല വിവാഹ ചടങ്ങുകളുടേയും വീഡിയോ-ഫോട്ടോ ചിത്രീകരണം ഈ സ്റ്റുഡിയോ നടത്തിയിട്ടുണ്ട്. ഇവയിൽ പങ്കെടുത്ത സ്ത്രീകളുടെ ചിത്രങ്ങൾ ആണ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടത്. ഇതോടെ നാട്ടുകാർ ഒന്നടങ്കം ആശങ്കയിലാണ്. ഇത്തരത്തിൽ എത്തിയ ആയിരത്തിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയെന്ന് ബിബീഷ് ചോദ്യം ചെയ്യലിൽ പൊലീസിനോടു സമ്മതിച്ചു.
തനിക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും അതൊന്നും ഭീഷണിപ്പെടുത്തിയും നഗ്നചിത്രം കാണിച്ചും നേടിയതല്ല എന്നും അവരുടെ കൂടെ താല്പര്യത്തോടെയായിരുന്നു എന്നും ആണ് ബിബീഷ് പറയുന്നത്. എന്നാൽ പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഇയാൾ പലരേയും വലയിലാക്കിയിരിക്കാമെന്ന് അന്വേഷകർ സംശയിക്കുന്നു. എന്നാൽ മാനക്കേട് ഭയന്ന് കാര്യങ്ങൾ തുറന്നുപറയാൻ ആരും തയ്യാറാവുന്നില്ല.
താൻ സ്വന്തമായി സ്റ്റുഡിയോ തുടങ്ങാൻ തീരുമാനിച്ചതാണ് ഉടമകളെ പ്രകോപിപ്പിച്ചതെന്നാണ് ബിബീഷ് പറഞ്ഞിട്ടുള്ളത്. ഇതോടെയാണ് ഉടമകൾക്ക് തന്നോട് വൈരാഗ്യം ഉണ്ടാകുന്നതും മോർഫിങ് നടന്നു എന്ന വിവരം പ്രചരിപ്പിച്ച് തന്നെ കുടുക്കാൻ നോക്കിയതും എന്നാണ് ഇയാൾ പറയുന്നത്. ഇതിന് പിന്നാലെയാണ് ചിത്രങ്ങൾ ഇത്തരത്തിൽ മോർഫ് ചെയ്യപ്പെട്ടു എന്ന വിവരം പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 40,000 സ്ത്രീകളുടെ ചിത്രങ്ങൾ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കിൽ ഇയാൾ ശേഖരിച്ചു. ഇതിൽ ആയിരത്തിലേറെ ചിത്രങ്ങളാണ് രൂപമാറ്റം വരുത്തി നഗ്നചിത്രങ്ങളാക്കുന്നത്. ഇതിനിടെ തന്നെ വ്യാജ ഫേസ്‌ബുക്ക് ഐഡി വഴി ചിത്രങ്ങൾ പലർക്കും അയച്ചു. ഇങ്ങനെയാണ് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് കളമൊരുക്കിയതെന്നാണ് പൊലീസ് കരുതുന്നത്.
അതേസമയം ആറുമാസം മുമ്പുതന്നെ സംഭവത്തിൽ സൂചനകൾ പുറത്തുവന്നിരുന്നു. വ്യാജ ഐഡികൾ സ്ൃഷ്ടിച്ച് സ്ത്രീകളുമായി ബന്ധപ്പെടുന്നത് ബിബീഷാണ് എന്ന് സ്റ്റുഡിയോ ഉടമ സതീശൻ തിരിച്ചറിഞ്ഞു. എന്നാൽ അന്നുതന്നെ ഇയാളെ പുറത്താക്കുന്നതിന് പകരം ഈ മോർഫ് ചെയ്ത ദൃശ്യങ്ങൾ സതീശൻ ഡിവിഡിയിലേക്ക് മാറ്റി സൂക്ഷിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. സ്റ്റുഡിയോ മാറുമെന്ന് ബിബീഷ് ഭീഷണിപ്പെടുത്തിയപ്പോൾ സതീശൻ ഇതുവച്ച് ബിബീഷിനെ ബ്‌ളാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചു. ഇങ്ങനെയാണ് സഭവം പുറത്തറിയുന്നതും നാട്ടുകാർ വലിയ പ്രതിഷേധവുമായി എത്തുന്നതും. തനിക്ക് ഇഷ്ടംതോന്നുന്ന സ്ത്രീകളെയെല്ലാം സ്വന്തമാക്കണമെന്ന മോഹമായിരുന്നു ബിബീഷിനെന്നും ഇതാണ് ഇത്തരമൊരു മനോവൈകല്യത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
ബിബീഷിന്റെ കംപ്യൂട്ടർ ഹാർഡ് ഡിസ്‌കിനുള്ളിൽ ആരുടെയൊക്കെ ചിത്രങ്ങൾ ഉണ്ടെന്ന ആശങ്ക വടകരക്കാരെ ഭയപ്പെടുത്തുന്നുണ്ട്. വൈക്കിലശ്ശേരി, മലോൽമുക്ക് നിവാസികൾ ഇയാൾക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. സ്ഥാപന ഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. ബിബീഷിനെ കുടുക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇത് പുറത്തുവിട്ടത്. എന്നാൽ ഈ ഫോട്ടോ പുറത്തുവന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി. പൊലീസ് റെയ്ഡിൽ ഫോട്ടോ കണ്ടെത്തിയ വിവരം പുറത്തുവന്നതോടെ ആശങ്ക കൂടി. ഇതോടെ നാട്ടുകാർ വലിയ പ്രതിഷേധവുമായി എത്തുകയായിരുന്നു.