- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഗ്യലക്ഷ്മി ഉയർത്തിക്കൊണ്ടുവന്ന് കോളിളക്കമുണ്ടാക്കിയ വടക്കാഞ്ചേരി പീഡനാരോപണം കെട്ടിച്ചമച്ചതോ? പീഡനം നടന്നതിന് തെളിവില്ലെന്നും യുവതിയെ കൊണ്ടുപോയ കെട്ടിടം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അറിയിച്ച് പൊലീസ്; സിപിഐ(എം) കൗൺസിലർ ജയന്തനെ അറസ്റ്റ് ചെയ്യുന്നത് കോടതി പറഞ്ഞാൽ മാത്രം
തൃശൃർ: സിപിഐ(എം) കൗൺസിലർ ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനക്കേസിൽ തെളിവില്ലെന്നു പൊലീസ്. പീഡനം നടന്നതിനു ശാസ്ത്രീയ തെളിവില്ലെന്നു പൊലീസ് വ്യക്തമാക്കി. പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ല. അതുകൊണ്ടു തന്നെ പ്രതിസ്ഥാനത്തുള്ള ജയന്തനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടിലാണു പൊലീസ്. കോടതി നിർദ്ദേശം ഉണ്ടായാൽ മാത്രമേ അറസ്റ്റ് ഉണ്ടാകൂവെന്നാണു പൊലീസിന്റെ നിലപാട്. പീഡനം നടന്ന സ്ഥലം കണ്ടെത്താനോ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനോ സാധിച്ചിട്ടില്ല എന്നതിനാൽ പരാതിക്കാരിയുടെ മൊഴി അനുസരിച്ച് പ്രതികൾക്കെതിരെ നടപടിയുണ്ടാകില്ല. യുവതി കോടതിയെ സമീപിച്ചാൽ കോടതി നിർദ്ദേശിക്കുകയാണെങ്കിൽ മാത്രം പ്രതികളെ അറസ്റ്റ് ചെയ്യും. ആരോപണം ഉയർന്ന് 20 ദിവസം അന്വേഷണം നടത്തിയിട്ടും തെളിവുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതെതുടർന്നാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പീഡനത്തിനിരയായി എന്ന പെൺകുട്ടിയുടെ ആരോപണം ഉയർന്നതിന് പിന്നാലെ ഇവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയും കോടതിയിൽ 164 പ്രകാരം രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു. എന്നാൽ യുവതിയു
തൃശൃർ: സിപിഐ(എം) കൗൺസിലർ ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനക്കേസിൽ തെളിവില്ലെന്നു പൊലീസ്. പീഡനം നടന്നതിനു ശാസ്ത്രീയ തെളിവില്ലെന്നു പൊലീസ് വ്യക്തമാക്കി. പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ല. അതുകൊണ്ടു തന്നെ പ്രതിസ്ഥാനത്തുള്ള ജയന്തനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടിലാണു പൊലീസ്.
കോടതി നിർദ്ദേശം ഉണ്ടായാൽ മാത്രമേ അറസ്റ്റ് ഉണ്ടാകൂവെന്നാണു പൊലീസിന്റെ നിലപാട്. പീഡനം നടന്ന സ്ഥലം കണ്ടെത്താനോ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനോ സാധിച്ചിട്ടില്ല എന്നതിനാൽ പരാതിക്കാരിയുടെ മൊഴി അനുസരിച്ച് പ്രതികൾക്കെതിരെ നടപടിയുണ്ടാകില്ല. യുവതി കോടതിയെ സമീപിച്ചാൽ കോടതി നിർദ്ദേശിക്കുകയാണെങ്കിൽ മാത്രം പ്രതികളെ അറസ്റ്റ് ചെയ്യും.
ആരോപണം ഉയർന്ന് 20 ദിവസം അന്വേഷണം നടത്തിയിട്ടും തെളിവുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതെതുടർന്നാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പീഡനത്തിനിരയായി എന്ന പെൺകുട്ടിയുടെ ആരോപണം ഉയർന്നതിന് പിന്നാലെ ഇവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയും കോടതിയിൽ 164 പ്രകാരം രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു. എന്നാൽ യുവതിയുടെ മൊഴിയിൽ പീഡനം നടന്നു എന്ന് പറയുന്ന കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് സമീപമുള്ള സ്ഥലം കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. സ്ഥലം കണ്ടെത്താൻ യുവതിയുമായി ചേർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് കേസിൽ വീണ്ടും അന്വേഷണം നടത്തിയത്. പരാതിക്കാരി തിരുവനന്തപുരത്തു വാർത്താസമ്മേളനം നടത്തുകയും ചെയ്തു. ഇതിനെ തുടർന്നു പ്രത്യേക സംഘം അന്വേഷണം നടത്തുകയായിരുന്നു. സംഭവം നടന്നിട്ട് രണ്ടുവർഷത്തോളമായതിനാൽ ശാസ്ത്രീയമായ തെളിവുകൾ ലഭിക്കാനുള്ള സാധ്യതകൾ ഇല്ലാതാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ഉന്നത പൊലീസ് നേതൃത്വം എത്തിയത്.
പ്രതികളെ അറസ്റ്റ് ചെയ്താൽ കോടതികളിൽ നിന്ന് പ്രതികൾക്ക് അനുകൂലമായ ഉത്തരവ് ഉണ്ടാകുമെന്നതും തീരുമാനത്തിന് കാരണമായി. തെളിവുകളില്ലാത്തതിനാൽ പ്രതികളെ ചോദ്യം ചെയ്യാനും വിളിച്ചുവരുത്തിയിട്ടില്ല. കേസ് ലോക്കൽ പൊലീസ് ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. തുടർന്നാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. വനിതാ പൊലീസ് ഉദ്യോഗസ്ഥ അടക്കമുള്ള സംഘമാണു കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.