ന്യൂയോർക്ക്: വടശേരിക്കര സംഗമം യു.എസ്.എയുടെ അഞ്ചാമത് പൊതുസമ്മേളനവും ആഘോഷപരിപാടികളും സെപ്റ്റംബർ 20-ന് ശനിയാഴ്ച ഗ്ലെൻ ഓക്‌സിലുള്ള സന്തൂർ ഇന്ത്യൻ റെസ്റ്റോറന്റിൽ വച്ച് നടന്നു.  പ്രസിഡന്റ് ഐപ്പ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തടത്തിൽ മത്തായി എം.സിയായിരുന്നു. മാത്യു മാമ്മൻ സ്വാഗതവും, ഉമ്മൻ മാത്യു നന്ദിയും രേഖപ്പെടുത്തി. സോമി മാത്യു, അനു തോമസ്, മാത്യു മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സീനിയർ അംഗങ്ങളായ കെ.വി. ജോർജ്, ഐപ്പ് ഏബ്രഹാം, അമ്മിണി ഏബ്രഹാം എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി അനു തോമസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഉമ്മൻ മാത്യു വാർഷിക കണക്കുകളും അവതരിപ്പിച്ചു. പ്രശസ്ത ഗായകൻ കെ.ഐ. അലക്‌സാണ്ടറുടെ ഗാനമേളയും ഉണ്ടായിരുന്നു.

2015-ലെ ഭാരവാഹികളായി ഐപ്പ് ഫിലിപ്പ് (പ്രസിഡന്റ്), റ്റി.സി. കുര്യൻ (വൈസ് പ്രസിഡന്റ്), സാം ജേക്കബ് (ജനറൽ സെക്രട്ടറി), തടത്തിൽ മത്തായി (സെക്രട്ടറി), തോമസ് ചെറിയാൻ (ട്രഷറർ), തോമസ് വർഗീസ് (അക്കൗണ്ടന്റ്), മാത്യു മാമ്മൻ (കമ്യൂണിക്കേഷൻ കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.