- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെപ്യൂട്ടി റെയിഞ്ചറെ ഓഫിസിൽ കയറി തല്ലി സിപിഐ സംഘം; കുഴഞ്ഞു വീണ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിക്കാൻ പോയ വാഹനം തടഞ്ഞിട്ടു; കേസില്ലെന്ന് ഉറപ്പ് വാങ്ങി വിട്ടയയ്ക്കലും; വടാട്ടുപാറയിലെ അക്രമം ഇങ്ങനെ
കോതമംഗലം :പെരിയാറിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികളെ തടഞ്ഞെന്നും അപമാനിച്ചെന്നും ആരോപിച്ച് വടാട്ടുപാറയിൽ സിപിഐ പ്രവർത്തകർ വനം വകുപ്പ് ഉദ്യേഗസ്ഥരെ ഓഫീസിൽ കയറി തല്ലി. കുഴഞ്ഞു വീണ ഡെപ്യൂട്ടി റെയിഞ്ചോഫീസറെ ആശുപത്രിയിലെത്തിക്കാൻ പുറപ്പെട്ട പൊലീസ് വാഹനം ഒന്നര മണിക്കൂറോളം വഴിയിൽ തടഞ്ഞിട്ടു. വിട്ടയച്ചത് പൊലീസ് കേസിനില്ലന്ന് ജീവനക്കാരന്റെ ഉറപ്പ് ലഭിച്ച ശേഷം . ഇന്ന് രാവിലെ 9 മണിയോടെ ആരംഭിച്ച സംഘർഷാവസ്ഥ മണിക്കുറുകളോളം നീണ്ടു . സംഭവത്തിൽ പരിക്കേറ്റ ഡെപ്യൂട്ടി റെയിഞ്ചോ ഫീസർ കോഴിക്കോട് കോട്ടൂർ ചെറുമാൻതോട് വീട്ടിൽ എ പ്രഭാകരൻ ,ഫോറസറ്റർ ആലപ്പുഴ തൃക്കുന്നപ്പുഴ തെക്കെകാട്ടിൽ പറമ്പിൽ അരുൺകുമാർ (28) എന്നിവരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട മരണം തുടർക്കഥയായ വടാട്ടുപാറ പലവൻപിടി ഈറ്റക്കടവിൽ ഇന്നലെ കുളിക്കാനിറങ്ങിയ മുൻസിപ്പൽ കൗൺസിലറും സ്ത്രീകളും കുട്ടികളുമുൾപ്പട്ട സംഘത്തെ വനം വകുപ്പധികൃതർ പ്രദേശത്തത്തുനിന്നും കയറ്റിവിട്ടിരുന്നു. തങ്ങളേ വനംവകുപ്പധികൃതർ അപമാനിച്ചതായി മുൻസിപ്പൽ കൗൺസിലർ അടക്കമു
കോതമംഗലം :പെരിയാറിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികളെ തടഞ്ഞെന്നും അപമാനിച്ചെന്നും ആരോപിച്ച് വടാട്ടുപാറയിൽ സിപിഐ പ്രവർത്തകർ വനം വകുപ്പ് ഉദ്യേഗസ്ഥരെ ഓഫീസിൽ കയറി തല്ലി. കുഴഞ്ഞു വീണ ഡെപ്യൂട്ടി റെയിഞ്ചോഫീസറെ ആശുപത്രിയിലെത്തിക്കാൻ പുറപ്പെട്ട പൊലീസ് വാഹനം ഒന്നര മണിക്കൂറോളം വഴിയിൽ തടഞ്ഞിട്ടു. വിട്ടയച്ചത് പൊലീസ് കേസിനില്ലന്ന് ജീവനക്കാരന്റെ ഉറപ്പ് ലഭിച്ച ശേഷം .
ഇന്ന് രാവിലെ 9 മണിയോടെ ആരംഭിച്ച സംഘർഷാവസ്ഥ മണിക്കുറുകളോളം നീണ്ടു . സംഭവത്തിൽ പരിക്കേറ്റ ഡെപ്യൂട്ടി റെയിഞ്ചോ ഫീസർ കോഴിക്കോട് കോട്ടൂർ ചെറുമാൻതോട് വീട്ടിൽ എ പ്രഭാകരൻ ,ഫോറസറ്റർ ആലപ്പുഴ തൃക്കുന്നപ്പുഴ തെക്കെകാട്ടിൽ പറമ്പിൽ അരുൺകുമാർ (28) എന്നിവരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട മരണം തുടർക്കഥയായ വടാട്ടുപാറ പലവൻപിടി ഈറ്റക്കടവിൽ ഇന്നലെ കുളിക്കാനിറങ്ങിയ മുൻസിപ്പൽ കൗൺസിലറും സ്ത്രീകളും കുട്ടികളുമുൾപ്പട്ട സംഘത്തെ വനം വകുപ്പധികൃതർ പ്രദേശത്തത്തുനിന്നും കയറ്റിവിട്ടിരുന്നു.
തങ്ങളേ വനംവകുപ്പധികൃതർ അപമാനിച്ചതായി മുൻസിപ്പൽ കൗൺസിലർ അടക്കമുള്ളവർ ഓഫീസിലെത്തി പരാതി പറഞ്ഞിരുന്നുന്നെന്നും ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനാണ് തങ്ങൾ ഓഫീസിലെത്തി ഉദ്യേഗസ്ഥരോട് വിവരങ്ങൾ ആരാഞ്ഞതെന്നുമാണ് സിപിഐ നേതാക്കളുടെ വെളിപ്പെടുത്തൽ. സംസാരിച്ചിരിക്കുന്നതിനിടെ മനീഷ് തന്റെ തല ഭിത്തിയിലിടിപ്പിച്ചെന്നും വീണപ്പോൾ നിലത്തിട്ട് ചവിട്ടിയെ ന്നും ഡെപ്യൂട്ടി റെയിഞ്ചർ പറഞ്ഞു. സംഘർഷത്തിനിടെ ഭിത്തിയിലിടിച്ചത് മൂലം മുതുകിൽ വേദന അനുഭപ്പെട്ടതിനാലാണ് അരുൺകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് സഹപ്രവർത്തകർ അറിയിച്ചു.
സംഘർഷം നിയന്ത്രിക്കാൻ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പരിക്കേറ്റ ഡെപ്യൂട്ടി റെയിഞ്ചോ ഫീസറെ ആശുപത്രിയിലേയ്ക്ക് മാറ്റാൻ ഇക്കൂട്ടരുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്ന് വനം വകുപ്പ് ജീവനക്കാർ ആരോപിച്ചു. രക്തസമ്മർദ്ദം കൂടിയ അവസ്ഥയിലായിരുന്ന ഡെപ്യൂട്ടി റെയിഞ്ചർ തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നും ഇവർ പറഞ്ഞു.
പലവൻപടി ഈറ്റക്കടവിൽ ഇതിനകം അഞ്ച് പേർ മരണപ്പെട്ടിട്ടുണ്ടെന്നും ഇത് കണക്കിലെടുത്ത് ഇവിടെ പുറമേ നിന്നെത്തുന്നവരുടെ കുളി നിരോധിച്ചിരുന്നെന്നും ഇത് വകവയ്ക്കാതെ കുളിക്കാനിറങ്ങിയവരെ കയറ്റി വിടുകയായിരുന്നെന്നുമാണ് സംഭവത്തേക്കുറിച്ച് പരിക്കേറ്റ ജീവനക്കാരുടെ വെളിപ്പെടുത്തൽ.പരിക്കേറ്റ ജീവനക്കാരിൽ നിന്നും കുട്ടമ്പുഴ പൊലീസ് മൊഴിയെടുത്തു.