കോലഞ്ചേരി: വടയമ്പാടിയിൽ ദളിത് ഭൂസമരസമിതി സംഘടിപ്പിച്ച ദളിത് ആത്മാഭിമാന സംഗമത്തിൽ സംഘർഷാവസ്ഥ. വടയമ്പാടിയിൽ ദളിത് പ്രവർത്തകർക്കെതിരെ പൊലീസും ആർഎസ്എസും ഒത്തു കളിക്കുന്നുവോ? എൻഎസ്എസിനു വേണ്ടിയുള്ള പൊലീസിന്റെയും ആർഎസ്എസിന്റെയും ഒത്തു കളിയാണ് ഇന്ന് വടയമ്പാടിയിൽ നടന്ന സംഘർഷം. സമാധാനപരമായി നടന്ന ദളിത് സംഘടനകളുടെ പ്രതിഷേധത്തെ ആർഎസ്എസുകാർ ഇടപെട്ടാണ് സംഘർഷത്തിലേക്ക് എത്തിച്ചത്. എന്നിട്ടും പൊലീസുകാർ ആർഎസ്എസുകാരുടെ കാടത്തരത്തിന് മുന്നിൽ കൈയും കെട്ടി നിന്നു.

സംഗമത്തിനെത്തിയ ദളിത് പ്രവർത്തകരെ ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആർഎസ്എസ് പ്രവർത്തകർ മർദിക്കുകയും ചെയ്തു. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതാവട്ടെ ആർഎസ്എസ് പ്രവർത്തകരുടെ ക്രൂരതയ്ക്ക് ഇരയായ ദളിത് പ്രവർത്തകരെ മാത്രം. ആർഎസ്എസ് പ്രവർത്തകർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഗമത്തിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്ന് പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു.

കോളനികളുടെ പൊതുസ്ഥലമായി ഉപയോഗിച്ചിരുന്ന പുറമ്പോക്ക് ഭൂമിക്ക് നൽകിയ വ്യാജ പട്ടയം റദ്ദാക്കണമെന്നും പൊതുമൈതാനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ദലിത് ഭൂ അവകാശ സമരമുന്നണിയുടെയും ജാതിമതിൽ വിരുദ്ധ സമരസഹായസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ദലിത് ആത്മാഭിമാന സംഗമത്തിൽ പങ്കെടുക്കാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

വടയമ്പാടി ചൂണ്ടിയിൽ ഒത്തുകൂടിയ പ്രവർത്തകരെ സംഗമത്തിന് അനുമതിയില്ലെന്ന് പറഞ്ഞാണ് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. എന്നാൽ, ദലിത് സംഘടനാ പ്രവർത്തകർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത ആർഎസ്എസ്, ക്ഷേത്ര സംരക്ഷണ സമിതി പ്രവർത്തർക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്. ദലിത് സംഘടനകൾക്ക് നേരെയുള്ള പൊലീസ് നടപടി ഏകപക്ഷീയമാണെന്നാണ് ആരോപണം. സംഘർഷാവസ്ഥയിലേക്ക് പോകാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തതായി പൊലീസ് പറഞ്ഞു.

എൻഎസ്എസിനു വേണ്ടിയാണ് ആർഎസ്എസിന്റെ വടയമ്പാടിയിലെ കോപ്പു കൂട്ടൽ. നാട്ടുകാരുടെ കളിസ്ഥലം വ്യാജപ്പട്ടയം നൽകി എൻഎസ്എസിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്ത്രതിനാണ് സർ്ക്കാർ മറിച്ചു നൽകിയത്. ഇത് ക്ഷേത്രം ഭാരവാഹികൾ മതിലു കെട്ടി തിരിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. ട

സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചു. താടിവച്ചവരെല്ലാം തീവ്രവാദികളും മാവോയിസ്റ്റുകളുമാണെന്ന് ആരോപിച്ചാണ് ആർഎസ്എസ് പ്രവർത്തകർ മാധ്യമ പ്രവർത്തകരെയും മർദ്ദിച്ചത്. തേജസ് ഫോട്ടോഗ്രാഫർ ഷിയാമി തൊടുപുഴ, മീഡിയാ വൺ ചാനലിലെ ശ്രീജിത്ത്, ഇന്ത്യൻ എക്സ് പ്രസിലെ ജീവൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. പൊലീസ് നോക്കിനിൽക്കെയാണ് ആർഎസ്എസ് പ്രവർത്തകർ മാധ്യമപ്രവർത്തകരെ ആക്രമിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ഡിവൈഎസ്‌പി പറഞ്ഞു.

കോളനികളുടെ പൊതുസ്ഥലമായി ഉപയോഗിച്ചിരുന്ന പുറമ്പോക്ക് ഭൂമിക്ക് നൽകിയ വ്യാജ പട്ടയം റദ്ദാക്കണമെന്നും പൊതുമൈതാനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ദലിത് ഭൂ അവകാശ സമരമുന്നണിയുടെയും ജാതിമതിൽ വിരുദ്ധ സമരസഹായസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ദലിത് ആത്മാഭിമാന സംഗമം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ സംഗമത്തിൽ പങ്കെടുക്കാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വടയമ്പാടി ചൂണ്ടിയിൽ ഒത്തുകൂടിയ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഗമത്തിന് അനുമതിയില്ലെന്ന് പറഞ്ഞാണ് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. എന്നാൽ സമര സമിതി പ്രവർത്തകർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്്ത ആർഎസ്എസ്, ക്ഷേത്ര സംരക്ഷണ സമിതി പ്രവർത്തർക്കെതിരെ പൊലീസ് നടപടിയെടുത്തില്ല. ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ ആർഎസ്എസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. 

എറണാകുളം ജില്ലയിൽ ഐക്കരനാട് നോർത്ത് വില്ലേജിൽ സർവ്വേ നമ്പർ 223 / 24 ൽ പെട്ട ഒരേക്കറിലധികം വരുന്ന പൊതു മൈതാനമാണ് വടയമ്പാടിയിലെ തർക്കസ്ഥലം. 1967 ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് അനുവദിക്കപ്പെട്ട ആദ്യത്തെ പട്ടിക ജാതി കോളനികളിലൊന്നായ ഭജനമഠം പട്ടികജാതി കോളനിയും അതോടൊപ്പം ലക്ഷം വീട് കോളനിയും സെറ്റിൽമെന്റ് കോളനിയും ഈ പൊതുമൈതാനത്തിന്റെ കിഴക്കു വശത്തായി സ്ഥിതി ചെയ്യുന്നു. ഈ മൂന്ന് കോളനികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ റവന്യൂ പുറമ്പോക്ക് പൊതു മൈതാനം ദളിത് ജനവിഭാഗങ്ങളുടെ സാമൂഹ്യ സാംസ്‌കാരിക പിന്നോക്കാവസ്ഥ മറികടക്കുന്നതിനായി ഉപയോഗിക്കുന്നതിനും ഭൂരഹിതരായ ദളിത് ജനവിഭാഗങ്ങൾക്ക് നൽകുന്നതിനുമായി നീക്കി വച്ചിരിക്കുന്ന ഭൂമിയാണ്.

ദളിത് ജനവിഭാഗങ്ങളുടെ കലാകായിക വിനോദാവശ്യങ്ങൾക്കും നടവഴിയായി ഈ മൈതാനം ഉപയോഗിച്ചു വന്നിരുന്നു. പറയ സമുദായത്തിൽ പെട്ട മാക്കോത പാപ്പു പ്രതിഷ്ഠ വച്ച് പൂജ നടത്തുകയും പുലയ സമുദായഅംഗമായ നടത്താക്കുടി ചോതി എന്ന വെളിച്ചപ്പാട് കൊടുവാളും ചിലങ്കയും സൂക്ഷിച്ചിരുന്നതുമായ തറ (പതി ) ഈ മൈതാനത്തിനുള്ളിലാണ്. ഈ പൊതുമൈതാനത്തോട് ചേർന്നുള്ള ഒരേക്കർ ഇരുപത് സെന്ററിൽ അതിന്റെ ഉടമയായിരുന്ന ഇരവി രാമൻ നായർ എന്നയാൾ ദേവീ ഭജന നടത്തി വന്നിരുന്നതാണ്. ഇയാളുടെ മരണശേഷം എൻ.എസ്.എസ്.കരയോഗം ഇത് കൈവശപ്പെടുത്തി ഭജനമഠം എന്ന പേരിൽ ക്ഷേത്രമാക്കിയെന്നാണ് ആരോപണം. 2017 മാർച്ചിൽ എൻ.എസ്.എസ് കരയോഗം പൊലീസ് സഹായത്തോടെ പത്തടി ഉയരത്തിൽ പൊതു മൈതാനത്തിനു ചുറ്റും മതിലു കെട്ടാൻ ആരംഭിച്ചു. ഇചാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്.

 

മുവാറ്റുപുഴ ആർ ഡി ഓ ആയിരുന്ന രാമചന്ദ്രൻ നായർ എന്നയാൾ ഭജനമഠം ക്ഷേത്രം ഇരിക്കുന്ന ഒരേക്കർ ഇരുപത് സെന്റ് സ്ഥലത്തിന് ചുറ്റുമതിൽ കെട്ടാൻ എന്ന വ്യാജേന ഇറക്കിയ ഉത്തരവ് ഉപയോഗപ്പെടുത്തി കൊണ്ടാണ് ഈ മതിൽ നിർമ്മാണം നടന്നതെന്നതാണ് ആരോപണം ഇതിനെതിരെ സമീപവാസികളായ ദളിത് ജനത പ്രതിഷേധിച്ചപ്പോഴാണ് 1981 ൽ G.O.M.S. No 230 / 81 / RD ആയി ഉള്ള ഉത്തരവനുസരിച്ച് 95 സെന്റ് വരുന്ന ഈ റവന്യൂ പുറമ്പോക്ക് പൊതുമൈതാനം വടയമ്പാടി എൻ എസ് എസ് കരയോഗത്തിന് അമ്പലത്തിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പതിച്ചു നൽകിയതായി അറിയുന്നത്. ഈ നടപടി തീർത്തും നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും പൊതുതാത്പര്യത്തിന് വിരുദ്ധവുമാണ്. ഇത് റദ്ദാക്കുന്നതിനാണ് പ്രതിഷേധം.

2017 ഏപ്രിൽ 14 ന് അംബേദ്കർ ജയന്തി ദിനത്തിൽ സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിച്ച ദളിത് ജനത എൻ.എസ്.എസ് കരയോഗം നിയമവിരുദ്ധമായി പൊതു മൈതാനം കയ്യേറി നിർമ്മിച്ച ചുറ്റുമതിൽ പൊളിച്ച് കളഞ്ഞു. ഇത് സംബന്ധിച്ച് തർക്കം സിവിൽ കോടതിയുടെയും റവന്യൂ അധികാരികളുടേയും പരിഗണനയിലിരിക്കയാണ്. മതിൽ പൊളിച്ചതിനെ തുടർന്ന് 5.06.2017 ന് വടയമ്പാടി സമരത്തെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും പ്രശ്‌നം പരിഹരിക്കുന്നതിനായി ജില്ലാ മജിസ്ട്രേറ്റ് കൂടിയായ എറണാകുളം ജില്ലാ കലക്റ്റർ വിളിച്ചു ചേർത്ത യോഗത്തിൽ വച്ച് കോടതിയിൽ തീരുമാനമാകുന്നത് വരെ തർക്കസ്ഥലത്തു തൽസ്ഥിതി നിലനിറുത്തണമെന്നു നിർദ്ദേശിക്കുകയുണ്ടായി.

എന്നാൽ 16.1.2018 ൽ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സമരമുന്നണി കൺവീനർ എംപി.അയ്യപ്പൻ കുട്ടിക്ക് ഒരു നോട്ടീസ് നൽകുകയുണ്ടായി. ഭജനമഠം ക്ഷേത്രത്തിൽ ഉത്സവം ജനുവരി 22 മുതൽ 25 വരെ നടക്കുകയാണെന്നും അമ്പലത്തിലെ ഉത്സവത്തിന് വരുന്ന ഭക്തർക്കും മറ്റും അമ്പലത്തിലേയ്ക്ക് കയറുവാനുള്ള കവാടത്തിൽ അനധികൃതമായി പന്തൽ കെട്ടി വഴി തടസപ്പെടുത്തിയിരിക്കയാണെന്നും അത് പൊളിച്ച് കളയണമെന്നുമായിരുന്നു നോട്ടീസ്. ഇതാണ് പുതിയ സംഘർഷങ്ങൾക്ക് കാരണമായത്.