- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗമൺ മൊട്ടക്കുന്നിലെ റിസോർട്ടിൽ ഒത്തുകൂടിയത് 25 സ്ത്രീകളടക്കം അറുപതോളം പേർ; ഐടി-മെഡിക്കൽ രംഗത്തുള്ളവരടക്കം നിശാപാർട്ടിക്ക് എത്തിയവരധികവും എലൈററ് ക്ലാസിൽ പെട്ടവർ; പാർട്ടിയിൽ വിളമ്പാൻ കൊണ്ടുവന്നത് ഒരുകോടിയിൽ അധികം വിലമതിക്കുന്ന ലഹരിമരുന്നുകൾ
ഇടുക്കി: വാഗമണ്ണിലെ റിസോർട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ കണ്ടെടുത്തത് ഒരു കോടിക്ക് മുകളിൽ വരുന്ന ലഹരി മരുന്നുകൾ. മാരകമായവ ഉൾപ്പെടെ 8 ഇനം ലഹരിവസ്തുക്കൾ കണ്ടെടുത്തതായിട്ടാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. എം ഡി എം എ 61.28 ഗ്രാം, എക്സ്റ്റ്സി ഗുളിക 28.76 ഗ്രാം,എക്സ്റ്റ്സി പൗഡർ 1.86 ഗ്രാം,ചരസ് 1.1 ഗ്രാം,ഹാഷിഷ് 12.92 ഗ്രാം,എൽ എസ് ഡി സ്റ്റാമ്പ് 27 എണ്ണം,മിനി ക്രിസ്റ്റൽ .35 ഗ്രാം,കഞ്ചാവ് 6.20 ഗ്രാം എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇവയിൽ പലതും മാരകമായവയാണ്.
എം ഡി എം എ ഒരു ഗ്രാമിന് 15000 മുതൽ 20000 വരെയാണ് വില മോഹവില. എക്സ്റ്റ്സി എം ഡി എം എയുടെ ഗുളിക രൂപമാണെന്നാണ് അറിയുന്നത്. ഒരു കിലോ ചരസിന് വിപണിയിൽ 6 കോടി യോളം രൂപയോളമാണ് വില. 1.1 ഗ്രാം ചരസ് വാഗമണ്ണിലെ റിസോർട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഒരു കിലോ ഹാഷിഷ് ഓയിലിന് 1.20 കോടി രൂപയാണ് വില. റിസോർട്ടിൽ നിന്നും 7.95 ഗ്രാം ഹാഷീഷും പിടിച്ചെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എറണാകുളം സ്വദേശിയായ യുവതിയടക്കം 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ താമസിയാതെ പൊലീസ് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിശാപാർട്ടിക്കായി വൻ ഒരുക്കമാണ് അണിയറപ്രവർത്തകർ നടത്തിയിരുന്നതെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
വിലകൂടിയതും മാരകപ്രഹരശേഷിയുള്ളതുമായ ലഹരിവസ്തുക്കളാണ് സംഘാടകർ കരുതിയിരുന്നത്. അതുകൊണ്ടുതന്നെ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവർ സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ശേഷിയുള്ളവരായിരിക്കണം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ രാത്രി മുതൽ 25 സ്ത്രീകളടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 60-ളം പേരെ പൊലീസ് റിസോർട്ടിൽ തടഞ്ഞുവച്ച് ചോദ്യം ചെയ്തുവരികയായിരുന്നു. ഇവരിൽ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന 9 പേരെ പൊലീസ് അറസ്റ്റുചെയ്തായിട്ടാണ് അറിയുന്നത്.
ചെറിയൊരുമൊട്ടക്കുന്നിന് മുകളിലെ റിസോർട്ടിൽ 25-ളം സ്ത്രീകളടക്കം വിവിധമേഖലകളിൽ തൊഴിലെടുക്കുന്ന 60-ളം പേർ സംഘടിച്ചതായിട്ടാണ് പൊലീസ് കണ്ടെത്തൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഐ ടി -മെഡിക്കൽ രംഗങ്ങളിലുള്ളവരും ഇവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.സിനിമ -സീരിയൽ രംഗത്തുനിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ടെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സിപിഐ നേതാവായ ഷാജികുറ്റിക്കാട്ടിലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഇന്നലെ റെയ്ഡുനടന്ന റിസോർട്ട്. തനിക്ക് നിശാപാർട്ടിയെക്കുറിച്ച് അറിവ് ലഭിച്ചിരുന്നില്ലെന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ ഷാജി അറിയിച്ചിട്ടുള്ളത്. ഇക്കാര്യം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾക്കുശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാവു എന്നാണ് പൊലീസ് നിലപാട്.
കട്ടപ്പന ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ നിന്നായി എത്തിയ വൻപൊലീസ് സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്. സംഭവം സംബന്ധിച്ച് ഇതുവരെ പൊലീസ് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആസൂത്രിതമായിട്ടാണ് ഇന്നലെ പൊലീസ് റിസോർട്ടിൽ റെയ്ഡിനെത്തിയതെന്നാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
നേരത്തെകിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാർ എ സി പി യാണ് റെയ്ഡിനുവേണ്ട തയ്യാറെടുപ്പുകൾക്ക് രൂപം നൽകിയെതെന്നാണ് അറിയുന്നത്. പല സംഘാംഗങ്ങളായി മൂന്നാറിൽ നിന്നും തിരിച്ച് പൊലീസ് സംഘം പലവഴികളിലൂടെ സഞ്ചരിച്ചാണ് വാഗമണ്ണിൽ സംഗമിച്ചതെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.
റെയ്ഡ് വിവരം ചോരാതിരിക്കാൻ എവിടേക്കാണ് പുറപ്പെടുന്നതെന്ന് എ എസ് പി യോ കട്ടപ്പന ഡി വൈ എസ് പി യോ ഒപ്പമുണ്ടായിരുന്ന ടീമംഗങ്ങളെ അറിയിച്ചിരുന്നില്ലെന്നും വാഗമണ്ണിൽ കൂട്ടിമുട്ടിയപ്പോൾ മാത്രമാണ് ഇവർ വിവരങ്ങൾ വെളിപ്പെടുത്തിയതെന്നുമാണ് ലഭ്യമായ വിവരം
മറുനാടന് മലയാളി ലേഖകന്.