- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്റേയും അമ്മയുടേയും അപ്പൂപ്പന്റേയും അടുത്തേക്ക് വൈദേഹിയും പോയി; ലോകത്തിന് ഓർത്തിരിക്കാൻ അവയവങ്ങൾ എല്ലാം കൈമാറി എട്ടുവയസ്സുകാരിയുടെ യാത്ര; കണ്ണീരടക്കാതെ ഒരു ഗ്രാമം
തിരുവനന്തപുരം: അച്ഛനും അമ്മയ്ക്കും അപ്പൂപ്പനും പിന്നാലെ വൈദേഹിയും യാത്രയായി. പക്ഷേ ഈ എട്ടുവയസ്സുകാരിയുടെ കരളും വൃക്കയും കണ്ണുകളും മരിക്കുന്നില്ല. രോഗശയ്യയിലായ അപ്പൂപ്പൻ ആയുർവേദ കോളേജ് റിട്ട. പ്രിൻസിപ്പൽ ചെട്ടികുളങ്ങര തൊടിയിൽ വീട്ടിൽ ഡോ.പി. ശങ്കരൻ നായരെ കാണാനാണ് അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം വൈദേഹിയും തിരുച്ചിറപ്പള്ളിയി
തിരുവനന്തപുരം: അച്ഛനും അമ്മയ്ക്കും അപ്പൂപ്പനും പിന്നാലെ വൈദേഹിയും യാത്രയായി. പക്ഷേ ഈ എട്ടുവയസ്സുകാരിയുടെ കരളും വൃക്കയും കണ്ണുകളും മരിക്കുന്നില്ല.
രോഗശയ്യയിലായ അപ്പൂപ്പൻ ആയുർവേദ കോളേജ് റിട്ട. പ്രിൻസിപ്പൽ ചെട്ടികുളങ്ങര തൊടിയിൽ വീട്ടിൽ ഡോ.പി. ശങ്കരൻ നായരെ കാണാനാണ് അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം വൈദേഹിയും തിരുച്ചിറപ്പള്ളിയിൽ നിന്ന് യാത്ര തിരിച്ചത്. ഈ മാസം 18ന് കന്യാകുമാരി സേലം ഹൈവേയിൽ കരിച്ചാൽക്കുളം കയത്താർ ചെക്ക്‌പോസ്റ്റിന് സമീപമായിരുന്നു അപകടം. വാഹനാപകടത്തിൽ തലയ്ക്കു പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു വെഞ്ഞാറമൂട് പാലത്തറ ചിത്രാഞ്ജലിയിലെ വൈദേഹി.
തിരുനെൽവേലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈദേഹിയെ തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച രാവിലെയോടെ മരിച്ച വൈദേഹിയുടെ അവയവങ്ങൾ ദാനംചെയ്യാൻ ബന്ധുക്കൾ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. ഇവ തിരുവനന്തപുരം സ്വദേശിക്കും തമിഴ്‌നാട് സ്വദേശിക്കുമാണ് നൽകുന്നത്. അപകടത്തിൽ അച്ഛൻ സന്തോഷ്‌കുമാറും അമ്മ മീനാകുമാരിയും മരിച്ചിരുന്നു. പരിക്കേറ്റ സഹോദരൻ സൂര്യാംശു ചികിത്സയിലാണ്. അപകടത്തിന്റെ അടുത്തദിവസം ശങ്കരൻനായരും മരിച്ചിരുന്നു.
വൈദേഹി മീനാകുമാരിയുടെ മടിയിലിരുന്ന് ഉറങ്ങുമ്പോഴായിരുന്നു അപകടം. വൈദേഹിക്കു ഗുരുതരമായി പരിക്കേറ്റു. അന്നുമുതൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അമ്മയുമച്ഛനും മരിച്ചതൊന്നും വൈദേഹി അറിഞ്ഞിരുന്നില്ല. മൂന്നുദിവസം മുമ്പാണ് വൈദേഹിയെയും സൂര്യാംശുവിനെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സൂര്യാംശുവിന്റെ പരിക്ക് അത്ര ഗുരുതരമല്ല.
കുറച്ചുദിവസംകൂടി ആശുപത്രിയിൽ തുടരും. വൈദേഹിയുടെ നില വ്യാഴാഴ്ച കൂടുതലായപ്പോൾ സൂര്യാംശുവിനെ കൊണ്ടുപോയി കുഞ്ഞനുജത്തിയെ കാണിച്ചിരുന്നു. അമ്മയുമച്ഛനും മരിച്ച വിവരം ഇതുവരെ സൂര്യാംശുവിനെ അറിയിച്ചിട്ടില്ല.