രാജപാളയം: ഹിന്ദു ദേവതയായ ആണ്ടാളിനെ കുറിച്ച് മോശമായി പരാമർശം നടത്തിയെന്ന പരാതിയിൽ ദേശീയ അവാർഡ് ജേതാവായ തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ പൊലീസ് കേസെടുത്തു.ഹിന്ദു മുന്നണി എന്ന സംഘടന നൽകിയ പരാതിയിലാണ് കേസ് എടുക്കുന്നു.

രാജപാളയം ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ കഴിഞ്ഞയാഴ്ച വൈരമുത്തു നടത്തിയ പ്രസംഗമാണ് വിവാദമായത്. ആണ്ടാൾ ദേവദാസി സമുദായക്കാരിയായിരുന്നെന്നും ജീവിച്ചതും മരിച്ചതും തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലാണെന്നും ഒരു അമേരിക്കൻ പണ്ഡിതന്റെ പുസ്തകത്തെ ഉദ്ധരിച്ച് വൈരമുത്തു പറഞ്ഞിരുന്നു ഇതാണ് പ്രശ്‌നമായത്.

ദക്ഷിണേന്ത്യൻ സംസ്‌കാരമനുസരിച്ച് ഒരു ക്ഷേത്ര പ്രതിഷ്ഠയെ ഒരു പെൺകുട്ടി വിവാഹം കഴിക്കുന്നതും ജീവിതകാലം മുഴുവൻ ആ പ്രതിഷ്ഠയെ സേവിക്കുകയും ചെയ്യുന്ന മതാചാരമാണ് ദേവദാസി സമ്ബ്രദായം. സ്ത്രീകൾ അടിച്ചമർത്തപ്പെടുകയും പെൺകുട്ടികൾ ക്ഷേത്രത്തിന്റെ സ്വത്താകുകയും ലൈംഗികമായി ചൂഷണം ചെയ്യപ്പടുകയും ചെയ്യുന്നത് ഈ സമ്ബ്രദായത്തിന്റെ ഭാഗമാണ് എന്നും വൈരമുത്തു പറഞ്ഞിരുന്നു.