ന്യൂഡൽഹി: ത്രിപുരയിലെ വിജയത്തോടെ ബിജെപി പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ സ്വന്തം പാർട്ടിയാകുന്നു. പഴയ കാല നേതാക്കൾ പോലും പുറത്തതാകുന്നു. ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരമായ അഞ്ചുനില കെട്ടിടത്തിൽനിന്നു മുൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയും ഒഴിവാക്കുകയാണ് നേതൃത്വം.

മീഡിയ റൂമിലെ പശ്ചാത്തലത്തിൽ നിന്നാണു മുതിർന്ന നേതാവ് വാജ്‌പേയിയുടെ ചിത്രം ഒഴിവാക്കിയത്. പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ, ശ്യാമപ്രസാദ് മുഖർജി എന്നിവരുടെ ചിത്രങ്ങൾ ഇടംപിടിച്ചു. മോദിയാണ് ബിജെപിയുടെ ആദ്യ പ്രധാനമന്ത്രി. അതുകൊണ്ട് തന്നെ സ്ഥാപര നേതാക്കൾക്ക് മുകളിൽ സ്ഥാനം നൽകിയിരുന്നു. അതാണ് മോദി അവാസാനിപ്പിക്കുന്നത്.

പഴയ ആസ്ഥാനത്തെ മീഡിയാ റൂമിലെ പശ്ചാത്തല ചിത്രത്തിൽ വാജ്‌പേയിയുടെ ചിത്രമാണുണ്ടായിരുന്നത്. അശോക റോഡിലെ പഴയ മന്ദിരത്തിൽനിന്നു കഴിഞ്ഞ ഫെബ്രുവരി 18നാണു ബിജെപി പുതിയ ആസ്ഥാനത്തേക്കു മാറിയത്. ദീൻ ദയാൽ ഉപാധ്യായ മാർഗിലെ മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

ദേശീയ ഭാരവാഹികൾക്കുള്ള ഓഫിസ് മുറികൾ, കൺവൻഷൻ ഹാൾ, ലൈബ്രറി, വിഡിയോ കോൺഫറൻസിങ് സംവിധാനം, മീഡിയ റൂം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. സൗരോർജ വൈദ്യുതി, ഭൂഗർഭ പാർക്കിങ് സംവിധാനങ്ങളുമുണ്ട്.