കണ്ണൂർ: എൻ.ഐ.എ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ഇപ്പോൾ കേരളത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മത തീവ്രവാദ സംഘടനയുമായി സജീവ ബന്ധം ഇസ്ലാമിക് സ്റ്റേറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് സംഘടനാ നേതാക്കൾ ആവർത്തിച്ചു പറയുമ്പോഴാണ് സംഘടനയുമായി ഒരു കാലത്ത് അടുത്ത് പ്രവർത്തിക്കുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന മൂന്ന് പേർ കുടുങ്ങിയത്.

ചക്കരക്കൽ, വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിച്ചിരുന്ന മൂന്ന് പേരാണ് വളപട്ടണം ഐ.എസ് കേസിൽ പ്രതികളാണെന്ന് എൻ.ഐ.എ കോടതി കണ്ടെത്തിയത്. എന്നാൽ അഞ്ചു വർഷം മുൻപ് കേസിൽ പ്രതികളാക്കപ്പെട്ടതിനെ തുടർന്ന് ഇവരെ ഒഴിവാക്കിയെന്നാണ് സംഘടനാ നേതാക്കൾ നൽകുന്ന വിശദീകരണം വളപട്ടണം ഐ.എസ്. കേസിലെ പ്രതികളെ നിയമത്തിന് മുൻപിൽ കൊണ്ടുവന്നത് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ പി.പി. സദാനനന്ദന്റെ ശാസ്ത്രീയ അന്വേഷണ മികവാണ്.

വളപട്ടണം ഐ.എസ് റിക്രൂട്ട്മെന്റ് കേസിൽ മൂന്നു പ്രതികൾ കുറ്റക്കാർ എന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പദ്ധതിയിട്ടുവെന്നും എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി വിധിയിൽ പറയുന്നു. തീവ്രവാദ സംഘടനയിൽ അംഗത്വമെടുക്കൽ, തീവ്രവാദ കുറ്റകൃത്യത്തിനു ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പ്രതികൾ നടത്തിയതായി കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷാവിധി കോടതി വെള്ളിയാഴ്ച പ്രഖ്യാപിക്കും. കണ്ണൂർ സ്വദേശികളായ ചക്കരകല്ല് മുണ്ടേരി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം കെ.വി അബ്ദുറസാഖ്, ചിറക്കര യു.കെ ഹംസ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ശിക്ഷാ ഇളവ് വേണമെന്നും അഞ്ച് വർഷമായി ജയിലിലാണെന്നും പ്രതികൾ കോടതിയിൽ അറിയിച്ചൂ.

രാജ്യാന്തര ഭീകരസംഘടനയായ ഐ.എസിനു വേണ്ടി യുദ്ധം ചെയ്യാൻ വളപട്ടണത്ത് നിന്ന് സിറിയയിലേക്ക് യുവാക്കളെ കടത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പ്രതികളെ തുർക്കിയിൽ വച്ചാണ് പിടികൂടിയത്. 15 പേരാണ് കേസിൽ പ്രതികൾ. ഇവരിൽ ചിലർ മരിച്ചു. ഒരാൾ ഡൽഹിയിൽ വിചാരണ നേരിടുകയാണ്. ഒരാളെ പിടികൂടാനുണ്ട്. 2019ലാണ് കേസിൽ വിചാരണ തുടങ്ങിയത്. വളപട്ടണം പൊലീസ് അന്വേഷിച്ച കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. 150 ഓളം സാക്ഷികളെ വിസ്തരിച്ചു.പൊലീസിന്റെ അന്വേഷണ മികവാണ് പ്രതികളെ കുടുക്കിയത് എന്നതാണ് വസ്തുത.

ഇന്ന് സിറ്റി പൊലീസ് അസി കമ്മിഷണറായ പി.പി സദാനന്ദൻ അന്ന് കണ്ണൂർ ഡിവൈഎസ്‌പിയായി ജോലി ചെയ്തുവരികയായിരുന്നു. സമുഹമാധ്യമങ്ങളിൽ ഐ എസ് തീവ്രവാദ ആശയങ്ങൾ ചിലർ പ്രചരിപ്പിക്കുന്നതായും ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ ജിഹാദ് നടത്തുന്നതിനായി ആഹ്വാനം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടത്. ഇവരെ നിരന്തരം പിൻതുടർന്ന് നടത്തിയ അന്വേഷണമാണ് ഭീകരപ്രവർത്തനത്തിലേർപ്പെട്ട പ്രതികളിലേക്ക് തങ്ങൾ എത്തിച്ചേരാനിടയാക്കിയതെന്ന് പി.പി.സദാനന്ദൻ പറഞ്ഞു.

കണ്ണൂരിൽ നിന്നും മറ്റും സിറിയയിലേക്ക് ഐഎസിൽ ചേരാൻ ആളുകൾ പോയിട്ടുണ്ടെന്നും തുർക്കിയടക്കമുള്ള രാജ്യങ്ങൾ അതിർത്തി കടക്കാൻ ശമിച്ച ചിലരെ തിരിച്ചയച്ചതായും പൊലിസിന് വിവരം ലഭിച്ചു. ഇതോടെയാണ് കണ്ണൂർ ഡിവൈ.എസ്‌പിയായിരുന്നു പി.പി. സദാനന്ദൻ സ്വമേധയാ കേസെടുത്ത് മുഖ്യകണ്ണികളായ മുണ്ടേരി കൈപ്പക്കയിൽ ബൈത്തുൽ ഫർസാനയിൽ മിഥിലാജ് (31) ചെയ്യിക്കുളം പള്ളിയത്തെ പണ്ടാരവളപ്പിൽ കെ.വി അബ്ദുൽ റസാഖ് (39) മുണ്ടേരി പടന്നോട്ട് മെട്ടയിലെ എംവി റാഷിദ് (29) തലശേരി കുഴപ്പങ്ങാട്ടെ കെ.ഹംസയെന്ന ബിരിയാണി ഹംസ ( 62 ) എന്നിവരെ അറസ്റ്റു ചെയ്തത്. 2017 ഒക്ടോബർ 25 നാണ് പ്രതികളെ പിടികൂടിയത്.

ഹംസയായിരുന്നു കേസിലെ സൂത്രധാരൻ . ഇയാൾ ബഹ്‌റനിൽ ജോലി ചെയ്തിരുന്ന സമയത്ത് ഐ.എസിന്റെ അന്താരാഷ്ട്ര നേതൃത്വവുമായി ബന്ധം പുലർത്തിയതായി കണ്ടെത്തിയിരുന്നു. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഫ്രീ തിങ്കേഴ്‌സ് എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പിലൂടെയാണ് ഇസ്ലാമിക രാജ്യത്തിന് വേണ്ടിയുള്ള ഇവരുടെ ആഹ്വാനം ആദ്യമായി പ്രതൃക്ഷപ്പെട്ടത്. ഈ ഗ്രൂപ്പിനെ പൊലീസ് ബ്‌ളോക്ക് ചെയ്തപ്പോൾ പിന്നീടത് റൈറ്റ് തിങ്കേഴ്‌സായി മുജാ ഹുറുണും അൽ മുജാഹുറുണുമായി ഇതു വേഷം മാറിയതായി അന്വേഷണ സംഘത്തിന് വ്യക്തമായി.

സിറിയയിലേക്ക് കടക്കാൻ ശ്രമിച്ച പലരെയും ഇസ്താംബൂളിൽ നിന്ന് തുർക്കി പൊലീസ് പിടികൂടി തിരിച്ചയച്ചതോടെ കേസിൽ കൂടുതൽ തെളിവുകളായി. എന്നാൽ ഇന്ത്യൻ ഗവൺമെന്റിനെ അറിയിക്കാതെ നടത്തിയ ഈ തിരിച്ചയക്കലിനെ തുടർന്ന് നാട്ടിലെത്തിയിട്ടും പ്രതികൾക്ക് ഐ.എസ്. ബന്ധം തുടരാൻ സഹായകരമായി. തിരിച്ചെത്തിയവർ ഐ.എസ് നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന വ്യക്തമായ തെളിവുകൾ പൊലിസിന് ലഭിച്ചതോടെ അറസ്റ്റിന് ഒരുക്കങ്ങൾ നടത്തുകയായിരുന്നു. നാനൂറോളം ഡിജിറ്റൽ രേഖകളാണ് ഇതിനായി പൊലീസ് ശേഖരിച്ചത് പ്രതികൾ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചതിന്റെ യാത്രാ രേഖകളും പൊലീസ് കണ്ടെത്തി.

വളപട്ടണം, ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മത തീവ്രവാദ സംഘടനയുടെപ്രവർത്തകർ കൂടിയായിരുന്നു പിടിയിലായവർ. പിന്നീട ദേശീയ അന്വേഷണ ഏജൻസി കേസ് അന്വേഷണം ഏറ്റെടുത്തപ്പോഴും പി.പി. സദാനന്ദന്റെ കണ്ടെത്തലുകൾ തന്നെയാണ് അടിസ്ഥാനമാക്കിയത്. ഈ കേസിൽ കസ്റ്റഡിയിലെടുത്ത എം.വി റാഷിദ്, മനാഫ് റഹ്‌മാൻ എന്നിവരെ എൻ.ഐ.എ മാപ്പുസാക്ഷികളാക്കിയിരുന്നു.