ചേർത്തല: വാളയാർ ഇരട്ട പീഡനക്കേസിലെ മൂന്നാം പ്രതിയായിരുന്ന പ്രദീപ് കുമാറിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ വയലാറിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. കേസിൽ പോക്സോ കോടതി പ്രതികളെ തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തരാക്കിയിരുന്നു. അപ്പീൽ നൽകിയതോടെ ഹൈക്കോടതി കേസിൽ ഇടപെട്ടിരുന്നു.

കേസിൽ വീണ്ടും അന്വേഷണം അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത ദിവസം കോടതി പരിഗണിക്കാനിരിക്കേയാണ് പ്രതിയുടെ മരണം.വാളയാറിൽ ലൈംഗിക പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണത്തിൽ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭവും തുടരുന്നുണ്ട്. കേസ് അന്വേഷിക്കാൻ സിബിഐ എത്തണമെന്നാണ് ആവശ്യം. ഇതിനിടെയാണ് പ്രതിയുടെ മരണം.