- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില മാത്രം നോക്കി വാങ്ങിയാൽ ഗുണമുണ്ടാകില്ല; കോവാക്സിന് മുകളിൽ കോവീഷീൽഡിനെ കൊണ്ടു വരാനുള്ള നീക്കം സ്വകാര്യ മരുന്ന് കമ്പനിക്ക് വേണ്ടിയോ? കരുതലോടെ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറി; സ്പുട്നിക്കിനെ തുടക്കത്തിൽ പരിഹിസിച്ചവർ ഇപ്പോൾ ശ്രമിക്കുന്നത് ആ വാക്സിൻ കുത്തിവയ്ക്കാനും; വേണ്ടത് കൂടുതൽ ഫലപ്രദമായ വാക്സിൻ
തിരുവനന്തപുരം: ഇന്ത്യയിലെ പ്രധാന മരുന്ന് നിർമ്മതാക്കളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്. രാജ്യത്തെ ഡോക്ടർമാർക്കിടയിൽ വലിയ സ്വാധീനമുള്ള പ്രസ്ഥാനം. കേരളത്തിലും മരുന്ന് വിൽപ്പനയിൽ മുമ്പിൽ നിൽക്കുന്നത് സിറമാണ്. ആദ്യം കോവിഡ് വാക്സിൻ നിർമ്മിച്ചത് റഷ്യയായിരുന്നു. അന്ന് കേരളത്തിലെ ചാനൽ ചർച്ചകളിൽ പല പ്രമുഖ ഡോക്ടർമാരും ഈ വാക്സിന് ഒന്നും കൊളില്ലെന്ന് വാദിച്ചിരുന്നു. സ്പുട്നിക് ഇന് ആഗോള ഹിറ്റാണ്. വാക്സിൻ കണ്ടെത്തുമ്പോൾ സ്പുട്നിക്കിനെ എതിർത്തവർക്ക് ഒരു ലക്ഷ്യവുമുണ്ടായിുരന്നു. അത് സിറത്തിന് വേണ്ടിയാണെന്ന വാദവും അതിശക്തമായി. കോവീഷീൽഡ് സിറം പുറത്തിറക്കി. കോവാക്സിൻ ഭാരത് ബയോടെക്കും.
കേരളത്തിൽ തുടക്കത്തിൽ തന്നെ കോവാക്സിന്റെ ഫലപ്രാപ്തയിൽ ചിലർ സംശയങ്ങളുയർത്തി. കോവീഷീൽഡിന് വേണ്ടി പ്രചരണങ്ങളുമെത്തി. എന്നാൽ കോവാക്സിനാണ് വൈറസിന് പിടിച്ചു നിർത്താനുള്ള കൂടുതൽ കഴിവെന്ന റിപ്പോർട്ടുകൾ ഇതിനിടെയിൽ ചർച്ചയായി. എങ്കിലും ഇതൊന്നും വകവയ്ക്കാതെ കോവീഷീൽഡിനൊപ്പം ആരോഗ്യ കേരളം നിന്നു. ഇനിയും അങ്ങനെ തന്നെ പോകും. കോവാക്സിനെ അപേക്ഷിച്ചു കോവിഷീൽഡ് വാക്സീന് വില കുറവായതിനാൽ അതിന് ആദ്യ പരിഗണന നൽകാൻ കേരളം തീരുമാനിച്ചിരിക്കുന്നു. കേന്ദ്രസർക്കാർ അനുമതി നൽകിയ സ്പുട്നിക് വാങ്ങാനുള്ള സാധ്യതകളും സർക്കാർ തേടും. ഇന്നു ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.
കോവാക്സിന് സർക്കാർ 600 രൂപയാണു നൽകേണ്ടി വരിക. കോവിഷീൽഡിന് 400. രണ്ടു വാക്സീനുകളും പകുതി വീതം വാങ്ങാനാണ് വിദഗ്ധസമിതി ശുപാർശ നൽകിയിരുന്നത്. കോവാക്സിന്റെ വില പ്രഖ്യാപിച്ചതോടെയാണ് കോവിഷീൽഡിനു മുൻഗണന നൽകാനുള്ള തീരുമാനം. കോവിഷീൽഡിന്റെ ലഭ്യത കുറവാണെങ്കിൽ വില കൂടിയാലും കോവാക്സിൻ വാങ്ങേണ്ടിവരും. ഫലത്തിൽ കോവീഷീൽഡിന് ഉൽപാദനമുണ്ടെങ്കിൽ സിറം ഇൻസ്റ്റിററ്യൂട്ടിന് നേട്ടമുണ്ടാകും. എന്നാൽ വിലയല്ല ഗുണമാണ് നോക്കേണ്ടതെന്ന വിലയിരുത്തൽ സജീവമാണ്. സ്പുട്നിക്കിന് മികച്ച റേറ്റിംഗാണ് രാജ്യാന്തര തലത്തിലുള്ളത്.
സ്പുട്നിക് എന്നു മുതൽ ലഭ്യമാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. ചീഫ് സെക്രട്ടറി വി.പി.ജോയി, ധനവകുപ്പ് മേധാവി ആർ.കെ.സിങ്, ആരോഗ്യവകുപ്പ് മേധാവി രാജൻ ഖൊബ്രഗഡെ എന്നിവരാണ് വാക്സീൻ വാങ്ങൽ തീരുമാനിക്കാനുള്ള സമിതിയിലുള്ളത്. ആഗോള തലത്തിൽ ഫൈസറിനും മികച്ച റേറ്റിംഗാണുള്ളത്. അതുകൊണ്ട് തന്നെ കൂടുതൽ ഫലപ്രദമായത് വാങ്ങണമെന്ന അഭിപ്രായമാണ് ചീഫ് സെക്രട്ടറിക്കുള്ളത്. എന്നാൽ ആരോഗ്യ വകുപ്പിലെ ചില കരങ്ങൾ സിറത്തിനായി അതിശക്തമായി വാദിക്കുന്നുണ്ട്. ഇത് ആഗോള മരുന്ന് കമ്പനിയുടെ പ്രതിനിധിയെ പോലെയാണെന്ന ആരോപണവും സജീവമാണ്.
എന്നാൽ ഇതെല്ലാം ആരോഗ്യ വകുപ്പ് തള്ളിക്കളയുകയും ചെയ്യുന്നു. സിറവുമായി കരാറിൽ ഏർപ്പെട്ടാൽ അതിവേഗം മരുന്ന് കേരളത്തിൽ എത്തും. അതുകൊണ്ട് വാക്സിനേഷൻ എത്രയും വേഗം ലക്ഷ്യത്തിലെത്തുമെന്നാണ് അവരുടെ വാദം.
ഇപ്പോൾ രാജ്യത്ത് ഉപയോഗിച്ചുവരുന്ന കോവീഷീൽഡ് വാക്സിന്റെ (സിറം ഇൻസ്റ്റിറ്റ്യൂട്ട്) പ്രതിദിന നിർമ്മാണശേഷി 20 ലക്ഷം ഡോസും കോവാക്സിന്റേത് (ഭാരത് ബയോടെക്) രണ്ടുലക്ഷവുമാണ്. അതുകൊണ്ട് തന്നെ കോവീഷീൽഡിനെ കേരളം ആശ്രയിക്കാനാണ് സാധ്യത. കോവീഷീൽഡ്, കോവാക്സിൻ വാക്സിനുകൾക്കു മാത്രമേ ഇതുവരെ ഉപയോഗാനുമതി നൽകിയിട്ടുള്ളൂ. അടുത്തിടെ അനുമതി നൽകിയ റഷ്യൻ വാക്സിനായ സ്പുട്നിക്-വി ഇവിടെ ഇതുവരെ ലഭ്യമായിത്തുടങ്ങിയിട്ടില്ല.
മറ്റു രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന ഫൈസർ, മൊഡേണ, ജോൺസൺസ്, സിനോ ഫാം തുടങ്ങിയവരുടെ വാക്സിനുകൾക്ക് ഉപയോഗത്തിന് ഇവിടെയും ഇറക്കുമതി അനുമതിനൽകി സ്വകാര്യ മാർക്കറ്റിൽ ലഭ്യമാക്കുകയാണെങ്കിൽ ആവശ്യമുള്ളവർക്ക് കാശുകൊടുത്ത് ഇവ വാങ്ങി ഉപയോഗിക്കാം. ഇതിനുള്ള സാധ്യതയും തെളിയുന്നുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ വാക്സിൻ വാങ്ങാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനിക്കുക.
മറുനാടന് മലയാളി ബ്യൂറോ