2010ൽ എംടിവി ഹിറ്റ് റിയാലിറ്റി ഷോയിൽ താരമായി തിളങ്ങിയ വലേറി ഫെയർമാനെ ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. മരിക്കുമ്പോൾ വെറും 23 വയസ് മാത്രമുള്ള വലേറി 15ാം വയസിൽ അമ്മമായി മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മയക്ക് മരുന്ന് അമിതമായി കഴിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് സൂചന. ഒരു സുഹൃത്തിന്റെ ബാത്ത് റൂമിൽ ബോധമറ്റ് കിടക്കുന്ന നിലയിലായിരുന്നു വലേറിയെ കണ്ടെത്തിയിരുന്നത്.തുടർന്ന് മരണവും സംഭവിക്കുകയായിരുന്നു.മയക്കുമരുന്ന് ഇല്ലാതാക്കിയ ഒരു ജനതയുടെ പ്രതീകമായിട്ടാണ് വലേറിയെ കണക്കാക്കുന്നത്. ഇവരുടെ മകളായ നിവായേഹിന് ഇപ്പോൾ ഏഴ് വയസുണ്ട്. പൊലീസിനെ കബളിപ്പിച്ച് കടന്ന് കളയാൻ ശ്രമിച്ചതിന്റെ പേരിൽ യുവതി ഒരാഴ്ച മുമ്പ് അറസ്റ്റിലായിരുന്നു.

റിയാലിറ്റി സ്റ്റാറിന്റെ മരണം സുഹൃത്തുക്കളും കുടുംബവും ഇന്നലെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. സംഗീതജ്ഞനായ റസ് ബോസിയുമായുള്ള വലേറിയുടെ എൻഗേജ്മെന്റ് നടന്നിരന്നുവെന്നാണ് റിപ്പോർട്ട്. തങ്ങളുടെ അവതാരികയായിരുന്ന വലേറിയുടെ മരണം എംടിവിയും സ്ഥിരീകരിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചതുമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വലേറി ദീർഘകാലമായി പൊരുതുകയാണ്. പെൻസിൽവാനിയയിലെ കോട്സ് വില്ലെയിലെ സുഹൃത്തിന്റെ വീട്ടിലെ ബാത്ത് റൂമിലാണ് ബുധനാഴ്ച വലേറിയെ അബോധാവസ്ഥയിൽ കണ്ടെത്തിയരുന്നത്. ബാത്ത് റൂമിൽ പോയ വലേറി തിരിച്ച് വരാത്തതിനെ തുടർന്ന് സുഹൃത്ത് തുറന്ന് നോക്കിയപ്പോഴാണ് നിശ്ചലയായി കിടക്കുന്ന താരത്തെ കണ്ടത്.

മയക്കുമരുന്ന് ഓവർഡോസിനെ തുടർന്നുണ്ടായ കാർഡിയാക് അറസ്റ്റാണ് വലേറിയുടെ മരണത്തിന് കാരണമായിത്തീർന്നതെന്നാണ് പാരാമെഡിക്സ് വിലയിരുത്തുന്നത്. എന്നാൽ യഥാർത്ഥ മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം ശാരീരികവും മാനസികവും നിയമപരവുമായ നിരവധി പ്രശ്നങ്ങൾ സമീപകാലത്തായി വലേറിക്ക് നേരിടേണ്ടി വന്നിരുന്നു. തന്റെ അമ്മയെ ആക്രമിച്ചതിനും വേശ്യാവൃത്തിയിലേർപ്പെട്ടതിനും ഇക്കഴിഞ്ഞ വർഷങ്ങളിൽ വലേറി അറസ്റ്റിലായിരുന്നു. തെറ്റായ പൊലീസിനോട് തെറ്റായ ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും അറസ്റ്റ് പ്രതിരോധിച്ചതിനും കഴിഞ്ഞ ആഴ്ച വലേറി അറസ്റ്റിലായിരുന്നു.

വലേറി സഞ്ചരിച്ച വാഹനം പരിശോധിച്ചപ്പോൾ അവർ തെറ്റായ വിവരങ്ങൾ നൽകുകയായിരുന്നുവെന്നാണ് പാർക്സ്ബർഗ് ബറോ പൊലീസ് വകുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്.തുടർന്ന് പൊലീസിനെ കബളിപ്പിച്ച് വലേറി ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. തുടർന്ന് പൊലീസ് അവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പീന്നീട് 1500 ഡോളറിന്റെ ജാമ്യത്തിൽ അവരെ പുറത്ത് വിടുകയായിരുന്നു. എംടിവി ഷോയിൽ സ്റ്റാറായിരിക്കുമ്പോഴായിരുന്നു 2010ൽ വലേറി ബോയ്ഫ്രണ്ടായ മാറ്റിൽ നിന്നും ഗർഭം ധരിച്ചിരുന്നത്. സീരീസിന്റെ സെക്കൻഡ് സീസണിലായിരുന്നു അവരുടെ ബന്ധം തുടങ്ങിയത്.