- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടവറകളുടെ നാട്ടിലേക്കൊരു തീർത്ഥയാത്ര
പോപ്പ് ഫ്രാൻസീസ് വ്യത്യസ്തമായ പ്രവർത്തനശൈലികൊണ്ടും ചിന്തകൾകൊണ്ടും ലോകശ്രദ്ധനേടിയ വ്യക്തിത്വമാണ്. 2015 സെപ്റ്റംബർ 25ന്, അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി, പെൻസിൽവേനിയയിലെ ഏറ്റവും വലിയ ജയിലായ ഭക്യൂറാൻ ഫ്രം ഹോൾഡ്' സന്ദർശിക്കകുയും തടവുകാരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ തടവറകൾ നിലനിൽക്കുന്നതും, ഏറ്റവും ക
പോപ്പ് ഫ്രാൻസീസ് വ്യത്യസ്തമായ പ്രവർത്തനശൈലികൊണ്ടും ചിന്തകൾകൊണ്ടും ലോകശ്രദ്ധനേടിയ വ്യക്തിത്വമാണ്. 2015 സെപ്റ്റംബർ 25ന്, അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി, പെൻസിൽവേനിയയിലെ ഏറ്റവും വലിയ ജയിലായ ഭക്യൂറാൻ ഫ്രം ഹോൾഡ്' സന്ദർശിക്കകുയും തടവുകാരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ തടവറകൾ നിലനിൽക്കുന്നതും, ഏറ്റവും കൂടുതൽ തടവുകാരെ സൂക്ഷിക്കുകയും ചെയ്യുന്നതുമായ രാജ്യം എന്ന സ്ഥാനം അമേരിക്ക എന്ന ജനാധിപത്യ രാജ്യം അലങ്കരിക്കുകയാണ്. പോപ്പിന്റെ ജയിൽ സന്ദർശനം ജനാധിപത്യ വ്യവസ്ഥിതിയിൽ മുതലാളിത്വത്തിന്റെ അതിപ്രസരണം മൂലം ഒരു വൻ ജനതതിയെ കാരാഗ്രഹങ്ങളിൽ തളച്ചിടുന്നു എന്ന സത്യം തുറന്നുകാട്ടാനുള്ള അവസരംകൂടി നൽകുകയാണ്.
2013ലെ കണക്കനുസരിച്ച് അമേരിക്കൻ പൗരന്മാരിൽ ഒരു ലക്ഷത്തിൽ 716 പേരും ജയിലിലാണ്. മുതിർന്നവരുടെ കണക്ക് മാത്രം ശ്രദ്ധിച്ചാൽ നൂറിൽ ഒരാൾ എപ്പോഴും ജയിലിൽ തന്നെയാണ്. ഏതാണ്ട് രണ്ടേകാൽ മില്യൻ ആളുകളെ ജയിലിലടച്ച് ഒരു പുതിയ തടവറസംസ്‌കാരം നിലനിർത്തുകയാണിവിടെ. ലോക ജനസംഖ്യയുടെ 4.4 ശതമാനം മാത്രമുള്ള അമേരിക്കയിൽ ലോകത്തിലെ 22 ശതമാനം തടവുകാരും ഉണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. 5.1 മില്യൻ ഡോളറാണ് പുതിയ ജയിലുകൾ പണിയാൻ നീക്കി വച്ചിരിക്കുന്നത്. 60 ബില്യൻ ഡോളർ ചെലവു ചെയ്യുന്ന ബൃഹ്ദ് സംവിധാനമാണ് അമേരിക്കൻ തടവറകൾ. മിക്കവാറും എല്ലാ ജയിലുകളും നിറഞ്ഞുതന്നെയാണ് എപ്പോഴും. ഇതിൽ 22 ശതമാനവും വിധികാത്ത് കിടക്കുന്നവരും, ഇതിൽ തന്നെ 7 ശതമാനം സ്ത്രീകളുമാണ്. ഒരു കണക്കനുസരിച്ച് അമേരിക്കയിൽ 32ൽ ഒരാൾ വീതം എപ്പോഴും എന്തെങ്കിലും വിധത്തിൽ നിയമപരിപാലന സംവിധാനത്തിന്റെ പരിധിയിലാണ്.
കാനഡയിൽ ഒരുലക്ഷത്തിൽ 117, ഇംഗ്ലണ്ടിൽ 154, സ്‌പെയിനിൽ 159, ജപ്പാനിൽ 59, ജർമ്മനിയിൽ 87, സൗദി അറേബ്യയിൽ 178, സിംഗപ്പൂരിൽ 273, റഷ്യയിൽ 577 പേർ എന്ന രീതിയിൽ ശരാശരി ലോക തടവാളികൾ ഒരു ലക്ഷത്തിൽ 150നു താഴെ വരികയുള്ളൂ. അവിടെയാണ് ഒരുലക്ഷത്തിൽ 716 പേരുമായി അമേരിക്ക നിലനിൽക്കുന്നത്. ഇവിടെതന്നെ ലൂസിയാന സ്റ്റേറ്റിൽ ഒരു ലക്ഷത്തിൽ 1,138 പേരും, ടെക്‌സസിൽ ആയിരവും ആണ് എന്നതു കൂട്ടിവായിക്കേണ്ടതാണ്. വർഗ്ഗ വർണ്ണ അടിസ്ഥാനത്തിൽ നോക്കിയാൽ, അപ്പാർത്തീസ് നിലനിന്ന കാലത്തെ സൗത്ത് ആഫ്രിക്കൻ തടവറയിൽ കിടന്ന കറുത്ത വർഗ്ഗക്കാരേക്കാൾ കൂടുതലാണ് അമേരിക്കൻ തടവറകളിൽ കഴിയുന്ന കറുത്ത വർഗ്ഗക്കാർ. അമേരിക്കയിൽ 35 വയസുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസമില്ലാത്ത കറുത്ത വർഗ്ഗക്കാർ ജോലിക്കു പോകുന്നതിനേക്കാൾ സാധ്യത ജയിലുകളിൽ എത്തുക തന്നെ എന്നാണ് ഒരു റിപ്പോർട്ടിൽ പറയുന്നത്.
1970ൽ പ്രസിഡന്റ് നിക്‌സൺ പ്രഖ്യാപിച്ച ഭമയക്കുമരുന്നിനെതിരേയുള്ള യുദ്ധം', തുടർന്ന് പ്രസിഡന്റ് റീഗൻ പരിഷ്‌കരിച്ച ഭഉൃൗഴ അയൗലെ ജൃല്‌ലിശേീി ഇീിേൃീഹ' നയം എന്നിവ ഏതാണ് 31 മില്യൻ പൗരന്മാരെ തടവിലാക്കാനായി. 25 വർഷംകൊണ്ട് മൊത്തം തടവുകാരുടെ സംഖ്യ 3 ലക്ഷത്തിൽ നിന്നും രണ്ടു മില്യനിലധികമായി. തടവറയിലെ ദൈർഘ്യവും മറ്റേത് പരിഷ്‌കൃത രാജ്യത്തേക്കാളും കൂടുതലാണിവിടെ.
കവർച്ചാ കുറ്റത്തിനു ആദ്യമായിട്ടാണെങ്കിൽ പോലും 5 വർഷം മുതൽ 10 വർഷം വരെ ശിക്ഷിക്കാം. തൊട്ടടുത്ത കാനഡയിൽ ഇത് അഞ്ച് മാസമാണ്. 3 പ്രാവശ്യമ കുറ്റം തെളിയിക്കപ്പെട്ടാൽ 25 വർഷം വരെ നീളാം. സുരക്ഷാ കാര്യങ്ങളിൽ അതീവ ജാഗ്രതയുള്ള ജനം ആയതിനാൽ സുലഭമായി തോക്കുകൾ കിട്ടും. അതോടൊപ്പം ചിലയിടങ്ങളിൽ സംസ്ഥാന ഗവർണറേക്കാൾ ശമ്പളമാണ് സാധാരണ പൊലീസുകാരന് ഓവർടൈം ഉൾപ്പടെ ലഭിക്കുന്നത്. മറ്റൊരിടത്തും കാണാത്തതുപോലെ ഇവിടെ ജഡ്ജിമാരെ ജനാധിപത്യപരമായ രീതിയിലാണ് തെരഞ്ഞെടുക്കുന്നത്, അതിനാൽ കർശന നടപടിയെടുക്കുന്ന, സുരക്ഷയ്ക്ക് വീഴ്ച വരുത്താത്ത ആളുകളെയാണ് ന്യായാധിപനായി ജനം പിൻതുണയ്ക്കുന്നത്. സിസിടിവിയും, സ്വകാര്യ സെക്യൂരിറ്റി കമ്പനികളും ഇതിനു പുറമെ കനത്ത സുരക്ഷാവലയമാണ്
തീർക്കുന്നത്.
ഇത്രയധികം ആളുകളെ ഒന്നിച്ച് തടവറയിൽ സൂക്ഷിക്കുക എന്നതിന്റെ പുറകിലെ ജയിൽ വ്യവസായ വ്യവസ്ഥിതി വിചിത്രമായ ഒരു ഏടാണ്. 1980നു ശേഷമാണ് ലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്ന സ്വകാര്യ ജയിലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇന്ന് 44 ശതമാനം തടവുകാരും സ്വകാര്യ ജയിലിലാണ്. അമേരിക്കൻ സിവിൽ ലിബർട്ടീസ് എന്ന സംഘടയുടെ അഭിപ്രായം ഇത്തരം സ്വകാര്യ കമ്പനികളാണ് ഇത്രയും ജനത്തെ തടവറയിൽ ആക്കാനുള്ള കാരണം. കറക്ഷൻസ് കോർപറേഷൻ ഓഫ് അമേരിക്ക, ജി.ഇ.ഒ ഗ്രൂപ്പ് എന്ന രണ്ടു പ്രധാന ജയിൽ കമ്പനിക്കാരാണ് സർക്കാർ നയരൂപീകരണത്തിനു വലിയ തോതിൽ ലോബീംഗ് സമ്മർദ്ദം നടത്തുന്നത്. നിശ്ചിത ശതമാനം തടവാളികളെ ലഭിക്കാനായി സംസ്ഥാന സർക്കാരുകളുമായി ഈ കമ്പനികൾ ഉടമ്പടികൾ ഒപ്പിടുകയും, 90 ശതമാനത്തിൽ താഴെ ജയിലിൽ അംഗ സംഖ്യ കുറഞ്ഞാൽ സർക്കാർ ഈ കമ്പനികൾക്ക് പിഴ നൽകേണ്ടതുമാണ്. അതുകൊണ്ട് ഏതെങ്കിലും വിധത്തിൽ ജയിൽ നിറയ്ക്കാനാണ് സർക്കാർ സംവിധാനങ്ങൾ മത്സരിക്കുന്നത്.
മാദ്ധ്യമങ്ങൾ കേവലം പൊലീസ് റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി വാർത്ത മെനയുകയും, അന്വേഷണാത്മക റിപ്പോർട്ടിങ് അപ്രത്യക്ഷമാകുകയും ചെയ്തു തുടങ്ങി. അന്വേഷണാത്മക റിപ്പോർട്ടിംഗിന് പത്ര മാദ്ധ്യമങ്ങൾ ഓരോ കേസിന്റെ പുറകിലും കടുത്ത അലയൽ ആവശ്യമുണ്ട്. അത് ചിലവുള്ളതായതിനാലും, പിടിച്ചു നിൽക്കാൻ പരസ്യങ്ങൾ മാത്രം ഉള്ളതിനാലും, ഈ സാമൂഹിക ദൗത്യം
അവർ കയ്യൊഴിഞ്ഞു.
ലോകത്തിലെ ഏറ്റവും സമ്പന്നരായ ഒരു ചെറുകൂട്ടത്തെ സംരക്ഷിക്കാൻ ഒരു വലിയകൂട്ടം പൊലീസും, ഒരു വലിയ ശൃംഖല തടവറകളും അമേരിക്കയുടെ ആത്മാവിലേക്കൊരു അന്വേഷണം ആവശ്യമാക്കുകയാണ്. കറുത്ത വർഗ്ഗക്കാരും സ്പാനീഷുകാരും ഒരു വലിയ ശതമാനം പോലും ഒരിക്കലെങ്കിലും തടവറയിൽ കിടക്കേണ്ടി വന്നവരാണ്. ഒരിക്കൽ ശിക്ഷിക്കപ്പെട്ടുകഴിഞ്ഞാൽ സാധാരണ ജോലിക്ക് ഇവരെ പരിഗണിക്കാറില്ല. പിന്നെ സർക്കാരിൽ നിന്നു ലഭിക്കുന്നതുമായ ആനൂകൂല്യങ്ങളിൽ ഇഴഞ്ഞു നീങ്ങുന്ന ഒരു വലിയ കൂട്ടം വീണ്ടും തെറ്റുകളിലേക്ക് വീഴുന്നു. ഒന്നുകൂടി ജയിലിലായാൽ ജയിൽ കമ്പനികൾക്ക് വരുമാനം കൂടും. സർക്കാരിനു നികുതി കൂടും. അരക്ഷിതാവസ്ഥയിൽ ഒരു പ്രതീക്ഷയുമില്ലാതെ കഴിയുന്ന ഇടങ്ങൾ അമേരിക്കയിൽ ഭീതി ജനിപ്പിക്കുന്ന പ്രതീതിയായിരുന്നു.
ഇവരെ നഗരങ്ങളിൽ നിന്നു പുറത്താക്കി നഗരങ്ങൾ അംബര ചുംബികൾ കൊണ്ട് നിറയ്ക്കുകയാണ് ഇപ്പോൾ. ഈ ജനം നഗരങ്ങളിൽ നിന്ന് ഉൾവലിഞ്ഞ് ചിതറിയ ചേരികൾ ഉടലെടുക്കുകയാണ്. ഒരു ചെറിയ കൂട്ടത്തിന്റെ അത്യാഗ്രഹത്തിനുവേണ്ടി ഒരു വലിയ കൂട്ടം ബലിയാടാകുന്ന കഥയാണ് എന്നും ചരിത്രത്തിനു പറയാനുള്ളത്. പലായാനങ്ങളും, ആട്ടിപ്പുറത്താക്കലുകളും, ഓടിപ്പോകലും എന്നും നിസ്സംഗമായി നോക്കി നിൽക്കാനേ ചരിത്രത്തിനായുള്ളൂ. വലിയ കൂട്ടത്തിനു നേരേ പ്രയോഗിക്കുന്ന മാരകായുധങ്ങളും, സന്നാഹങ്ങളും, പ്രത്യയശാസ്ത്രങ്ങളും ചെറു പക്ഷത്തെ കീഴ്‌പ്പെടുത്താനേ
ഉതകിയിട്ടുള്ളൂ. നന്മയ്ക്കുവേണ്ടി വിരൽ ചൂണ്ടുന്നവനെ നിശബ്ദനാക്കാൻ വ്യവസ്ഥിതിക്കു നന്നായി അറിയാം.
ഭഞാൻ തടവറയിലായിരുന്നു, എന്നെ നിങ്ങൾ വന്നു കണ്ടില്ല' എന്ന ക്രിസ്തു വചനം സുസൂക്ഷ്മം ശ്രദ്ധിക്കുന്ന പോപ്പ് ഫ്രാൻസീസ്, സംവിധാനത്തോട് മല്ലിടുമ്പോഴും തുറന്നു സംഭാഷിക്കുമ്പോഴും, മനുഷ്യന്റെ പക്ഷത്തു നിന്നു സംസാരിക്കുന്ന മനുഷ്യപുത്രന്റെ സ്വരമാണ് ഉതിർക്കുന്നത്. വിശ്വാസികൾ അടിമകളല്ലെന്നും സ്വയം വിധികർത്താക്കളാകാതെ, നീതിപീഠങ്ങളിൽ
നിന്നും ഇറങ്ങി, കാരാഗ്രഹങ്ങളിലേക്ക് ചെന്ന് സ്‌നേഹത്തോടെ കൈപിടിച്ചു പുറത്തുകൊണ്ടുവരുന്ന ഹ്യൂമനിസത്തിന്റെ ഉദാത്ത മാതൃകയാകുകയാണ് പോപ്പ്. തടവറകളുടെ നാട്ടിലേക്കുള്ള ഈ തീർത്ഥയാത്ര മാറ്റങ്ങൾക്ക് ഒരു ശംഖൊലിയാകട്ടെ.