- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം നേതാവ് വത്സൻ പനോളിയെന്ന് സുധാകരൻ; അക്രമം തുടർന്നാൽ ശക്തായി തിരിച്ചടിക്കുമെന്നും കോൺഗ്രസ് നേതാവ്
കണ്ണൂർ:മൻസൂറിന്റെ കൊലപാതകത്തിനു പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പനോളി വത്സനും സംഘവുമാണെന്ന് കെ.സുധാകരൻ എംപി പറഞ്ഞു മൻസുർ വധത്തിൽ പ്രതിഷേധിച്ച് കണ്ണുരിൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധ സത്യാഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ കുത്തുപറമ്പ് മേഖലയിൽ വിവിധ അക്രമ കേസുകൾ നടത്തിയ സംഘമാണ് പനോളി വത്സന്റെത്. അതുകൊണ്ടുതന്നെ ഇത്തവണ കുത്തുപറമ്പ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന പനോളി വത്സൻ പരാജയഭീതി കൊണ്ടാണ് അക്രമവും കൊലപാതകവും അഴിച്ചുവിട്ടതെന്ന് കെ.സുധാകരൻ പറഞ്ഞു.
സിപിഎം ഇനിയും അക്രമം തുടർന്നാൽ യു.ഡി.എഫ് ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് സുധാകരൻ പറഞ്ഞു. അരിയിൽ ഷുക്കൂർ.എടയന്നുർ ശുഹൈബ് തുടങ്ങി യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച എത്രയെത്ര യുവാക്കളെ ഇവർ കൊന്നും തള്ളിയെന്നും നേരത്തെ കൊലപാതക രാഷ്ട്രീയത്തിനുണ്ടായ തിരിച്ചടി സിപിഎം ഓർക്കണമെന്നും സുധാകരൻ പറഞ്ഞു.
കണ്ണുർ ജില്ലയിൽ സിപിഎം കൊലപാതക രാഷ്ട്രീയത്തിന് വീണ്ടും തുടക്കം കുറിച്ചത് വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ ആർക്കു വേണമെങ്കിലും വോട്ടു ചെയ്യാമെന്ന എം.വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയെ തുടർന്നാണ്. ഗോവിന്ദൻ മാഷെ ആരാണ് മാഷാക്കിയതെന്ന് അറിയില്ല ' അദ്ദേഹം ഡ്രിൽ മാസ്റ്ററാണെന്നാണ് കേട്ടിട്ടുള്ളത്. എന്തു തന്നെയായാലും പരസ്യമായി നിയമ ലംഘനം നടത്താൻ ആഹ്വാനം ചെയ്ത ഗോവിന്ദൻ മാസ്റ്റർക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
കണ്ണുർ കലക്ടറേറ്റിന് മുൻപിൽ ഒരു മണിക്കൂർ നീണ്ട സമരത്തിൽ യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു അധ്യക്ഷനായി. കെ.എം ഷാജി എം.എൽ എ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, വി.കെ അബ്ദുൾ ഖാദർ മൗലവി, വി.എ നാരായണൻ, അബ്ദുൽ കരീംചേലേരി എന്നിവർ പങ്കെടുത്തു.