- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരിലെ ബോംബേറിന് പിന്നിൽ സി.പി. എം വിഭാഗീയത; അവരുടെ കെണിയിൽ വീഴില്ല; ഇതേസംഘം സി പി എം ഓഫീസിന് നേരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും വത്സൻ തില്ലങ്കേരി
കണ്ണൂർ: ആർ. എസ്. എസ് കാര്യാലയത്തിന് നേരെ രാത്രിയുടെ മറവിൽ ബോംബെറിഞ്ഞവർ സാമ്പത്തിക അഴിമതി നടത്തി സി.പി. എം പാർട്ടിയെ സമൂഹമധ്യത്തിൽ അപമാനിതരാക്കിയ നേതാക്കളുടെ നേരെയാണ് ബോംബെറിയേണ്ടതെന്ന് ഹിന്ദു ഐക്യവേദി വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ആവശ്യപ്പെട്ടു. പയ്യന്നൂരിൽ തകർക്കപ്പെട്ട ആർ. എസ്. എസ് കാര്യാലയമായരാഷ്ട്രഭവൻ സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികച്ചും സമാധാന അന്തരീക്ഷം നിലനിൽക്കുന്ന സ്ഥലത്ത് ബോംബെറിഞ്ഞു ഭീതിപരത്തിയതിന് പിന്നിൽ സി.പി. എമ്മിൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയാണ് കാരണം. അഴിമതിയിൽ മനംമടുത്ത് ഒരുവിഭാഗം പ്രവർത്തകർ വിടാനൊരുങ്ങിയപ്പോൾ ജനശ്രദ്ധ തിരിച്ചു വിടാൻ കുത്സിത ബുദ്ധികൾ നടത്തിയതാണ് കോൺഗ്രസ് ഓഫീസ് ആക്രമണം.. അതു തീർന്നപോലെ ഇതുതീരില്ലെന്ന് അറിയുന്നവരാണ് ദുഷ്ടലാക്കോടെ അക്രമം നടത്തിയത്. എന്നാൽ അവരുടെ കെണിയിൽ വീഴില്ലെന്നും ഇതേസംഘം സി.പി. എം ഓഫിസിന് നേരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.




