- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം നിയന്ത്രിക്കുന്നത് പൊലീസെന്ന് മുഖ്യമന്ത്രി പറയുമ്പോഴും സന്നിധാനത്തെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി; സന്നിധാനം പൊലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചു കയറിയ ഭക്തജനങ്ങളെ നിയന്ത്രിക്കാൻ ഒടുവിൽ മെഗാഫോൺ കൈമാറി; ആചാര ലംഘനം പൊലീസ് നോക്കിക്കൊള്ളുമെന്നും വിളിക്കുമ്പോൾ എത്തിയാൽ മതിയെന്നും പറഞ്ഞപ്പോൾ നീണ്ട കരഘോഷം; 18ാം പടിയെ നിയന്ത്രിക്കുന്നതും തില്ലങ്കേരി; ശബരിമലയിൽ സർക്കാരും പൊലീസും വെട്ടിൽ
സന്നിധാനം: ശബരിമലയിൽ എല്ലാം നിയന്ത്രിക്കുന്നത് പൊലീസാണെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കാര്യങ്ങൾ അങ്ങനയല്ലെന്നതാണ് വസ്തുത. സംഘർഷം ഒഴിവാക്കാൻ പൊലീസ് ആശ്രയിക്കുന്നതും പരിവാർ നേതാക്കളെ. സ്ത്രീകളുടെ പ്രായത്തെ കുറിച്ചുള്ള സംശയം ഉണ്ടായപ്പോൾ സംഘർഷം അതിരുവിട്ടു. ഇതോടെ എന്ത് ചെയ്യണമെന്ന അവസ്ഥയിലായി. ഇതോടെ പരിവാർ നേതാവ് വൽസൻ തില്ലങ്കേരി രംഗത്ത് വന്നു. പൊലീസിന്റെ നിർദ്ദേശ പ്രകാരം ഭക്തരോട് സംസാരിക്കുകയും ചെയ്തു. തില്ലങ്കേരിയുടെ ആവേശം നിറഞ്ഞ പ്രസംഗത്തോടെ എല്ലാവരും പിരിഞ്ഞു പോയി. ഇതെല്ലാം കണ്ട് തില്ലങ്കേരിയുടെ തൊട്ടുപിറകിൽ കൊല്ലം കമ്മീഷണർ പികെ മധുവും ഉണ്ടായിരുന്നു. പതിനെട്ടാംപടിയുടെ നിയന്ത്രണവും തില്ലങ്കരിക്കാണ്. ഇതിന്റെ ഫോട്ടോയും മറുനാടന് ലഭിച്ചു. സ്ത്രീകളെ ഭക്തർ തടഞ്ഞതോടെ പൊലീസ് വലിയ പ്രതിസന്ധിയിലായി. ഒരാളെ അറസ്റ്റ് ചെയ്തുകൊണ്ടു വരികയും ചെയ്തു. ഇതോടെയാണ് കൂടിയ ഭക്തരെല്ലാം സന്നിധാനം സ്‌റ്റേഷനിലേക്ക് ഓടിയെത്തിയത്. ഇതോടെ പൊലീസ് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. ഇവിടേക്ക് തില്ലങ്കേരി എത്തുകയായിരുന്നു
സന്നിധാനം: ശബരിമലയിൽ എല്ലാം നിയന്ത്രിക്കുന്നത് പൊലീസാണെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കാര്യങ്ങൾ അങ്ങനയല്ലെന്നതാണ് വസ്തുത. സംഘർഷം ഒഴിവാക്കാൻ പൊലീസ് ആശ്രയിക്കുന്നതും പരിവാർ നേതാക്കളെ. സ്ത്രീകളുടെ പ്രായത്തെ കുറിച്ചുള്ള സംശയം ഉണ്ടായപ്പോൾ സംഘർഷം അതിരുവിട്ടു. ഇതോടെ എന്ത് ചെയ്യണമെന്ന അവസ്ഥയിലായി. ഇതോടെ പരിവാർ നേതാവ് വൽസൻ തില്ലങ്കേരി രംഗത്ത് വന്നു. പൊലീസിന്റെ നിർദ്ദേശ പ്രകാരം ഭക്തരോട് സംസാരിക്കുകയും ചെയ്തു. തില്ലങ്കേരിയുടെ ആവേശം നിറഞ്ഞ പ്രസംഗത്തോടെ എല്ലാവരും പിരിഞ്ഞു പോയി. ഇതെല്ലാം കണ്ട് തില്ലങ്കേരിയുടെ തൊട്ടുപിറകിൽ കൊല്ലം കമ്മീഷണർ പികെ മധുവും ഉണ്ടായിരുന്നു. പതിനെട്ടാംപടിയുടെ നിയന്ത്രണവും തില്ലങ്കരിക്കാണ്. ഇതിന്റെ ഫോട്ടോയും മറുനാടന് ലഭിച്ചു.
സ്ത്രീകളെ ഭക്തർ തടഞ്ഞതോടെ പൊലീസ് വലിയ പ്രതിസന്ധിയിലായി. ഒരാളെ അറസ്റ്റ് ചെയ്തുകൊണ്ടു വരികയും ചെയ്തു. ഇതോടെയാണ് കൂടിയ ഭക്തരെല്ലാം സന്നിധാനം സ്‌റ്റേഷനിലേക്ക് ഓടിയെത്തിയത്. ഇതോടെ പൊലീസ് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. ഇവിടേക്ക് തില്ലങ്കേരി എത്തുകയായിരുന്നു, സന്നിധാനത്ത് കാര്യങ്ങൾ നിയന്ത്രിക്കുന്നത് സംഘപരിവാറുകാർ ആണെന്നും ആക്ഷേപം ഉയർന്നിരുന്നു. ഈ ആരോപണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന കാര്യങ്ങളാണ് ഇപ്പോൾ സന്നിധാനത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പതിനെട്ടാം പടിയും വൽസൻ തില്ലങ്കേരിയാണ് നിയന്ത്രിക്കുന്നതെന്നത് പിണറായി സർക്കാരിന് വലിയ തിരിച്ചടിയാണ്.
സംഘർഷം അതിരുവിട്ടപ്പോൾ വത്സൻ തില്ലങ്കേരി പൊലീസിന്റെ മെഗാ ഫോൺ ഉപയോഗിച്ച് സന്നിധാനത്ത് കാര്യങ്ങൾ നിയന്ത്രിക്കുന്ന കാഴ്ചയാണ് കണ്ടത്. ശബരിമലയിൽ ദർശനത്തിനെത്തുന്ന യുവതികളെ പൊലീസ് തന്നെ തടയും എന്നാണ് വത്സൻ തില്ലങ്കേരി പറഞ്ഞത്. അമ്പത് കഴിഞ്ഞ സ്ത്രീകളെ പോലും തടയുന്ന സാഹചര്യം ആയിരുന്നു ഉണ്ടായത്. സ്ത്രീകൾക്ക് നേരെ പ്രതിഷേധക്കാർ പാഞ്ഞടുക്കുന്ന കാഴ്ചയും കണ്ടു. ഈ സാഹചര്യത്തിൽ ആയിരുന്നു വത്സൻ തില്ലങ്കേരി പൊലീസിന്റെ മെഗാ ഫോണും കൈയിലെടുത്ത് അനുയായികളോട് സംസാരിച്ചത്. കോളാമ്പി പിടിച്ചത് പൊലീസും. തൊട്ടുപിറകിൽ എല്ലാം അംഗീകരിച്ച് കൊല്ലം കമ്മീഷണറായ പികെ മധുവും ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്നുള്ള ആർഎസ്എസ് നേതാവാണ് വത്സൻ തില്ലങ്കേരി. എക്കാലത്തും സിപിഎമ്മിന്റെ കണ്ണിലെ കരാടാണ് തില്ലങ്കേരി. അദ്ദേഹമാണ് പൊലീസിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നതാണ് ആരോപണം.
ഇവിടെ വന്നിട്ടുള്ളത് ഭക്തന്മാർ ആയിട്ടാണ്. ഇവിടെ ചില ആളുകൾ, അഞ്ച് പത്ത് ആളുകൾ, ഈ കൂട്ടത്തിൽ കുഴപ്പം ഉണ്ടാക്കണം എന്ന് ഉദ്ദേശിച്ച് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തിൽ ആരും വീണുപോകാൻ പാടില്ലെന്നായിരുന്നു പൊലീസിന്റെ മൈക്കിലൂടെ വത്സൻ തില്ലങ്കേരിയുടെ ആഹ്വാനം. ആചാരലംഘനം തടയാൻ പൊലീസുണ്ട് ആചാര ലംഘനം ഇവിടെ നടക്കില്ലെന്നാണ് വത്സൻ തില്ലങ്കേരി പറഞ്ഞത്. അതിന് ഇവിടെ പൊലീസും നമ്മുടെ വളണ്ടിയർമാരും ഉണ്ടെന്നും തില്ലങ്കേരി പറഞ്ഞു. പമ്പ മുതൽ ഇതിനുള്ള സംവിധാനങ്ങളുണ്ട്. അത് കടന്നിട്ട് ആർക്കും ഇങ്ങോട്ട് വരാൻ പറ്റില്ലെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
ആവശ്യമില്ലാതെ വികാരാധീനരാകരുത് നമ്മൾ ആവശ്യമില്ലാതെ വെറുതേ വികാരാധീനരാകേണ്ട കാര്യമില്ലെന്നാണ് ആഹ്വാനം. പ്രായപരിധിക്ക് പുറത്തുള്ള സ്ത്രീകൾ എത്തുമ്പോൾ അവർക്ക് ദർശനം നടത്താൻ സഹായം ചെയ്യണം എന്നും പറഞ്ഞു. സന്നിധാനത്ത് സംഘർഷം സൃഷ്ടിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. അവരുടെ കെണിയിൽ വീഴാൻ ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നായിരുന്നു അണികളോടുള്ള ചോദ്യം. ആവശ്യമുണ്ടെങ്കിൽ എല്ലാവരേയും വിളിക്കും ഒരൊച്ച കേൾക്കുമ്പോൾ അങ്ങോട്ടോടുക, മറ്റൊരു ഒച്ച കേൾക്കുമ്പോൾ അങ്ങോട്ട് ഓടുക... ഈ പരിപാടി വേണ്ട. ആചാരലംഘനം തടയാനുള്ള സംവിധാനം ഇപ്പോഴിവിടെ ഉണ്ട്. അത് അല്ലാതെ, എല്ലാവരുടേയും ആവശ്യം വരുന്ന ഒരു സാഹചര്യം വന്നാൽ എല്ലാവരേയും വിളിക്കും എന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
50 വയസ്സാകാത്ത സ്ത്രീകൾ എത്തിയെന്ന് സംശയത്തിൽ പ്രതിഷേധക്കാർ പ്രതിരോധം തീർത്തിരുന്നു. 250 ഓളം വരുന്ന പ്രതിഷേധക്കാരാണ് സ്ത്രീകൾക്കെതിരെ പ്രതിഷേധിച്ചത്. തുടർന്ന് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അമ്പതു വയസിന് മുകളിൽ ഇവർക്ക് പ്രായമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ഇവരെ ദർശനം നടത്താൻ പ്രതിഷേധക്കാർ അനുവദിച്ചത്. തൃശ്ശൂരിൽ നിന്നുള്ള സംഘത്തിലെ ലളിത എന്ന സ്ത്രീക്ക് നേരെയാണ് പ്രതിഷേധക്കാർ പാഞ്ഞടുത്തത്. ഇവർക്ക് 52 വയസ്സുണ്ട്. ഇവരോടൊപ്പം അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളും ഉണ്ടായിരുന്നു. തൃശ്ശൂർ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദർശനത്തിനായി എത്തിയത്. ഇതിൽ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയർന്നതിനെത്തുടർന്ന് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ ശരണം വിളിച്ച് ആക്രോശവുമായി ഇവരെ വളഞ്ഞു.
ഉടൻ പൊലീസെത്തി പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചു. ഇവർക്ക് 50 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞ് പോകാൻ കൂട്ടാക്കിയില്ല. പമ്പയിൽ നിന്നും പ്രായം പരിശോധിച്ചിരുന്നു. ദർശനം നടത്തിയ ശേഷം പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴും പ്രതിഷേധക്കാർ ഇവരെ കൂക്കിവിളിച്ചു. ഇതിനിടെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. ഇതോടെയാണ് രംഗം ശാന്തമാക്കാൻ തില്ലങ്കേരി എത്തിയത്. ഇതാണ് വിവാദത്തിന് കാരണം. ഇന്നലെയാണ് തില്ലങ്കേരി സന്നിധാനത്ത് എത്തിയത്.
നേരത്തെ തന്നെ ശബരിമലയിൽ ഭക്തരുടെ പ്രതിഷേധത്തിന്റെ ചുമതല തില്ലങ്കേരിക്ക് ആയിരിക്കുമെന്ന് ആർഎസ്എസ് സൂചന നൽകിയിരുന്നു. ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും സന്നിധാനത്തുണ്ട്. ഇരുവരും ഇന്നലെ വലിയ നടപ്പന്തലിലാണ് കിടന്നത്. സ്ത്രീകൾ ആരും എത്തില്ലെന്ന് ഉറപ്പിക്കാനായിരുന്നു ഇത്.