- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്നിധാനത്ത് പതിനെട്ടാം പടിയിൽ എഡിജിപി കളിച്ച വൽസൻ തില്ലങ്കരിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല; പരിസരത്തെവിടെയോ നിന്ന കെ സുരേന്ദ്രൻ 22 ദിവസം അകത്തു പോയി; നിയമസഭയിൽ തില്ലങ്കരിയെ പുകഴ്ത്തിയത് മുഖ്യമന്ത്രി തന്നെ; ബിജെപിയിലെ ഗ്രൂപ്പിസം വളർത്താനോ പിണറായിയുടെ ശ്രമം: സുകുമാരൻ നായരുമായി രഹസ്യ ചർച്ച നടത്തി കെ സുരേന്ദ്രനും
ചങ്ങനാശേരി: ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കൽ നയം കൊണ്ട് ബിജെപിയെ തകർക്കാനാണോ പിണറായിയുടെ ശ്രമം. ബിജെപിയിലെ ഗ്രൂപ്പിസം വളർത്തിക്കൊണ്ടു വരാൻ കൈ അയച്ചുള്ള ശ്രമമാണ് പിണറായിയും സംസ്ഥാന സർക്കാരും നടത്തുന്നത്. സന്നിധാനത്ത് ചിത്തിര ആട്ടവിശേഷ സമയത്ത് ഉണ്ടായിരുന്നുവെന്നതിന്റെ പേരിലാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ 22 ദിവസം പിണറായിയുടെ പൊലീസ് ജയിലിൽ അടച്ചത്. സ്ഥലത്ത് ഉണ്ടായിരുന്നവരെയും ഇല്ലാത്തവരെയുമെല്ലാം ഗൂഢാലോചന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അകത്താക്കിയത്. ഒന്നാം പ്രതിയായ സൂരജ് ഇലന്തൂരിന്റെ ഫേസ് ബുക്ക് പോസ്റ്റിനെ ആധാരമാക്കിയാണ് പ്രതികളെ നിശ്ചയിച്ചതും അറസ്റ്റ് ചെയ്തതും. എഡിജിപി വത്സസൻ തില്ലങ്കരി, ഐജിമാരായ കെ സുരേന്ദ്രൻ, പ്രകാശ്ബാബു എന്നിവർ സന്നിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നായിരുന്നു സൂരജിന്റെ പോസ്റ്റ്. എന്നാൽ, ആട്ടവിശേഷത്തിനെത്തിയ സ്ത്രീകൾ ആക്രമിക്കപ്പെട്ടതിന് സമീപത്തൊന്നും സുരേന്ദ്രൻ ഇല്ലായിരുന്നു. അതേ സമയം, വത്സസൻ തില്ലങ്കരി പൊലീസിൽ നിന്ന് സന്നിധ
ചങ്ങനാശേരി: ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കൽ നയം കൊണ്ട് ബിജെപിയെ തകർക്കാനാണോ പിണറായിയുടെ ശ്രമം. ബിജെപിയിലെ ഗ്രൂപ്പിസം വളർത്തിക്കൊണ്ടു വരാൻ കൈ അയച്ചുള്ള ശ്രമമാണ് പിണറായിയും സംസ്ഥാന സർക്കാരും നടത്തുന്നത്. സന്നിധാനത്ത് ചിത്തിര ആട്ടവിശേഷ സമയത്ത് ഉണ്ടായിരുന്നുവെന്നതിന്റെ പേരിലാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ 22 ദിവസം പിണറായിയുടെ പൊലീസ് ജയിലിൽ അടച്ചത്. സ്ഥലത്ത് ഉണ്ടായിരുന്നവരെയും ഇല്ലാത്തവരെയുമെല്ലാം ഗൂഢാലോചന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അകത്താക്കിയത്.
ഒന്നാം പ്രതിയായ സൂരജ് ഇലന്തൂരിന്റെ ഫേസ് ബുക്ക് പോസ്റ്റിനെ ആധാരമാക്കിയാണ് പ്രതികളെ നിശ്ചയിച്ചതും അറസ്റ്റ് ചെയ്തതും. എഡിജിപി വത്സസൻ തില്ലങ്കരി, ഐജിമാരായ കെ സുരേന്ദ്രൻ, പ്രകാശ്ബാബു എന്നിവർ സന്നിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നായിരുന്നു സൂരജിന്റെ പോസ്റ്റ്. എന്നാൽ, ആട്ടവിശേഷത്തിനെത്തിയ സ്ത്രീകൾ ആക്രമിക്കപ്പെട്ടതിന് സമീപത്തൊന്നും സുരേന്ദ്രൻ ഇല്ലായിരുന്നു. അതേ സമയം, വത്സസൻ തില്ലങ്കരി പൊലീസിൽ നിന്ന് സന്നിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഏറെ അഭിമാനത്തോടെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വത്സന് മാത്രമേ ആ സ്ഥിതിഗതി നിയന്ത്രിക്കാൻ കഴിയൂവെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ചിത്തിര ആട്ടവിശേഷ സമയത്തെ വിഷയങ്ങളുടെ പേരിൽ വത്സന് എതിരേയും കേസ് എടുത്തിരുന്നു. സുരേന്ദ്രന് എതിരേയുള്ള വകുപ്പുകൾ തന്നെയായിരുന്നു ചുമത്തിയതും. എന്നാൽ, വൽസനെ ഒന്നു തൊടാൻ പോലും പൊലീസും സർക്കാരും ശ്രമിക്കുന്നില്ല. അതേസമയം, സുരേന്ദ്രനെ ഇല്ലാത്ത കേസുകൾ കൂടി കെട്ടിവച്ച് അകത്തിടുകയും ചെയ്തു. വൽസനും പിണറായിയും ചേർന്ന് കണ്ണൂർ ലോബി കളിക്കുകയാണ് എന്നതാണ് ആരോപണം. ബിജെപിയിൽ ഒരു നേതാവിനെ വളർത്തിക്കൊണ്ടു വരാൻ ശ്രമിച്ചാൽ മറ്റുള്ളവർ പാലം വലിക്കുമെന്ന് കരുതി തന്നെയാണ് സുരേന്ദ്രന് എതിരേ പ്രതികാര നടപടികൾ സ്വീകരിച്ചു വരുന്നത് എന്നാണ് പറയുന്നത്.
22 ദിവസത്തെ ജയിൽവാസത്തോടെ ബിജെപിയിൽ ശക്തനായി മാറിക്കഴിഞ്ഞു സുരേന്ദ്രൻ. ഇതോടെ ഗ്രൂപ്പിസവും ശക്തമായി. ജാമ്യം കിട്ടിയ സുരേന്ദ്രനെ പാതിരാത്രിക്ക് തന്നെ ആരും അറിയാതെ പുറത്തു കൊണ്ടുവരാൻ സർക്കാരും ബിജെപിയിലെ ഒരു വിഭാവും ശ്രമിച്ചതും അദ്ദേഹത്തിന്റെ മൈലേജ് കുറയ്ക്കാൻ വേണ്ടിയായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ സുരേന്ദ്രൻ ആദ്യം സന്ദർശിച്ചത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെയാണ്. അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു രഹസ്യ കൂടിക്കാഴ്ച. സുരേന്ദ്രനും മറ്റൊരു പ്രവർത്തകനും മാത്രമാണ് പ്രവേശനം അനുവദിച്ചത്. ശബരിമല ആചാരസംരക്ഷണത്തിന് വേണ്ടി പ്രയത്നിച്ച സുരേന്ദ്രനെ സുകുമാരൻ നായർ അഭിനന്ദിക്കുകയും ചെയ്തു.