- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂല്യനിർണയ ക്യാമ്പുകളിൽ ഹാജർനില 70 ശതമാനം മാത്രം; ഉത്തരപേപ്പർ നോക്കാൻ അദ്ധ്യാപകരെ അയക്കാതെ സ്വാശ്രയ കോളേജുകൾ; രണ്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്തെന്ന പരാതിയുമായി അദ്ധ്യാപകരും; കാലിക്കറ്റിൽ മൂല്യനിർണയം താളംതെറ്റിയതോടെ പരീക്ഷാഫലങ്ങൾ അനന്തമായി നീളും
കോഴിക്കോട്; അദ്ധ്യാപകരുടെ നിസ്സഹകരണം കാരണം കാലിക്കറ്റ് യൂണിവേവ്സിറ്റിയിൽ പരീക്ഷാ മൂല്യനിർണ്ണയം അവതാളത്തിൽ. ആറ്, രണ്ട് സെമസ്റ്റർ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയമാണ് ഇപ്പോൾ നടക്കുന്നത്. ഈ മാസം എട്ടിന് ക്യമ്പുകൾ അവസാനിപ്പിച്ച് മൂല്യനിർണ്ണയം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അദ്ധ്യാപകരുടെ നിസ്സഹകരണം കാരണം ഉടനെയൊന്നും മൂല്യനിർണ്ണയം പൂർത്തിയാകുന്ന മട്ടില്ല. മിക്ക ക്യാമ്പുകളിലും 70 സതമാനം മാത്രമാണ് ഹാജർ നില. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ എട്ടിന് പൂർത്തിയാക്കേണ്ടിയിരുന്ന ക്യാമ്പുകൾ കുറച്ച് ദിവസത്തേക്ക് നീട്ടിവെക്കേണ്ടി വരുമെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. ഇത് ഫലപ്രഖ്യാപനത്തേയും ബാധിക്കും. അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികളുടെ പേപ്പറുകൾ കൂടിയുള്ളതിനാൽ അവരുടെ ഫലപ്രഖ്യാപനവും വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെയും ബാധിക്കും. മറ്റു യൂണിവേഴ്സിറ്റികളൊക്കെ പിജി അഡ്‌മിഷൻ നടപടികൾ ആരംഭിക്കുമ്പോൾ കാലിക്കറ്റിലെ വിദ്യാർത്ഥികൾക്ക് മാത്ര
കോഴിക്കോട്; അദ്ധ്യാപകരുടെ നിസ്സഹകരണം കാരണം കാലിക്കറ്റ് യൂണിവേവ്സിറ്റിയിൽ പരീക്ഷാ മൂല്യനിർണ്ണയം അവതാളത്തിൽ. ആറ്, രണ്ട് സെമസ്റ്റർ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയമാണ് ഇപ്പോൾ നടക്കുന്നത്. ഈ മാസം എട്ടിന് ക്യമ്പുകൾ അവസാനിപ്പിച്ച് മൂല്യനിർണ്ണയം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അദ്ധ്യാപകരുടെ നിസ്സഹകരണം കാരണം ഉടനെയൊന്നും മൂല്യനിർണ്ണയം പൂർത്തിയാകുന്ന മട്ടില്ല.
മിക്ക ക്യാമ്പുകളിലും 70 സതമാനം മാത്രമാണ് ഹാജർ നില. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ എട്ടിന് പൂർത്തിയാക്കേണ്ടിയിരുന്ന ക്യാമ്പുകൾ കുറച്ച് ദിവസത്തേക്ക് നീട്ടിവെക്കേണ്ടി വരുമെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. ഇത് ഫലപ്രഖ്യാപനത്തേയും ബാധിക്കും. അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികളുടെ പേപ്പറുകൾ കൂടിയുള്ളതിനാൽ അവരുടെ ഫലപ്രഖ്യാപനവും വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെയും ബാധിക്കും. മറ്റു യൂണിവേഴ്സിറ്റികളൊക്കെ പിജി അഡ്‌മിഷൻ നടപടികൾ ആരംഭിക്കുമ്പോൾ കാലിക്കറ്റിലെ വിദ്യാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാനോ, യഥാസമയം അഡ്‌മിഷനെടുക്കാനോ പറ്റാത്ത അവസ്ഥയുണ്ടാകുന്ന സ്ഥിതിയും ഉണ്ടാകുന്നത്ര ഗുരുതരമാണ് കാര്യങ്ങൾ.
എന്നാൽ മറ്റ് യൂണിവേഴ്സിറ്റികളിലെയും, കാലിക്കറ്റിലെ തന്നെ ഓട്ടോണമസ് കോളേജുകളുടെയും ഡിഗ്രി റിസൽറ്റുകൾ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ വിദ്യാർത്ഥികൾക്ക് നേരത്തെ അഡ്‌മിഷൻ നടപടികൾ പൂർത്തിയാക്കാനും സാധിക്കുമെന്നതിനാൽ കാലിക്കറ്റിലെ വിദ്യാർത്ഥികളുടെ അവസരം കുറയാനും മൂല്യനിർണ്ണയ ക്യാമ്പുകളുടെ പ്രതിസന്ധി കാരണമാകും. ഈ പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാട്ടി വാഴ്സിറ്റി അധികൃതർ ബന്ധപ്പെട്ട അദ്ധ്യാപകരെ അറിയിച്ചിട്ടും തൽസ്ഥിതി തുടരുകയാണ്. വേനൽ അവധിയായതിനാൽ മിക്ക അദ്ധ്യാപകരും നാട്ടിലേക്കും മറ്റുമുള്ള യാത്രകളിലാണ്. ഇത്തരം അദ്ധ്യാപകരാണ് ഹാജരാകാത്തവരിൽ ഭൂരിഭാഗവും.
യുജിസി ശമ്പളം വാങ്ങുന്ന സ്ഥിരം അദ്ധ്യാപകരുടെ ജോലിയുടെ ഭാഗമാണ് പരീക്ഷാ പേപ്പർ മൂല്യനിർണ്ണയം. ഇതുൾപ്പെടെ പരിഗണിച്ചാണ് ഇവർക്ക് വെക്കേഷൻ സമയത്തടക്കം ശമ്പളം നൽകുന്നതും. വേനലവധി സമയത്ത് നടക്കുന്ന മൂല്യനിർണ്ണയ ക്യാമ്പകളിൽ നേരത്തെയും ഇത്തരത്തിൽ അദ്ധ്യാപകർ പങ്കെടുക്കാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഇക്കുറി സ്ഥിതി കുറച്ചുകൂടെ മോശമായതിന് മറ്റൊരു കാരണംകൂടി ഉണ്ട്. പല സ്വാശ്രയ കോളേജുകളും മൂല്യനിർണ്ണയത്തിന് അദ്ധ്യാപകരെ ഇത്തവണ അയക്കുകയേ ചെയ്തിട്ടില്ല. സ്വാശ്രയ കോളേജുകളിലെ ചില അദ്ധ്യാപകർ തങ്ങളെ മാനേജ്മെന്റ് രണ്ട് മാസത്തേക്ക് സസ്പെന്റെ ചെയ്തിരിക്കുകയാണെന്ന് കാണിച്ച് ക്യാമ്പിൽ നോട്ടീസ് നൽകിയിട്ടുമുണ്ട്.
ക്യാമ്പിന് എത്തുന്നവരിൽ ഭൂരിഭാഗം അദ്ധ്യാപകരും ജോലിയുടെ ഭാഗമായി നിർണ്ണയം നടത്തേണ്ട നിശ്ചിത എണ്ണം പേപ്പറുകൾ മാത്രം പൂർത്തിയാക്കി മടങ്ങുകയുമാണ്. 70 ക്യാമ്പുകൽലേക്കായി 3000 അദ്ധ്യാപകരെയാണ് യൂണിവേഴ്‌സിറ്റി പ്രതീക്ഷിച്ചിരുന്നതെങ്കിലും പകുതി അദ്ധ്യാപകർ മാത്രമാണ് ഇതുവരെ പങ്കെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ ഈ നിസ്സഹകരണം കാരണം കാലിക്കറ്റിലെ അവസാന വർഷ ഡിഗ്രി പരീക്ഷ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ഫലത്തെ ബാധിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. ഇത് വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതകൾക്കും മങ്ങലേൽപിക്കും. ക്യാമ്പിൽ പങ്കെടുക്കാത്ത അദ്ധ്യാപകർക്കെതിരെ മേൽനടപടികൾ സ്വീകരിക്കുന്നതിനായി വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് വാഴ്സിറ്റി അധികാരികൾ വ്യക്തമാക്കി.