- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ ഗുരുതര പിഴവുകൾ വരുത്തിയ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ രാജ് മോഹൻ എസ്ജെയോട്സ ർക്കാരിന് സഹതാപം; മേലുദ്യോഗസ്ഥരെ വിവരമറിയിക്കുന്നതിലും വിരമിച്ച ഉദ്യോഗസ്ഥന്റെ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യുന്നതിലും രാജ്‌മോഹൻ കാട്ടിയത് ഗുരുതര പിഴവ്; എല്ലാം പൊറുത്ത് ശിക്ഷ ചിന്ന താക്കീതിൽ ഒതുക്കി
തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ സർക്കാരിന്റെ ഉദാരമനസ്‌കത തുടരുന്നു. അഡീഷണൽ സബ് ട്രഷറിയിൽ നിന്ന് ലക്ഷങ്ങൾ അടിച്ചുമാറ്റിയ മുഖ്യപ്രതി ബിജുലാലിന് ഒത്താശ ചെയ്തുകൊടുത്തുവെന്ന ആരോപണം നേരിടുന്ന സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്ററോടാണ് സർക്കാരിന് സഹതാപം തോന്നിയത്. രാജ്്‌മോഹൻ എസ്‌ജെയ്ക്ക് എതിരായ നടപടി ചിന്ന താക്കീതിൽ ഒതുക്കാനാണ് തീരുമാനം.
ട്രഷറി സേവിങ് ബാങ്ക് ആപ്ലിക്കേഷന്റെ ഏകോപന മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് പിഴവുകൾ സംഭവിച്ചതായി വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു. മെയ് 31ന് വിരമിച്ച ട്രഷറി ജീവനക്കാരന്റെ പാസ്‌വേഡ് ഡീ ആക്റ്റിവേറ്റ് ചെയ്യുന്ന കാര്യം ജില്ലാ കോഡിനേറ്ററെ അറിയിക്കാനും, ഇതേവിവരം ചീഫ് കോഡിനേറ്റർക്കോ, സംസ്ഥാന കോഡിനേറ്റർക്കോ റിപ്പോർട്ട് ചെയ്യാനും സിസ്റ്റം അഡ്‌മിൻ രാജ്‌മോഹൻ മെനക്കെട്ടില്ല. ഇതാണ് വിരമിച്ച ട്രഷറി ജീവനക്കാരന്റെ പാസ് വേഡ് ഉപയോഗിച്ച് ബിജുലാൽ ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടാൻ ഇടയാക്കിയത്.
എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ രാജ്‌മോഹൻ നിഷേധിച്ചു. താൻ ഉദ്യോഗസ്ഥൻ വിരമിച്ച വിവരം മേലധികാരികളെ അറിയിച്ചിരുന്നുവന്നാണ് രാജ്‌മോഹന്റെ വാദം. അതുപോലെ വിരമിച്ച ഉദ്യോഗസ്ഥരുടെ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യാനുള്ള സോഫ്റ്റ് വെയർ സംവിധാനം തനിക്ക് അനുവദിച്ചിരുന്നില്ലെന്നും, അത് ഉയർന്നതലത്തിലാണ് കൈകാര്യം ചെയ്യുന്നതെന്നുമാണ് മറുപടി. താൻ ഉപേക്ഷാഭാവം കാട്ടിയിട്ടില്ലെന്നും ക്രമക്കേട് കണ്ടെത്തിയ ഉടൻ സബ് ട്രഷറി ഓഫീസറെ വിവരം ധരിപ്പിച്ചുവെന്നും തന്നെ കുറ്റവിമുക്തനാക്കണമെന്നും രാജ്‌മോഹൻ അപേക്ഷിച്ചിരുന്നു.
എന്നാൽ, ചീഫ് കോഡിനേറ്ററെയും, സംസ്ഥാന കോഡിനേറ്ററെയും ക്യത്യമായ ഇടവേളകളിൽ വിവരങ്ങൾ ധരിപ്പിക്കുന്നതിൽ സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്ററായ രാജ്‌മോഹൻ വീഴ്ചകൾ വരുത്തിയെന്ന് വസ്തുതാന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നു. വഞ്ചിയൂർ അഡീഷണൽ സബ് ട്രഷറിയിലെ വിരമിച്ച ഉദ്യോഗസ്ഥരുടെയോ അവധിയിൽ പോകുന്നവരുടെയോ അക്കൗണ്ടുകൾ ഡീആക്റ്റിവേറ്റ് ചെയ്യേണ്ട ചുമതല ഫസ്റ്റ് ലവൽ ഓഫീസറായ സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റർക്കാണെന്ന് റിപ്പോർട്ടിൽ വിലയിരുന്നുന്നു.
എന്നാൽ, കാര്യങ്ങൾ ഇങ്ങനെയൊക്കയാണെങ്കിലും വിശദപരിശോധന നടത്തിയ സർക്കാരിന് രാജ്‌മോഹനെ രക്ഷിക്കാനാണ് തോന്നിയത്. ചിന്ന താക്കീത് മതിയെന്ന് നിശ്ചയിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് ഇറക്കിയ ഉത്തരവിൽ പറയുന്നു. സർവീസ് ബുക്കിൽ വിവരം രേഖപ്പെടുത്തുമെന്ന കാര്യവും എടുത്തുപറയുന്നു.
2021 മെയ് 31ന് വിരമിച്ച ട്രഷറി ജീവനക്കാരന്റെ പാസ്‌വേഡ് ഉപയോഗിച്ച്ാണ് ജില്ലാ കലക്ടറുടെ അക്കൗണ്ടിൽനിന്ന് മുഖ്യപ്രതി ബിജുലാൽ പണം തട്ടിയത്. ഇതിൽ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്നു കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പൊലീസ് കേസ്.ഓൺലൈൻ ചൂതാട്ടംവഴിയാണ് ബിജുലാലിന് പണം നഷ്ടപ്പെട്ടതെന്നും ആരോപണം ഉണ്ടായിരുന്നു.ബിജുലാലിന് ജാമ്യം കിട്ടുന്നതിനും വഴിയൊരുക്കിയത് പൊലീസ് അനാസ്ഥയായിരുന്നു എന്ന ആരോപണവും നിലനിൽക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ