- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാളയാറിൽ സംഭവിച്ചത് തന്നെ വണ്ടിപ്പെരിയാറിലും! പ്രതി ഡിവൈഎഫ്ഐക്കാരനായപ്പോൾ എസ് സി-എസ് ടി പീഡനനിരോധന നിയമം ഒഴിവാക്കി; ഗൂഢാലോചനയിൽ അട്ടിമറിക്കാൻ ശ്രമിച്ചത് കുടുംബത്തിന് കിട്ടേണ്ട നഷ്ടപരിഹാരം; വാളെടുത്ത് ഹൈക്കോടതി; ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കിയ അർജുൻ കേസിൽ പുതിയ മാനം
വണ്ടിപ്പെരിയാർ: ആറു വയസ്സുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിക്കൊന്ന കേസിൽ കുറ്റപത്രം തയാറാക്കിയതിൽ പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാകുമ്പോൾ ചർച്ചയാകുന്നതും രാഷ്ട്രീയ ഇടപെടലിന്റെ സാധ്യത. പൊലീസിനോട് ഇതു സംബന്ധിച്ചു ഹൈക്കോടതി വിശദീകരണം തേടി. ഡിവൈഎഫ്‌ഐ പ്രവർത്തകനും അയൽവാസിയുമായ അർജുൻ (22) ആണു പ്രതി. പ്രതിയുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ നിരാകരിച്ചു.
ഡിവൈഎഫ് ഐ നേതാവിന് വേണ്ടി വലിയ ഇടപെടൽ നടന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. കേസിൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം പ്രതിക്കെതിരെ പൊലീസ് ചുമത്തിയില്ലെന്നു കണ്ടെത്തിയ ഹൈക്കോടതി പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ചു സർക്കാരിൽ നിന്നു വിശദീകരണം തേടി. കഴിഞ്ഞ ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. സർക്കാർ നൽകുന്ന വിശദീകരണം ഇക്കാര്യത്തിൽ നിർണ്ണായകമായി. സ്ഥലത്തെ പ്രധാന ഡിവൈഎഫ് ഐക്കാരനായിരുന്നു അർജുൻ.
പെൺകുട്ടിക്കു 3 വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചു. 78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കുന്നതിനു ചേർക്കാറുള്ള ചില വകുപ്പുകൾ കുറ്റപത്രത്തിൽ ഒഴിവാക്കിയതാണു ചർച്ചകൾക്ക് വഴിവയ്ക്കുന്നത്. പോക്‌സോയ്‌ക്കൊപ്പം ചേർക്കേണ്ട വകുപ്പാണ് ഒഴിവാക്കിയത്. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നാണഅ ആരോപണം.
പട്ടികജാതിക്കാരിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ ചുമത്തേണ്ടിയിരുന്ന എസ്‌സിഎസ്ടി പീഡനനിരോധന നിയമപ്രകാരമുള്ള 325ാം വകുപ്പ് ചേർക്കണമെന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പൊലീസ് അവഗണിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടിയുടെ കുടുംബത്തിനു സർക്കാരിൽ നിന്നു ലഭിക്കേണ്ട ധനസഹായവും ഇല്ലാതായി. ഇതിന് പിന്നിൽ സഖാവിനെ കേസിൽ പെടുത്തിയതിന്റെ പ്രതികാരമാണെന്നാണ് ഉയരുന്ന വാദം. വീഴ്ചകൾ ചോദ്യം ചെയ്ത് കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കവേയാണു കോടതി വിമർശനമുന്നയിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണു കോടതി സർക്കാരിനു നൽകിയ നിർദ്ദേശം.
സംഭവത്തിൽ പ്രതിയുടെ ഡിവൈഎഫ്ഐ ബന്ധം ഉയർത്തിക്കാട്ടി രാഷ്ട്രീയ പ്രചാരണത്തിന് പ്രതിപക്ഷ യുവജന സംഘടനകൾ എത്തിയിരുന്നു. യൂത്ത് കോൺഗ്രസ്, യുവമോർച്ച നേതാക്കൾ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. ക്രിമിനലുകളുടെ ആരാധനാലയമായി സിപിഎമ്മും ഡിവൈഎഫ്ഐയും മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ആരോപിച്ചിരുന്നു. ഇതെല്ലാം വലിയ ചർച്ചയാവുകയും ചെയ്തു.
വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അർജുൻ ഡിവൈഎഫ്ഐ.യുടെ സജീവ പ്രവർത്തകനായിരുന്നു. വാളയാർ സംഭവം പോലെ വണ്ടിപ്പെരിയാർ കേസും അട്ടിമറിക്കപ്പെടുമോ എന്ന് സംശയിക്കുന്നതായി ഷാഫി ആരോപിച്ചിരുന്നു. കേസിൽ ബാലാവകാശ കമ്മീഷൻ കാര്യക്ഷമായി ഇടപെട്ടില്ലെന്നാരോപിച്ച് തിരുവനന്തപുരത്തെ കമ്മീഷൻ ഓഫീസിന് മുന്നിൽ മഹിളാ കോൺഗ്രസും പ്രതിഷേധിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ