- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വിട്ട് വാണിയമ്പലം റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പെൺകുട്ടികൾക്ക് വഴിനടക്കാൻ കഴിയുന്നില്ല; ഇതരസംസ്ഥാനക്കാരായ പൂവലന്മാരെകൊണ്ട് പൊറുതിമുട്ടി സ്‌കൂൾ കുട്ടികൾ; പതിമൂന്നുകാരിയെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമിച്ചത് ആസാം സ്വദേശികൾ; ഇതരസംസ്ഥാനക്കാരുടെ ലഹരി ഉപയോഗം അതിക്രമങ്ങൾ കൂട്ടുന്നു
മലപ്പുറം: ഇതരസംസ്ഥാനക്കാരായ പൂവലന്മാരെകൊണ്ട് പൊറുതിമുട്ടി സ്‌കൂൾ കുട്ടികൾ. വണ്ടൂരിലും പരിസരത്തും കുട്ടികൾക്കു നേരെയുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ അതിക്രമം വർദിക്കുന്നു. പതിമൂന്നുകാരിയെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടു ആസാം സ്വദേശികളെ ഓട്ടോഡ്രൈവർമാർ കഴിഞ്ഞ ദിവസം പിടികൂടി. അസം സോണിത്പൂർ ഭഹാത്രഖാവ് സ്വദേശി അലി ഇസ്മായിൽ(31), സോണിത്പൂർ ബിഷ്വന്ദ്ചാരിയാൽ ചോട്ടിയാ സ്വദേശി സുലൂമുദീൻ(27) എന്നിവരെയാണ് എസ്‌ഐ പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയതത്. ഓട്ടോ ഡ്രൈവർമാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം സ്‌കൂൾ വിട്ട് വാണിയമ്പലം റെയിൽവേ സ്റ്റേഷൻ റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്കിലെത്തിയ സംഘം വിദ്യാർത്ഥിനിക്ക് സമീപമെത്തി കയറിപിടിക്കുകയായിരുന്നു. സംഭവം ഇതു വഴി പോയ ഓട്ടോഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടു. ഇയാൾ വിവരം നല്കിയതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഓട്ടോഡ്രൈവർമാരെത്തിയാണ് രണ്ടുപേരെയും പടികൂടിയത്. നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന പ്രതികൾ മൂന്ന് വർഷങ്ങൾക്കു മുന്പാണ് കേരളത്തിലെത്
മലപ്പുറം: ഇതരസംസ്ഥാനക്കാരായ പൂവലന്മാരെകൊണ്ട് പൊറുതിമുട്ടി സ്‌കൂൾ കുട്ടികൾ. വണ്ടൂരിലും പരിസരത്തും കുട്ടികൾക്കു നേരെയുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ അതിക്രമം വർദിക്കുന്നു. പതിമൂന്നുകാരിയെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടു ആസാം സ്വദേശികളെ ഓട്ടോഡ്രൈവർമാർ കഴിഞ്ഞ ദിവസം പിടികൂടി.
അസം സോണിത്പൂർ ഭഹാത്രഖാവ് സ്വദേശി അലി ഇസ്മായിൽ(31), സോണിത്പൂർ ബിഷ്വന്ദ്ചാരിയാൽ ചോട്ടിയാ സ്വദേശി സുലൂമുദീൻ(27) എന്നിവരെയാണ് എസ്‌ഐ പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയതത്. ഓട്ടോ ഡ്രൈവർമാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം സ്‌കൂൾ വിട്ട് വാണിയമ്പലം റെയിൽവേ സ്റ്റേഷൻ റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്കിലെത്തിയ സംഘം വിദ്യാർത്ഥിനിക്ക് സമീപമെത്തി കയറിപിടിക്കുകയായിരുന്നു. സംഭവം ഇതു വഴി പോയ ഓട്ടോഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടു. ഇയാൾ വിവരം നല്കിയതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഓട്ടോഡ്രൈവർമാരെത്തിയാണ് രണ്ടുപേരെയും പടികൂടിയത്.
നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന പ്രതികൾ മൂന്ന് വർഷങ്ങൾക്കു മുന്പാണ് കേരളത്തിലെത്തിയത്. ലഹരിക്കടിമയായ ഇരുവരെയും പൊലീസ് വൈദ്യപരിശോധനക്കു വിധേയമാക്കി.ഇതര സംസ്ഥാനക്കാർ ഉൾപെട്ട കുറ്റകൃത്യങ്ങൾ വണ്ടൂർ സ്റ്റേഷൻ പരിധിയിൽ മാത്രം നിരവധിയുണ്ട്.
സംഭവം ഗൗരവമായാണ് പൊലീസ് കാണുന്നതെന്നും സ്റ്റേഷൻ പരിധിയിലെ ഇതര സംസ്ഥാനക്കാരുടെ വിവരങ്ങൾ മുഴുവൻ പൊലീസ് ശേഖരിക്കുന്നുണ്ടെന്നും എസ്‌ഐ പി.ചന്ദ്രൻ പറഞ്ഞു. നിർമ്മാണ തൊഴിലാളിയായ ഇതരസംസ്ഥാന തൊഴിലാളികളെ ഈയിടെ സമാന കുറ്റകൃത്യത്തിന് ഇവിടെ നിന്നും പിടികൂടിയിരുന്നു.