- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നര ലക്ഷം കോപ്പിയോടെ ആഴ്‌ച്ച പ്രസിദ്ധീകരണങ്ങളിൽ മുമ്പിൽ മാതൃഭൂമി തൊഴിൽവാർത്ത; അഞ്ച് ലക്ഷം കോപ്പിയോടെ മാസികകളിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം അലങ്കരിച്ച് വനിത; പൈങ്കിളികളിൽ ഒന്നാമത് മനോരമ ആഴ്‌ച്ച പതിപ്പ് തന്നെ; പത്രങ്ങൾ വെളിയിൽ കാണിക്കാത്ത എബിസി റിപ്പോർട്ട് മറുനാടൻ പുറത്തുവിടുമ്പോൾ
തിരുവനന്തപുരം: മനോരമയുടെയും മാതൃഭൂമിയിൽ നിന്നും സർക്കുലേഷനിൽ ഇടിവ് സംബന്ധിച്ചെന്ന് വ്യക്തമാക്കുന്നതാണ് എബിസിയുടെ പുതിയ റിപ്പോർട്ട്. അതേസമയം ദേശാഭിമാനിയുടെ സർക്കുലേഷൻ വർദ്ധിക്കുകയും ചെയ്തു. ഈ റിപ്പോർട്ടിൽ മലയാളത്തിലെ ആഴ്‌ച്ച പ്രസിദ്ധീകരണങ്ങളുടെയും മാഗസിനുകളുടെയും സർക്കുലേഷൻ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വീക്കിലി ന്യൂസ് പേപ്പർ എന്ന നിലയിൽ ഏറ്റവും അധികം സർക്കുലേഷനുള്ള മലയാളം പ്രസിദ്ധീകരണം മാതൃഭൂമി തൊഴിൽ വാർത്തയാണ്. മൂന്നര ലക്ഷത്തിലേറെ കോപ്പുകളാണ് മാതൃഭൂമി തൊഴിൽവാർത്തക്കുള്ളത്. ദേശീയ തലത്തിൽ ഈ കാറ്റഗറിയിൽ അഞ്ചാം സ്ഥാനത്തേക്കാണ് തൊഴിൽവാർത്ത. 24 ലക്ഷത്തിലേറെ കോപ്പികളുള്ള രവിവാസ്ത്രി ഹിന്ദുസ്ഥാൻ എന്ന ഹിന്ദി പ്രസിദ്ധീകരണമാണ് ഈ വീഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാമത്. ദ സൺഡേ ടൈംസ് ഓഫ് ഇന്ത്യ രണ്ടാം സ്ഥാനത്തും. ദ ഹിന്ദു മൂന്നാം സ്ഥാനത്തുമാണ്. രവിവാർ ലോക്‌സട്ട എന്ന മറാത്തി പ്രസിദ്ധീകരണാണ് നാലാം സ്ഥാനത്തുള്ള ആഴ്‌ച്ച പ്രസിദ്ധീകരണം. അതേസമയം എബിസി റിപ്പോർട്ടിലെ മാഗസിൻ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് മനോരമ ഗ്രൂ
തിരുവനന്തപുരം: മനോരമയുടെയും മാതൃഭൂമിയിൽ നിന്നും സർക്കുലേഷനിൽ ഇടിവ് സംബന്ധിച്ചെന്ന് വ്യക്തമാക്കുന്നതാണ് എബിസിയുടെ പുതിയ റിപ്പോർട്ട്. അതേസമയം ദേശാഭിമാനിയുടെ സർക്കുലേഷൻ വർദ്ധിക്കുകയും ചെയ്തു. ഈ റിപ്പോർട്ടിൽ മലയാളത്തിലെ ആഴ്‌ച്ച പ്രസിദ്ധീകരണങ്ങളുടെയും മാഗസിനുകളുടെയും സർക്കുലേഷൻ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വീക്കിലി ന്യൂസ് പേപ്പർ എന്ന നിലയിൽ ഏറ്റവും അധികം സർക്കുലേഷനുള്ള മലയാളം പ്രസിദ്ധീകരണം മാതൃഭൂമി തൊഴിൽ വാർത്തയാണ്. മൂന്നര ലക്ഷത്തിലേറെ കോപ്പുകളാണ് മാതൃഭൂമി തൊഴിൽവാർത്തക്കുള്ളത്. ദേശീയ തലത്തിൽ ഈ കാറ്റഗറിയിൽ അഞ്ചാം സ്ഥാനത്തേക്കാണ് തൊഴിൽവാർത്ത.
24 ലക്ഷത്തിലേറെ കോപ്പികളുള്ള രവിവാസ്ത്രി ഹിന്ദുസ്ഥാൻ എന്ന ഹിന്ദി പ്രസിദ്ധീകരണമാണ് ഈ വീഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാമത്. ദ സൺഡേ ടൈംസ് ഓഫ് ഇന്ത്യ രണ്ടാം സ്ഥാനത്തും. ദ ഹിന്ദു മൂന്നാം സ്ഥാനത്തുമാണ്. രവിവാർ ലോക്‌സട്ട എന്ന മറാത്തി പ്രസിദ്ധീകരണാണ് നാലാം സ്ഥാനത്തുള്ള ആഴ്‌ച്ച പ്രസിദ്ധീകരണം.
അതേസമയം എബിസി റിപ്പോർട്ടിലെ മാഗസിൻ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് മനോരമ ഗ്രൂപ്പിൽ നിന്നുള്ള വനിതയാണ് ഇടം പിടിച്ചത്. വർഷങ്ങളായി ഈ വിഭാഗത്തിൽ മുന്നിൽ വനിത തന്നെയാണ്. 2017 ജനുവരി മുതൽ ജൂൺ വരെയുള്ള കാലളവിലെ വിവരങ്ങൾ പ്രകാരം സർക്കുലേഷനിൽ ഇടിവുണ്ടെങ്കിലും വനിത തന്നെയാണ് ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. നാലേ മുക്കാൽ ലക്ഷം കോപ്പികളാണ് വനിതക്കുള്ളത് മുമ്പ് ഇത് അഞ്ചര ലക്ഷമായിരുന്നു. രണ്ടാം സ്ഥാനത്ത് അണ്ണാഡാറ്റ എന്ന തെലുങ്ക് പ്രസിദ്ധീകരണമാണ്.
മനോരമ ആഴ്‌ച്ചപ്പതിപ്പും ഇപ്പോഴും സർക്കുലേഷനിൽ മുന്നിൽ തന്നെയുണ്ട്. അതേസമയം വനിത അടക്കമുള്ളവർ പ്രസിദ്ധീകരണങ്ങൾ ഓൺലൈനിൽ കൈവെച്ചും രംഗത്തുണ്ട്. പരമ്പരാഗത വായനയിൽ നിന്നും ആളുകൾ പിന്നോക്കം പോകുന്നതിന്റെ ഭയം മാധ്യമങ്ങൾക്ക് ശക്തമായുണ്ട്. പരസ്യങ്ങളുടെ കുറവ് കൂടി വന്നതോടെയാണ് മലയാളത്തിൽ പ്രസിദ്ധീകരണങ്ങളുടെ സർക്കുലേഷനെയും അത് ബാധിച്ചത്. ഓൺലൈനിൽ അടക്കം പരസ്യങ്ങൾ കൂടിയപ്പോൾ പ്രസിദ്ധീകരണങ്ങളുടെ പേരിലുള്ള പരസ്യങ്ങൾക്ക് ഇടിവ് സംഭവിക്കുകയും ചെയ്തു.
അടുത്തിടെ ന്യൂസ് പ്രിന്റിന്റെ വില വർദ്ധിപ്പിച്ചു എന്ന കാരണം പറഞ്ഞ് മലയാളം പത്രങ്ങളും പ്രസിദ്ധീകരണങ്ങളുടെ വില വർദ്ധിപ്പിച്ചിരുന്നു. ഇതേസമയം ഇപ്പോഴത്തെ ഇടിവ് വരും കാലത്തിൽ നികത്തുമെന്നാണ് പത്രസ്ഥാപനങ്ങളുടെ പ്രതീക്ഷ. എബിസി റിപ്പോർട്ട് പ്രകാരം 2017 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ റിപ്പോർട്ട് പ്രകാരമാണ് മനോരമയുടെയും മാതൃഭൂമിയുടെയും സർക്കുലേഷനിൽ ഇടിവുണ്ടായത്. 2016 ജൂലൈ-മാർച്ച് കാലയളവിലെ സർക്കുലേഷന്റെ കണക്കുമായി തട്ടിച്ചു നോക്കുമ്പോഴാണ് പത്രങ്ങളുടെ സർക്കുലേഷനിൽ ഇടിവു സംഭവിച്ചത്. എബിസി റിപ്പോർട്ട് പ്രകാരം 2017 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മലയാള മനോരമക്ക് 52,531 കോപ്പികൾ കുറഞ്ഞപ്പോൾ മാതൃഭൂമിക്ക് 40,485 കോപ്പിയും ഇടിഞ്ഞു. അതേസമയം ഇക്കാലയളവിൽ ദേശാഭിമാനിക്ക് മാത്രം 1,85,640 കോപ്പിയുടെ വളർച്ചയുണ്ടായി. സിപിഎം അധികാരത്തിലേത്തിയതാണ് ദേശാഭിമാനിയുടെ വളർച്ചക്ക് സഹായകമായത്.