- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാവേദി കുവൈറ്റ് നേതൃത്വ പരിശീലനക്ലാസ്സ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമായി കുവൈറ്റിൽ പ്രവർത്തിക്കുന്ന വനിതാവേദി കുവൈറ്റ് നേതൃത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ വനിതാവേദി വൈസ് പ്രസിഡന്റ് ഷെറിൻ ഷാജുവിന്റെ അധ്യക്ഷതയിൽ നടന്ന പരിശീലന ക്ലാസ്സ് കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി ജനറൽ സെക്രട്ടറി ടോളി പ്രകാശ് സ്വാഗതം പറഞ്ഞു. തുടർന്ന് കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റിയംഗം ടി.വി. ഹിക്മത്തിന്റെയും, വനിതാവേദി കേന്ദ്ര കമ്മിറ്റി അംഗം സജിത സ്‌കറിയുടെയും നേതൃത്വത്തിൽ നടത്തിയ നേതൃത്വ പരിശീലന ക്ലാസ് കേൾവിക്കാർക്ക് പുതിയൊരനുഭവമായി മാറി. സംഘടനയുടെ വിജയപ്രദമായ നടത്തിപ്പിനുതകുന്ന പൊതുചർച്ചകൾ സംഘടിപ്പിക്കേണ്ടുന്നതിനെകുറിച്ചും, പുതുതലമുറയിലെയും പഴയ തലമുറയിലെയും ആളുകളുടെ അനുഭവ സമ്പത്തിൽ നിന്നും ആർജവം ഉൾക്കൊണ്ടുകൊണ്ടും പരസ്പര സഹകരണത്തോടും വ്യക്തിശുദ്ധി നിലനിർത്തിക്കൊണ്ടും നേതൃത്വം പ്രവർത്തിക്കണമെന്നും ക്ലാസ്സിൽ സൂചിപ്പികുകയുണ്ടായി. എല്ലാവരുടെയും ഉള്ളിൽ ഒരു ലീഡർ ഒളിഞ്ഞു കിടപ്പ
കുവൈറ്റ് സിറ്റി: സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമായി കുവൈറ്റിൽ പ്രവർത്തിക്കുന്ന വനിതാവേദി കുവൈറ്റ് നേതൃത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ വനിതാവേദി വൈസ് പ്രസിഡന്റ് ഷെറിൻ ഷാജുവിന്റെ അധ്യക്ഷതയിൽ നടന്ന പരിശീലന ക്ലാസ്സ് കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി ജനറൽ സെക്രട്ടറി ടോളി പ്രകാശ് സ്വാഗതം പറഞ്ഞു. തുടർന്ന് കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റിയംഗം ടി.വി. ഹിക്മത്തിന്റെയും, വനിതാവേദി കേന്ദ്ര കമ്മിറ്റി അംഗം സജിത സ്‌കറിയുടെയും നേതൃത്വത്തിൽ നടത്തിയ നേതൃത്വ പരിശീലന ക്ലാസ് കേൾവിക്കാർക്ക് പുതിയൊരനുഭവമായി മാറി.
സംഘടനയുടെ വിജയപ്രദമായ നടത്തിപ്പിനുതകുന്ന പൊതുചർച്ചകൾ സംഘടിപ്പിക്കേണ്ടുന്നതിനെകുറിച്ചും, പുതുതലമുറയിലെയും പഴയ തലമുറയിലെയും ആളുകളുടെ അനുഭവ സമ്പത്തിൽ നിന്നും ആർജവം ഉൾക്കൊണ്ടുകൊണ്ടും പരസ്പര സഹകരണത്തോടും വ്യക്തിശുദ്ധി നിലനിർത്തിക്കൊണ്ടും നേതൃത്വം പ്രവർത്തിക്കണമെന്നും ക്ലാസ്സിൽ സൂചിപ്പികുകയുണ്ടായി. എല്ലാവരുടെയും ഉള്ളിൽ ഒരു ലീഡർ ഒളിഞ്ഞു കിടപ്പുണ്ടെന്നും ഒരു ലക്ഷ്യത്തിലേക്ക് പോകുമ്പോൾ കൂടെയുള്ള എല്ലാവരുടെയും കഴിവുകളെ സാംശീകരിച്ചു മുന്നോട്ടു പോകണമെന്നും, പരസ്പര ബഹുമാനവും മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു നയിക്കാനുള്ള പക്വതയാണ് നേതാക്കന്മാർക്ക് വേണ്ടതെന്നുമുള്ള അഭിപ്രായങ്ങൾ ക്ലാസ്സ് പങ്കുവച്ചു. ഇതോടനുബന്ധിച്ച് നടന്ന പൊതു ചർച്ച പങ്കെടുത്തവർക്കുള്ള സംശയ നിവാരണത്തിനുള്ള വേദിയായി. വനിതാവേദി ജോയിന്റ് സെക്രട്ടറി ലിജി തോമസ് പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.