കുവൈറ്റ് സിറ്റി: വനിതാവേദി കുവൈറ്റിന്റെ കേന്ദ്ര വാർഷിക സമ്മേളനത്തിനു മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫഹാഹീൽ,അബ്ബാസിയ,ഫർവാനിയ ബി, സാല്മിയ, ഫർവാനിയ എ, അബ്ബാസിയ എന്നീ അഞ്ച് യൂണിറ്റ് സമ്മേളനങ്ങൾ കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ, കല കുവൈറ്റ് സെക്രട്ടറി സി.കെ. നൗഷാദ്, വനിതാവേദി കുവൈറ്റ് ജനറൽ സെക്രട്ടറി ശുഭ ഷൈൻ, പ്രസിഡന്റ് ടോളി പ്രകാശ്, കേന്ദ്രക്കമ്മിറ്റി ഭാരവാഹി ഷാർലറ്റ് ആൽബർട്ട് എന്നിവർ ഉദ്ഘാടനം ചെയ്തു.

സമ്മേളനം തിരഞ്ഞെടുത്ത ഭാരവാഹികൾ: ഫഹാഹീൽ യൂണിറ്റ് അമ്പിളി പ്രമോദ് (കൺവീനർ),ദേവി സുഭാഷ്, മായ ബിജു (ജോയിന്റ് കൺവീനർമാർ); അബ്ബാസിയ യൂണിറ്റ് ജെസി ജോസ് (കൺവീനർ), സുഷ പ്രേംജിത്ത്, മിനി ശ്രീധർ (ജോയിന്റ് കൺവീനർമാർ); ഫർവാനിയ ബി യൂണിറ്റ് ആശ ബാലകൃഷ്ണൻ (കൺവീനർ), ഡയാന, ഷീജ ജോസഫ് (ജോയിന്റ് കൺവീനർമാർ); സാൽമിയ യൂണിറ്റ്: അഞ്ജന സജി (കൺവീനർ), സൂര്യ സുജിത്ത്, ജസ്‌ന (ജോയിന്റ് കൺവീനർമാർ);ഫർവാനിയ എ യൂണിറ്റ് ലിജി തോമസ് (കൺവീനർ),സൂസൻ വർഗീസ്, ദേവി വിദ്യാനന്ദൻ (ജോയിന്റ് കൺവീനർമാർ).

ക്യാമ്പസ്സുകളിൽ വർദ്ധിച്ചു വരുന്ന വർഗീയവത്കരണത്തിനെതിരെയും, സംസ്ഥാനത്ത് പരമ്പരാഗത തൊഴിൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അവഗണനയിൽ ആശങ്ക രേഖപ്പെടുത്തിയും, രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായി വർദ്ധിച്ചുവരുന്ന പീഡനങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ ബന്ധപ്പെട്ട അധികാരികളിൽ നിന്നും നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ടും അവതരിപ്പിച്ച പ്രമേയങ്ങൾ സമ്മേളനങ്ങൾ അംഗീകരിച്ചു.