- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ കൊലപാതകം; അധികൃതരുടെ അനാസ്ഥയിൽ വനിതാവേദി കുവൈറ്റ് പ്രതിഷേധിച്ചു
കുവൈറ്റ് സിറ്റി: ജിഷ എന്ന നിയമ വിദ്യാർത്ഥിനിയുടെ ക്രൂരമായ കൊലപാതകത്തിലും തുടർന്ന് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള അനാസ്ഥയിലും വനിതാവേദി കുവൈറ്റ് അതിശക്തമായ പ്രതിഷേധം അറിയിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിൽ രാജ്യത്തെ നിയമ വ്യവസ്ഥയും, അത് നടപ്പാക്കേണ്ട ഭരണ വർഗ്ഗവും നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ഈ സംഭവ വികാസങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കപട സദാചാര വാദികളുടേയും അരാജചക വാദികളുടേയും നാടായി സാക്ഷര കേരളം മാറിയിരിക്കുന്നു. മാദ്ധ്യമങ്ങളും കുറ്റകരമായ നിസംഗത പാലിച്ചു. ഗ്രാമീണ ജീവിതത്തിന്റെ നൈർമല്ല്യവും സാമൂഹ്യ ജീവിതവും വികലമായ വികസന കാഴ്ചപ്പാടുകളുടെ ഫലമായി പുറമ്പോക്കുകളിലേക്ക് തള്ളപ്പെടുന്നു. സ്ത്രീകളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിൽ നിന്നും സർക്കാർ ഒളിച്ചോടരുത്. കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ച് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനും ഭരണാധികാരികൾ തയ്യാറാകണം. ശാസ്ത്രീയമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്നും, ജിഷക്ക്
കുവൈറ്റ് സിറ്റി: ജിഷ എന്ന നിയമ വിദ്യാർത്ഥിനിയുടെ ക്രൂരമായ കൊലപാതകത്തിലും തുടർന്ന് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള അനാസ്ഥയിലും വനിതാവേദി കുവൈറ്റ് അതിശക്തമായ പ്രതിഷേധം അറിയിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിൽ രാജ്യത്തെ നിയമ വ്യവസ്ഥയും, അത് നടപ്പാക്കേണ്ട ഭരണ വർഗ്ഗവും നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ഈ സംഭവ വികാസങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കപട സദാചാര വാദികളുടേയും അരാജചക വാദികളുടേയും നാടായി സാക്ഷര കേരളം മാറിയിരിക്കുന്നു. മാദ്ധ്യമങ്ങളും കുറ്റകരമായ നിസംഗത പാലിച്ചു.
ഗ്രാമീണ ജീവിതത്തിന്റെ നൈർമല്ല്യവും സാമൂഹ്യ ജീവിതവും വികലമായ വികസന കാഴ്ചപ്പാടുകളുടെ ഫലമായി പുറമ്പോക്കുകളിലേക്ക് തള്ളപ്പെടുന്നു. സ്ത്രീകളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിൽ നിന്നും സർക്കാർ ഒളിച്ചോടരുത്. കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ച് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനും ഭരണാധികാരികൾ തയ്യാറാകണം.
ശാസ്ത്രീയമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്നും, ജിഷക്ക് നീതി ലഭിക്കുന്നതിനായുള്ള പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും വനിതാവേദി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ഷെറിൻ ഷാജുവും, ജനറൽ സെക്രട്ടറി ടോളി പ്രകാശും പ്രസ്താവനയിൽ പറഞ്ഞു.