- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നിർത്തി പ്രസവിക്കാൻ അവധിയെടുത്ത് വരദ; ജീവിതത്തിൽ പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങുന്നു; അമ്മയാകാൻ പോകുന്ന നായികയ്ക്ക് ആശംസകൾ നേർന്ന് സീരിയൻ നായകനും
തിരുവനന്തപുരം: ഏഷ്യാനെറ്റ് ചാനലിലെ ജനപ്രിയ സീരിയലായ പ്രണയത്തിലെ നായിക ലക്ഷ്മിയെ അവതരിപ്പിക്കുന്ന വരദ അവധിയെടുക്കുന്നു. ജനുവരി ആറിനു സംപ്രേഷണം ചെയ്യുന്നത് പ്രണയത്തിന്റെ തന്റെ അവസാനത്തെ എപ്പിസോഡ് ആയിരിക്കുമെന്ന് ഇവർ ഫേസ്‌ബുക്കിൽ കുറിച്ചു. ജീവിതത്തിൽ ഒരു പുതിയ അതിഥി വരുന്നതിന്റെ ഭാഗമായിട്ടാണ് സീരിയയിൽനിന്നു പിന്മാറുന്നതെന്നും വരദ വ്യക്തമാക്കി. അമ്മയാകാൻ തായാറെടുക്കുന്ന വരദയ്ക്ക് പ്രണയത്തിലെ നായകൻ ശ്രീനിഷ് അരവിന്ദ് ഫേസ്‌ബുക്കിലൂടെതന്നെ ആശംസകൾ നേർന്നു. പ്രണയം സീരിയയിൽ വരദയ്ക്കു പകരം പുതിയ നായിക ഉടനെത്തുമെന്നാണ് സൂചനകൾ. നാളെ (ജനുവരി 6) പ്രണയത്തിലെ എന്റെ അവസാനത്തെ എപ്പിസോഡാണ്. ജീവിതത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് കുടുംബം. അതിന്റെ ഭാഗമായിട്ടാണ് പ്രണയത്തിൽ നിന്ന് പിന്മാറുന്നതെന്നും വരദ തന്റെ ഫേസ്‌ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന അമല എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിൽ വരദ ശ്രദ്ധിക്കപ്പെട്ടത്. ഏഷ്യനെറ്റിലെ പ്രണയവും നടിക്ക് കുടുംബ പ്രേക്ഷകർക്ക
തിരുവനന്തപുരം: ഏഷ്യാനെറ്റ് ചാനലിലെ ജനപ്രിയ സീരിയലായ പ്രണയത്തിലെ നായിക ലക്ഷ്മിയെ അവതരിപ്പിക്കുന്ന വരദ അവധിയെടുക്കുന്നു. ജനുവരി ആറിനു സംപ്രേഷണം ചെയ്യുന്നത് പ്രണയത്തിന്റെ തന്റെ അവസാനത്തെ എപ്പിസോഡ് ആയിരിക്കുമെന്ന് ഇവർ ഫേസ്‌ബുക്കിൽ കുറിച്ചു. ജീവിതത്തിൽ ഒരു പുതിയ അതിഥി വരുന്നതിന്റെ ഭാഗമായിട്ടാണ് സീരിയയിൽനിന്നു പിന്മാറുന്നതെന്നും വരദ വ്യക്തമാക്കി.
അമ്മയാകാൻ തായാറെടുക്കുന്ന വരദയ്ക്ക് പ്രണയത്തിലെ നായകൻ ശ്രീനിഷ് അരവിന്ദ് ഫേസ്‌ബുക്കിലൂടെതന്നെ ആശംസകൾ നേർന്നു. പ്രണയം സീരിയയിൽ വരദയ്ക്കു പകരം പുതിയ നായിക ഉടനെത്തുമെന്നാണ് സൂചനകൾ.
നാളെ (ജനുവരി 6) പ്രണയത്തിലെ എന്റെ അവസാനത്തെ എപ്പിസോഡാണ്. ജീവിതത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് കുടുംബം. അതിന്റെ ഭാഗമായിട്ടാണ് പ്രണയത്തിൽ നിന്ന് പിന്മാറുന്നതെന്നും വരദ തന്റെ ഫേസ്‌ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന അമല എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിൽ വരദ ശ്രദ്ധിക്കപ്പെട്ടത്. ഏഷ്യനെറ്റിലെ പ്രണയവും നടിക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ സ്വീകരണം നേടിക്കൊടുത്തു. സുൽത്താൻ എന്ന ചിത്രത്തിലൂടെ 2008 ലാണ് വരദയുടെ അരങ്ങേറ്റം. തുടർന്ന് മകന്റെ അച്ഛൻ, ഉത്തര സ്വയംവരം, വലിയങ്ങാടി, കാതലിക്കലാമ (തമിഴ്), അജന്ത എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
അമല എന്ന സീരിയലിൽ വില്ലനായി എത്തിയ ജിഷിൻ മോഹനാണ് വരദയെ വിവാഹം ചെയ്തത്. 2014 മെയ് 25 ന് വളരെ ലളിതമായി ആ വിവാഹം നടന്നു. വിവാഹ ശേഷവും വരദ സീരിയലിൽ സജീവമായിരുന്നു.