- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് ലിറ്റർ പെട്രോളുമായി ഭർത്താവ് കുന്നിൽ മുകളിൽ കാത്തിരുന്നു; അയൽവാസിയുടെ വരവ് സിഗ്നൽ നൽകി അറിയിച്ചത് ഭാര്യയും; കുറ്റിൽക്കാട്ടിൽ നിന്ന് ചാടിയിറങ്ങി പെട്രോളൊഴിച്ച് കത്തിക്കാനൊരുങ്ങി; കുതറിയോടിയ വിമുക്തഭടൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വാരപ്പെട്ടിയിലെ ആക്രമണം ആസൂത്രിതമെന്ന് പൊലീസ്
കോതമംഗലം : വാരപ്പെട്ടിയിൽ വിമുക്തഭടനെ ബന്ധുകൂടിയായ അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് ആസൂത്ര നീക്കമായിരുന്നെന്ന് പൊലീസ് സ്ഥീരീകരണം. വാരപ്പെട്ടി പുളിക്കൽ അജികുമാറിന് നേരെ ഈ മാസം 18-നാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അയൽവാസി വിശ്വംഭരനെതിരെ പോത്താനിക്കാട് പൊലീസ് വധശ്രമത്തിന് കേസെടുത്തു.ഇയാൾ ഒളിവിലാണ്.വീടിനടുത്തുള്ള ഇടവഴിയിൽക്കൂടി നടന്നുപോകവെ പെട്ടെന്ന് വഴിയരുകിലെ കുറ്റിക്കാട്ടിൽ നിന്നും വിശ്വംഭരൻ മുന്നിലേക്ക് കുതിച്ചെത്തി, കൊല്ലുമെന്നാക്രോശിച്ച് ബക്കറ്റിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തേക്കൊഴിച്ചെന്നും തീപ്പട്ടി കമ്പെടുത്ത് കത്തിക്കാൻ തുടങ്ങിയപ്പോൾ താൻ സർവ്വ ശക്തിയുമെടുത്ത് ഓടി രക്ഷപെടുകയായിരുന്നെന്നുമാണ് അജി പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഭാര്യയും മകനുമായി ആലോചിച്ച് ഉറപ്പിച്ചാണ് വിശ്വംഭരൻ അരുംകൊലക്ക് പദ്ധതി തയ്യാറാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോത്താനിക്കാട് എസ് ഐ അറിയിച്ചു. ഒളിച്ചിരുന്നാക്രമിക്കാൻ ഇടം തിട്ടപ്പെടുത്തിയതുമുതൽ പെട്രോൾ ഒഴിക്കുന്നതുവരെയുള്ള നീക്കങ്
കോതമംഗലം : വാരപ്പെട്ടിയിൽ വിമുക്തഭടനെ ബന്ധുകൂടിയായ അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് ആസൂത്ര നീക്കമായിരുന്നെന്ന് പൊലീസ് സ്ഥീരീകരണം. വാരപ്പെട്ടി പുളിക്കൽ അജികുമാറിന് നേരെ ഈ മാസം 18-നാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അയൽവാസി വിശ്വംഭരനെതിരെ പോത്താനിക്കാട് പൊലീസ് വധശ്രമത്തിന് കേസെടുത്തു.ഇയാൾ ഒളിവിലാണ്.വീടിനടുത്തുള്ള ഇടവഴിയിൽക്കൂടി നടന്നുപോകവെ പെട്ടെന്ന് വഴിയരുകിലെ കുറ്റിക്കാട്ടിൽ നിന്നും വിശ്വംഭരൻ മുന്നിലേക്ക് കുതിച്ചെത്തി, കൊല്ലുമെന്നാക്രോശിച്ച് ബക്കറ്റിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തേക്കൊഴിച്ചെന്നും തീപ്പട്ടി കമ്പെടുത്ത് കത്തിക്കാൻ തുടങ്ങിയപ്പോൾ താൻ സർവ്വ ശക്തിയുമെടുത്ത് ഓടി രക്ഷപെടുകയായിരുന്നെന്നുമാണ് അജി പൊലീസിനെ അറിയിച്ചിട്ടുള്ളത്.
ഭാര്യയും മകനുമായി ആലോചിച്ച് ഉറപ്പിച്ചാണ് വിശ്വംഭരൻ അരുംകൊലക്ക് പദ്ധതി തയ്യാറാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോത്താനിക്കാട് എസ് ഐ അറിയിച്ചു. ഒളിച്ചിരുന്നാക്രമിക്കാൻ ഇടം തിട്ടപ്പെടുത്തിയതുമുതൽ പെട്രോൾ ഒഴിക്കുന്നതുവരെയുള്ള നീക്കങ്ങളെല്ലാം കൃത്യമായ മുന്നൊരുക്കത്തോടെയായിരുന്നെന്നും തലനാരിഴ വ്യത്യാസത്തിലാണ് അജി മരണത്തിൽ നിന്നും രക്ഷപെട്ടതെന്നുമാണ് പൊലീസ് വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്.
കറുത്ത കന്നാസിൽ തലേന്ന് വാങ്ങി സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ പെട്രോളും ഇത് പകർത്താൻ ബക്കറ്റുമായി പുലർച്ചെ തന്നെ ഇയാൾ ഇടവഴിലെ കുന്നിൻ പ്രദേശത്ത് എത്തി കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നെന്നും അജി വഴിയിൽക്കൂടി മുകളിലേക്ക് വരുമ്പോൾ സൂചന നൽകാൻ താഴെ വീട്ടുമുറ്റത്ത് നിന്നിരുന്ന ഭാര്യയോട് വിശ്വംഭരൻ നിർദ്ദേശിക്കയും ചെയ്തിരുന്നെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ ഒളിച്ചിരുന്ന കുറ്റിക്കാട്ടിൽ നടത്തിയ തിരച്ചിലിൽ പെട്രോൾ കൊണ്ടുവന്നതെന്ന് കരുതുന്ന കറുത്ത കന്നാസ് പൊലീസ് കണ്ടെടുത്തിരുന്നു.
വഴിക്ക് സ്ഥലം വിട്ടുനൽകുന്നത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നെന്നും ഇതുമൂലമുണ്ടായ മുൻവൈരാഗ്യമാണ് വിശ്വംഭരൻ തന്നേ ആക്രമിക്കാൻ കാരണമെന്നാണ് അജികുമാർ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. ചെവിയിലും കണ്ണിലും പെട്രോൾ വീണതിനെത്തുടർന്നുള്ള വൈഷമ്യങ്ങളെത്തുടർന്ന് അജയകുമാർ മൂവാറ്റുപുഴ താലൂക്കാശുപത്രിയിൽ ചികത്സതേടിയിരുന്നു.
വിശ്വംഭരന്റെ വീട്ടിലേക്ക് പോകുന്നത് തന്റെ വീടിന്റെ അതിർത്തിയിൽ തിരിച്ചുനൽകിയിരുന്ന 3 അടി വഴിയിലൂടെ ആയിരുന്നെന്നും ഇവിടെ എട്ടടി വഴി വേണമെന്നാവശ്യപ്പെട്ട് ഇയാൾ നിരന്തരം പലതരത്തിൽ ശല്യം ചെയ്തിരുന്നെന്നും ഈ മാസം 9-ന് വീടിന് സമീപം പാതയോരത്ത് നിൽക്കുകയായിരുന്ന തന്റെ ഭാര്യയെ ഇയാൾ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ഇത് സംമ്പന്ധിച്ച് പൊലീസിൽ പരാതി നൽകിയതായിരിക്കാം തന്റെ നേരെ ഉണ്ടായ ആക്രമണത്തിന്റെ പ്രധാന കാരണമെന്നുമാണ് അജിയുടെ വിലയിരുത്തൽ.
9-ാം തീയതി തന്നേ വിശ്വംഭരൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി ഈ മാസം 10-ന് അജികുമാറിന്റെ ഭാര്യ സിൽജമോൾ പോത്താനിക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥസ്ഥാനത്തിൽ പൊലീസ് സിൽജയിൽ നിന്നും വിശദമായി മൊഴിയെടുത്തെങ്കിലും പിന്നീട് കാര്യമായി തുടർനടപടികൾ ഉണ്ടായില്ലെന്നും തനിക്ക് നേരെ ആക്രമണമുണ്ടായ ശേഷമാണ് ഈ പരാതി അന്വേഷിക്കാൻ പൊലീസ് തയ്യാറായതെന്നും അജി അറിയിച്ചു.
രാവിലെ 6.30 തോടെ വീട്ടിൽ നിന്നും 200 മീറ്ററഓളം അകലെ വിശ്വംഭരന്റെ വീടിന് പിന്നിലായുള്ള റബ്ബർതോട്ടത്തിൽ കെട്ടിയിരുന്ന കന്നുകാലിക്ക് വെള്ളം കൊടുക്കാനും തൊഴുത്ത് വ്യത്തിയാക്കാനുമായി പോകുമ്പോഴാണ് വിജനമായ പ്രദേശത്ത് വച്ച് തനിക്കുനേരെ ആക്രമണ മുണ്ടായതെന്നാണ് അജി നൽകുന്ന വിവരം.എന്നും ഇവിടെ എത്തി ഈ ജോലികൾ ചെയ്ത ശേഷമാണ് താൻ തൃപ്പൂണിത്തുറയിലേ ജോലി സ്ഥത്തേക്ക് പോകാറുള്ളതെന്നും അജി പറഞ്ഞു ഇയാളിപ്പോൾ തൃപ്പൂണിത്തുറ കാനറാബാങ്ക് ശാഖയിൽ ആർമിഡ് ഗാർഡായി ജോലി ചെയ്തുവരികയാണ്.