- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീജിത്തിന്റെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടി എടുക്കുകയും ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുകയും വേണം; ആവശ്യം അംഗീകരിക്കുന്നത് വരെ ശ്രീജിത്തിന്റെ മൃതദേഹം വരാപ്പുഴ പൊലീസ് സ്റ്റേഷന് മുന്നിൽ കിടത്തി ഉപരോധസമരം നടത്തുമെന്നും ബിജെപി വവരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മറുനാടനോട്: ബിജെപി ഹർത്താലിൽ വ്യാപക ആക്രമണം
കൊച്ചി: പൊലീസ് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വരാപ്പുഴ ദേവസ്വം പാടം സ്വദേശി ശ്രീജിത്തിന്റെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൂടാതെ ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകണമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചതായി സർക്കാർ അറിയിക്കുന്നത് വരെ ശ്രീജിത്തിന്റെ മൃതദേഹം വരാപ്പുഴ പൊലീസ് സ്റ്റേഷന് മുന്നിൽ കിടത്തി ഉപരോധസമരം നടത്തുമെന്ന് ബിജെപി വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. അതേ സമയം വരാപ്പുഴയിൽ വീട് ആക്രമിച്ച കേസിലെ പ്രതി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചതിൽ പ്രതിഷേധിച്ച് ബിജെപിയുടെ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമമാണ് നടക്കുന്നത്. പ്രധാന റോഡുകളിലൂടെയുള്ള വാഹനങ്ങളെല്ലാം ഹർത്താലനുകൂലികൾ തടഞ്ഞിട്ടു. വഴിയാത്രക്കാരെയടക്കം ബിജെപി പ്രവർത്തകർ മർദ്ദിച്ചെന്ന പരാതിയും ഉയർന്നു. പറവൂരിൽ ആശുപത്രിയിലേക്കുള്ള വാഹനങ്ങളും കടത്തിവിട്ടില്ല. അശുപത്രിയിൽ പോയി
കൊച്ചി: പൊലീസ് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വരാപ്പുഴ ദേവസ്വം പാടം സ്വദേശി ശ്രീജിത്തിന്റെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൂടാതെ ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകണമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചതായി സർക്കാർ അറിയിക്കുന്നത് വരെ ശ്രീജിത്തിന്റെ മൃതദേഹം വരാപ്പുഴ പൊലീസ് സ്റ്റേഷന് മുന്നിൽ കിടത്തി ഉപരോധസമരം നടത്തുമെന്ന് ബിജെപി വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
അതേ സമയം വരാപ്പുഴയിൽ വീട് ആക്രമിച്ച കേസിലെ പ്രതി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചതിൽ പ്രതിഷേധിച്ച് ബിജെപിയുടെ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമമാണ് നടക്കുന്നത്. പ്രധാന റോഡുകളിലൂടെയുള്ള വാഹനങ്ങളെല്ലാം ഹർത്താലനുകൂലികൾ തടഞ്ഞിട്ടു. വഴിയാത്രക്കാരെയടക്കം ബിജെപി പ്രവർത്തകർ മർദ്ദിച്ചെന്ന പരാതിയും ഉയർന്നു.
പറവൂരിൽ ആശുപത്രിയിലേക്കുള്ള വാഹനങ്ങളും കടത്തിവിട്ടില്ല. അശുപത്രിയിൽ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ച കാറും തല്ലിതകർത്തു. അക്രമ സംഭവങ്ങൾ തടയുന്നതിൽ പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നുവെന്ന പരാതിയും യാത്രക്കാർ ഉയർത്തി. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറുവരെയാണ് പറവൂർ നിയോജക മണ്ഡലത്തിൽ ബിജെപി ഹർത്താൽ. പൊലീസ് മർദ്ദനത്തെ തുടർന്നാണ് ശ്രീജിത്ത് മരിച്ചതെന്നാണ് ബന്ധുക്കൾ അടക്കമുള്ളവരുടെ ആരോപണം. എന്നാൽ പൊലീസ് ഇത് നിഷേധിക്കുകയാണ്.
ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വീട് കയറി ആക്രമിച്ച സംഭവത്തിലാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രണത്തിൽ മനംനൊന്ത് വീട്ടുടമ ആത്മഹത്യ ചെയ്യുകയുമുണ്ടായി. കേസിൽ പ്രതിച്ചേർത്ത ശ്രീജിത്ത് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്.
കസ്റ്റഡിയിലെടുക്കുന്നതിന് മുന്നേയുണ്ടായ സംഘർഷത്തിലാണ് ശ്രീജിത്തിന് മർദ്ദനമേറ്റതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആളുമാറിയാണ് ശ്രീജിത്തിനെ പിടികൂടിയതെന്നും ബന്ധുക്കൾ പറയുന്നു. പൊലീസ് മർദ്ദിച്ചതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് കനത്ത ക്ഷതമേറ്റിരുന്നു. കുടൽ പൊട്ടിയതിനെ തുടർന്ന് ഭക്ഷണവശിഷ്ടങ്ങൾ ശരീരത്തിനുള്ളിൽ വ്യാപിച്ച് അണുബാധയുണ്ടായി. വെള്ളം നൽകാതിരുന്നതിനെ തുടർന്ന് വൃക്ക തകരാറിലാവുകയും ചെയ്തു. ഹൃദയത്തിനും ക്ഷതമേറ്റു. ഞായറാഴ്ച പൊലീസ് കസ്റ്റഡിയിൽ തന്നെയാണ് ആസ്റ്റർ മെഡ് സിറ്റിയിലേക്ക് ശ്രീജിത്തിനെ മാറ്റിയത്. ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ അപകടത്തിലാവുകയായിരുന്നു.