- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാപ്പുഴ സംഭവത്തിൽ പ്രതികളുമായി എത്തിയപ്പോൾ മജിസ്‌ട്രേറ്റ് മടക്കി അയച്ചുവെന്ന് പൊലീസിന്റെ പരാതി; മജിസ്‌ട്രേറ്റിനോട് ഇന്നുതന്നെ വിശദീകരണം നൽകാൻ നിർദ്ദേശിച്ച് ഹൈക്കോടതി; ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ രക്ഷപ്പെടാൻ അവസാന പഴുതുംതേടി പൊലീസുകാർ; കസ്റ്റഡിയിൽ എടുത്ത ശേഷം വഴിമാറിപ്പോയെന്ന ആക്ഷേപം പരിശോധിക്കാൻ സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തു; ലോക്കപ്പ് മർദ്ദനത്തിന് സാക്ഷികളായ മറ്റു പ്രതികളെ ചോദ്യംചെയ്ത് അന്വേഷണ സംഘം അന്തിമ നിഗമനങ്ങളിലേക്ക്
കൊച്ചി: വരാപ്പുഴ എസ്‌ഐയുടെ ഏഴാംതിയതി പ്രതികളുമായി വീട്ടിലെത്തിയെങ്കിലും മജിസ്‌ട്രേറ്റ് മടക്കി അയച്ചുവെന്ന് ഹൈക്കോടതിയിൽ പരാതിയുമായി പൊലീസ്. ഇതോടെ വരാപ്പുഴ കസ്റ്റഡിമരണത്തിൽ ഹൈക്കോടതി മജിസ്‌ട്രേറ്റിന്റെ വിശദീകരണം തേടി. മജിസ്‌ട്രേറ്റിനെതിരെ പരാതിയുമായി കസ്റ്റഡിമരണത്തിൽ ആരോപണം നേരിടുന്ന വരാപ്പുഴ എസ്‌ഐ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെ മൊഴിക്ക് ഒപ്പമാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച ഹൈക്കോടതി ഇന്നു തന്നെ വിശദീകരണം നൽകാൻ മജിസ്‌ട്രേറ്റിനോട് നിർദ്ദേശിച്ചു. ആറാംതിയതിയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഏഴാംതിയതി വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ശ്രീജിത്തിനെയും മറ്റു പ്രതികളേയും ഹാജരാക്കിയിരുന്നു. എന്നാൽ സമയം കഴിഞ്ഞെന്ന് പറഞ്ഞ് മജിസ്‌ട്രേറ്റ് മടക്കി അയക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനകം പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നാണ് നിയമം. എന്നാൽ അന്ന് മജിസ്‌ട്രേറ്റ് തിരിച്ചയച്ചുവെന്നാണ
കൊച്ചി: വരാപ്പുഴ എസ്‌ഐയുടെ ഏഴാംതിയതി പ്രതികളുമായി വീട്ടിലെത്തിയെങ്കിലും മജിസ്‌ട്രേറ്റ് മടക്കി അയച്ചുവെന്ന് ഹൈക്കോടതിയിൽ പരാതിയുമായി പൊലീസ്. ഇതോടെ വരാപ്പുഴ കസ്റ്റഡിമരണത്തിൽ ഹൈക്കോടതി മജിസ്‌ട്രേറ്റിന്റെ വിശദീകരണം തേടി. മജിസ്‌ട്രേറ്റിനെതിരെ പരാതിയുമായി കസ്റ്റഡിമരണത്തിൽ ആരോപണം നേരിടുന്ന വരാപ്പുഴ എസ്‌ഐ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെ മൊഴിക്ക് ഒപ്പമാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച ഹൈക്കോടതി ഇന്നു തന്നെ വിശദീകരണം നൽകാൻ മജിസ്‌ട്രേറ്റിനോട് നിർദ്ദേശിച്ചു.
ആറാംതിയതിയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഏഴാംതിയതി വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ശ്രീജിത്തിനെയും മറ്റു പ്രതികളേയും ഹാജരാക്കിയിരുന്നു. എന്നാൽ സമയം കഴിഞ്ഞെന്ന് പറഞ്ഞ് മജിസ്‌ട്രേറ്റ് മടക്കി അയക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനകം പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നാണ് നിയമം. എന്നാൽ അന്ന് മജിസ്‌ട്രേറ്റ് തിരിച്ചയച്ചുവെന്നാണ് പൊലീസിന്റെ ആരോപണം.
തുടർന്ന് തിരികെ ശ്രീജിത്തിനെയും കസ്റ്റഡിയിലെടുത്ത മറ്റുള്ളവരേയും സ്റ്റേഷനിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നു. ഇതിന് പിന്നാലെ ആരോഗ്യനില മോശമായതോടെയാണ് എട്ടാംതീയതി ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കുന്നത്. തുടർന്ന് ആശുപത്രിയിലെത്തിയാണ് മജിസ്‌ട്രേറ്റ് കാര്യങ്ങൾ അന്വേഷിക്കുന്നതും മൊഴി രേഖപ്പെടുത്തുന്നതും. ഇതിന് പിന്നാലെയാണ് ശ്രീജിത്ത് മരിക്കുന്നത്. ഈ പരാതി പൊലീസ് ഹൈക്കോടതിയിൽ നൽകിയതോടെയാണ് മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്.
അതിനിടെ ശ്രീജിത്തിന്റെ കൊലപാതകം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തുണ്ടത്തുംകടവിലെ അനാഥാലയത്തിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത ശേഷം റൂറൽ എസ്‌പിയുടെ ചുമതലയിലുള്ള തണ്ടർ ഫോഴ്‌സ് അംഗങ്ങൾ വഴിമാറി സഞ്ചരിച്ചു എന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം വരുത്താനാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നത്. ശ്രീജിത്തിനെ മർദ്ദിക്കുന്നത് കണ്ടതായും ആർടിഎഫ് ഉദ്യോഗസ്ഥരാണ് മർദ്ദിച്ചതെന്നും മറ്റൊരു പ്രതിയായ അജിത്ത് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസിനെതിരെ ശ്രീജിത്തിനെ മർദ്ദിച്ചുകൊന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.
ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതിന് പുറമേ ക്രൂരമായ മർദ്ദന മുറകൾ നടത്തി അവശനാക്കിയെന്നുമാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശ്രീജിത്തിനോട് മാത്രം എന്തു വൈരാഗ്യമാണ് തങ്ങൾക്കുള്ളത് എന്നതായിരുന്നു പൊലീസിന്റെ ഇതുവരെയുണ്ടായിരുന്ന വാദം. എന്തായാലും ഈ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് മറ്റ് പ്രതികൾ നൽകിയ മൊഴിയിൽ നിന്നും വ്യക്തമായത്.
ശ്രീജിത്ത് മാത്രമേ കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെട്ടുള്ളൂ. മറ്റ് പ്രതികളെയും പൊലീസ് ശരിക്കും മർദ്ദിച്ചിരുന്നു. കൂടുതൽ ക്ഷതമേറ്റ ശ്രീജിത്ത് പിന്നീട് ആശുപത്രിയിൽവച്ച് മരിക്കുകയായിരുന്നു. ആലുവ റുറൽ എസ് പി എ വി ജോർജ്ജിന്റെ നേതൃത്വത്തിലുള്ള 'ടൈഗർ ഫോഴ്സ്' തല്ലിച്ചതച്ച് ശേഷമാണ് പ്രതികളെ വരാപ്പുഴ പൊലീസ് സ്റ്റേഷനിലും എത്തിച്ചത്. ഇവിടെ വെച്ച് മറ്റ് എസ്ഐ ദീപക്കും മറ്റ് പൊലീസുകാരും ചേർന്ന് ശ്രീജിത്തിനെയും മറ്റുള്ളവരെയും മർദ്ദിച്ചു. മർദ്ദനത്തിൽ ശ്രീജിത്തിന്റെ കുടൽമാല ആന്തരികമായി തകരുകയായിരുന്നു. ഇത് തിരിച്ചറിയാന് പൊലീസിന് സാധിച്ചുമില്ല. ആള് മാറിയാണ് കസ്റ്റഡിയിൽ എടുത്തത് അടക്കമുള്ള കാര്യങ്ങളിൽ സിഐ ക്രിസ്പിനെതിരെയും കേസ് വരും.
ആത്മഹത്യ ചെയ്ത വാസുദേവന്റെ കുടുംബം സിപിഎം അനുഭാവികളാണ്. അതുകൊണ്ട് തന്നെ വീട് ആക്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാൻ പൊലീസിന് മേൽ സമ്മർദ്ദമായിരുന്നു. ഈ സമ്മർദ്ദത്താൽ പ്രതികളെ പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ ആളു മാറിയതാണ് പൊലീസിനെ ശരിക്കും വെട്ടിലാക്കിയത്. ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിച്ച സംഘത്തിൽ ശ്രീജിത്തോ സഹോദരൻ സജിത്തോ ഇല്ലായിരുന്നുവെന്നും, വാസുദേവന്റെ സഹോദരൻ ഗണേശൻ കാണിച്ചു കൊടുത്തവരെയെല്ലാം പൊലീസ് പിടിച്ചു കൊണ്ടു പോകുകയുമായിരുന്നുവെന്ന നിഗമനത്തിലാണ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം.
തന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ മനംനൊന്താണ് ഗൃഹനാഥനായ വാസുദേവൻ ആത്മഹത്യ ചെയ്യുന്നത്. തലേദിവസം അമ്പലപ്പറന്പിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിട്ടായിരുന്നു വീടാക്രമണം. വാസുദേവന്റെ ആത്മഹത്യയിലും വീടാക്രമിച്ച സംഭവത്തിലും ഉൾപ്പെട്ടവരെ കസ്റ്റഡിയിലെടുക്കാനെത്തിയത് റൂറൽ എസ്‌പിയുടെ കീഴിലുള്ള ടൈഗർ ഫോഴ്സിലെ ഉദ്യോഗസ്ഥരാണ്. അക്രമിച്ചവരെ തിരിച്ചറിയാനായി ആർടിഎഫ് ഉദ്യോഗസ്ഥർ ഒപ്പം കൂട്ടിയത് വാസുദേവന്റെ സഹോദരൻ ഗണേശനെയായിരുന്നു. അക്രമത്തിൽ പങ്കെടുത്തവരെ നേരിൽ കാണാത്ത ഗണേശൻ തനിക്ക് സംശയം തോന്നിയവരെയെല്ലാം കാണിച്ചു കൊടുക്കുകയും അവരെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
വാസുദേവന്റെ ആത്മഹത്യയിലേക്ക് നയിച്ച വീടാക്രമണത്തിൽ ശ്രീജിത്തും സജിത്തും ഇല്ലായിരുന്നുവെന്ന് വാസുദേവന്റെ അയൽവാസി സുമേഷും വ്യക്തമാക്കി. ആത്മഹത്യ ചെയ്ത വാസുദേവനുമായി ശ്രീജിത്തിന് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു, വാസുദേവന്റെ മകനും ശ്രീജിത്തും അടുത്ത സുഹൃത്തുകളുമായിരുന്നു. വാസുദേവന്റെ കുടുംബവുമായി പ്രശ്നങ്ങൾക്കില്ലെന്ന് ശ്രീജിത്ത് തന്നെ തന്നോട് പറയുകയും ചെയ്തിരുന്നുവെന്നും സുമേഷ് പറയുന്നു. വാസുദേവന്റെ വീടാക്രമിക്കപ്പെട്ട ഉച്ചസമയത്ത് സജിത്ത് പറവൂരിലായിരുന്നുവെന്നും ശ്രീജിത്ത് സ്വന്തം വീട്ടിലായിരുന്നുവെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
വാസുദേവന്റെ വീടാക്രമിക്കപ്പെടുന്നതിന് തലേദിവസം അമ്പലപ്പറമ്പിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ സുമേഷ് പറവൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാസുദേവന്റെ വീടാക്രമിക്കപ്പെടുന്ന സമയത്ത് സജിത്ത് സുമേഷിനെ സഹായിക്കാനായി പറവൂരിലെ ആശുപത്രിയിലായിരുന്നു. ശ്രീജിത്തിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച പ്രത്യേക അന്വേഷണസംഘം വാസുദേവന്റെ വീടാക്രമിക്കപ്പെടുമ്പോൾ ഇയാൾ സ്വന്തം വീട്ടിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
വാസുദേവന്റെ വീടാക്രമിച്ച കേസിൽ വാരാപ്പുഴ പൊലീസ് കേസിൽ പ്രതികളാക്കിയ ഒൻപത് പേരെയും ആലുവ പൊലീസ് ക്ലബിലെത്തിച്ച് ശ്രീജിത്തിന്റെ മരണത്തിൽ മൊഴിയെടുക്കുകയാണ് പ്രത്യേക അന്വേഷണസംഘം ഇവരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ ആർടിഎഫ് ഉദ്യോഗസ്ഥരെ ആലുവ പൊലീസ് ക്ലബ്ബിൽ വെച്ച് വീണ്ടും ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്തവരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ.