- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് അട്ടിമറിക്കാനോ പുതിയ മെഡിക്കൽ സംഘത്തെ നിയമച്ചത്? ശ്രീജിത്തിനെ കൊന്നവർക്കെതിരെയുള്ള ഏറ്റവും വലിയ ആയുധമായി മാറിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെതിരെ പരാമർശം ഉണ്ടായാൽ രക്ഷയാവുക പ്രതികളായ പൊലീസുകാർക്ക്; എസ് പിയെ രക്ഷിക്കാൻ നീക്കമെന്ന ആശങ്ക സജീവം; ശ്രീജിത്ത് പ്രതിയല്ലെന്ന് കണ്ടാൽ പൊലീസ് കൂടുതൽ കുഴപ്പത്തിലാകും
വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ നീക്കം സജീവമോ? കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണ കാരണം വ്യക്തമായി ചൂണ്ടിക്കാണിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ വീണ്ടും വിശകലനം ചെയ്യാൻ മൃതദേഹം നേരിൽ കണ്ടിട്ടില്ലാത്ത ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചത് കുതന്ത്രങ്ങളുടെ ഭാഗമാണ്. കേസിൽ എസ് പി എവി ജോർജ് പ്രതിയാകുമെന്ന് സൂചനയുണ്ട്. തുടക്കം മുതൽ പൊലീസിന് വീഴ്ച പറ്റിയില്ലെന്ന നിലപാടാണ് ജോർജ് എടുത്തത്. ഇതെല്ലാം കളവാണെന്ന് പൊളിഞ്ഞു. ഇതോടെ എസ് പിക്കെതിരെ വിമർശനം വ്യാപകമായി. ഇതോടെയാണ് കേസ് അട്ടിമറിക്കാനുള്ള നീക്കം പൊലീസിൽ തുടങ്ങിയത്. ആലപ്പുഴ മെഡിക്കൽ കോളജിലെ സീനിയർ ഫൊറൻസിക് പ്രഫസറുടെ മേൽനോട്ടത്തിൽ മൂന്നു പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണു ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു മരണം കാരണം വ്യക്തമാക്കുന്ന റിപ്പോർട്ട് തയാറാക്കിയത്. ലോക്കപ്പ് മർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. ഇന്ത്യൻ തെളിവു നിയമപ്രകാരം ഒരാളുടെ മരണത്തിൽ ഏറ്റവും വിശ്വസനീയമായ തെളിവാണു പോസ്റ്റുമോർട്ടം റിപ്പോർട്ടും
വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ നീക്കം സജീവമോ? കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണ കാരണം വ്യക്തമായി ചൂണ്ടിക്കാണിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ വീണ്ടും വിശകലനം ചെയ്യാൻ മൃതദേഹം നേരിൽ കണ്ടിട്ടില്ലാത്ത ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചത് കുതന്ത്രങ്ങളുടെ ഭാഗമാണ്. കേസിൽ എസ് പി എവി ജോർജ് പ്രതിയാകുമെന്ന് സൂചനയുണ്ട്. തുടക്കം മുതൽ പൊലീസിന് വീഴ്ച പറ്റിയില്ലെന്ന നിലപാടാണ് ജോർജ് എടുത്തത്. ഇതെല്ലാം കളവാണെന്ന് പൊളിഞ്ഞു. ഇതോടെ എസ് പിക്കെതിരെ വിമർശനം വ്യാപകമായി. ഇതോടെയാണ് കേസ് അട്ടിമറിക്കാനുള്ള നീക്കം പൊലീസിൽ തുടങ്ങിയത്.
ആലപ്പുഴ മെഡിക്കൽ കോളജിലെ സീനിയർ ഫൊറൻസിക് പ്രഫസറുടെ മേൽനോട്ടത്തിൽ മൂന്നു പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണു ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു മരണം കാരണം വ്യക്തമാക്കുന്ന റിപ്പോർട്ട് തയാറാക്കിയത്. ലോക്കപ്പ് മർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്.
ഇന്ത്യൻ തെളിവു നിയമപ്രകാരം ഒരാളുടെ മരണത്തിൽ ഏറ്റവും വിശ്വസനീയമായ തെളിവാണു പോസ്റ്റുമോർട്ടം റിപ്പോർട്ടും അതു തയാറാക്കിയ ഡോക്ടറുടെ നേരിട്ടുള്ള മൊഴികളും. ശ്രീജിത്തിന്റെ മൃതദേഹം ഒരിക്കൽ പോലും പരിശോധിക്കാത്ത അഞ്ചു ഡോക്ടർമാരുടെ സംഘത്തിൽ ആരെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ സംശയം രേഖപ്പെടുത്തിയാൽ അത് പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകളായി മാറും. ഇതിനാണ് നീക്കം. ഇതിലൂടെ പൊലീസുകാരെ രക്ഷിക്കാനാണ് നീക്കം.
ശ്രീജിത്തിന്റെ റിപ്പോർട്ടിൽ മരണകാരണം ചെറുകുടലിനേറ്റ മാരകമായ പരുക്കാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. 'കുടൽ മുറിഞ്ഞു വേർപെട്ടു പോകാറായ സ്ഥിതിയായിരുന്നു. ചവിട്ടു പോലെ ശക്തമായ ആഘാതമുണ്ടായാൽ സംഭവിക്കാവുന്ന തരത്തിലുള്ളതാണിത്. ഇങ്ങനെ കുടലിൽ നിന്ന് പുറത്തുവന്ന ഭക്ഷ്യാവശിഷ്ടങ്ങൾ രക്തത്തിൽ കലർന്നുണ്ടായ അണുബാധ മറ്റെല്ലാ അവയവങ്ങളെയും ബാധിച്ചു.
'' ഇത്രയും വ്യക്തമായി മരണ കാരണം രേഖപ്പെടുത്തിയ റിപ്പോർട്ടാണ് വീണ്ടും വിശകലനം ചെയ്യുന്നത്. ഇന്ത്യൻ തെളിവു നിയമം (വകുപ്പ് 60) പ്രകാരം. പോസ്റ്റുമോർട്ടം റിപ്പോർട്ട് തർക്കമില്ലാത്ത തെളിവാകുന്നതിന് അതു നിർവഹിച്ച ഡോക്ടറെ വിസ്തരിക്കണം. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ ജീവിച്ചിരിപ്പില്ലെങ്കിൽ ഒരാളുടെ മരണം സംബന്ധിച്ച അന്തിമ തെളിവായി പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ വിചാരണ കോടതി സ്വീകരിക്കും. സുപ്രീം കോടതി പല വിധിന്യായങ്ങളിലും ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ശ്രീജിത്തിനെ ആളുമാറിയാണോ കസ്റ്റഡിയിലെടുത്തതെന്ന് ഇനിയും അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല. ശ്രീജിത്ത് സംഭവത്തിൽ പങ്കെടുത്തിരുന്നില്ലെന്നുതന്നെയാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യം ഇപ്പോൾ പുറത്തറിയിക്കേണ്ടെന്ന നിലപാടിലാണ് അന്വേഷണസംഘം. ശ്രീജിത്തിന്റെ സഹോദരനും അക്രമത്തിൽ പങ്കെടുത്ത ആളല്ലെന്ന വാദം സജീവമാണ്.
ഈ സാഹചര്യത്തിൽ എസ് പിയുടെ ടൈഗർ ഫോഴ്‌സ് എന്തുകൊണ്ടാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തതെന്നത് ദുരൂഹമാണ്. ഈ സാഹചര്യത്തിൽ അന്വേഷണം എസ് പിയിലേക്ക് നീട്ടണമെന്ന വാദം സജീവമാണ്. ഇതിനിടെയാണ് പുതിയ മെഡിക്കൽ സംഘത്തെ പരിശോധനകൾക്ക് നിയോഗിക്കുന്നത്. ശ്രീജിത്തിനെ ആളുമാറിയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നുവന്നാൽ കുറ്റക്കാരായ പൊലീസുകാരുടെ എണ്ണം ഇനിയും കൂടാനും സാധ്യതയുണ്ട്.
വീടാക്രമിച്ചതിനെത്തുടർന്ന് വാസുദേവൻ ആത്മഹത്യ ചെയ്യാനിടയായതോടെയാണ് വരാപ്പുഴ സംഭവത്തിന്റെ തുടക്കം. ഇതിനെത്തുടർന്നാണ് ശ്രീജിത്ത് ഉൾപ്പടെയുള്ള പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും അറസ്റ്റുചെയ്യുന്നതും. എന്നാൽ, വീടാക്രമിച്ചവരിൽ ശ്രീജിത്ത് ഉണ്ടോയെന്നത് അറിയില്ലെന്ന വാസുദേവന്റെ മകൻ വിനീഷിന്റെ മൊഴിയാണ് കേസന്വേഷണത്തെ നിർണായകമാക്കിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ ശ്രീജിത്ത് എന്ന് വിളിക്കുന്ന തുളസീദാസിന് പകരമാണോ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ അറസ്റ്റുചെയ്തത് എന്ന സംശയമുയർന്നു.
ശ്രീജിത്ത് സംഭവത്തിൽ ഉണ്ടോയെന്നത് അറിയില്ലെന്ന മൊഴിയിൽ വിനീഷ് ഉറച്ചുനിന്നതോടെ പൊലീസ് വെട്ടിലായി. പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന ഐ.ജി. എസ്. ശ്രീജിത്ത്, വിനീഷിന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.