- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവി ജോർജിന്റെ കടുവക്കുട്ടികൾ വിജനമായ റോഡിലൂടെ പൊലീസ് ജീപ്പോടിച്ച് ശ്രീജിത്തിന്റെ മേലുള്ള കൈപ്പെരുപ്പ് തീർത്തു; സെമിത്തേരിക്ക് മുമ്പിൽ നിർത്തിയും കലിപ്പ് തീർത്തു; മൃതപ്രായനായി കിട്ടിയ നിരപരാധിയെ തല്ലി ജീവിതം എടുത്തത് വരാപ്പുഴയിലെ പൊലീസുകാർ; അറസ്റ്റിലായ സ്ക്വാഡ് അംഗങ്ങൾ കൊലക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടുമ്പോൾ ഇന്നോ നാളെയോ സിഐയും സംഘവും പിടിയിലാകുമെന്ന് തന്നെ സൂചന
കൊച്ചി: ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തെങ്കിലും പ്രധാനികൾ ഇപ്പോഴും പുറത്ത് തന്നെ. പൊലീസിനെ കൈവച്ചാൽ വെറുതെ വിടില്ലെന്ന തത്വമാണ് ശ്രീജിത്തിന് മേൽ തീർത്തതെന്നും സൂചനയുണ്ട്. പിടികൂടാനെത്തിയ എസ് പി എവി ജോർജിന്റെ റൂറൽ ടൈഗർ ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ ശ്രീജിത്ത് ആളറിയാതെ പിടിച്ചു തള്ളിയിരുന്നു. ഇതിന്റെ പകയാണ് കൊലയെന്നാണ് വിലയിരുത്തൽ. കടുവാ സംഘത്തിലുള്ളവരും വരാപ്പുഴ പൊലീസും ചേർന്ന് വധശിക്ഷ നടപ്പാക്കി. ഇതിന് എസ് പിയുടെ അറിവുണ്ടായിരുന്നോ എന്നതാണ് ഉയരുന്ന ചോദ്യം. പക്ഷേ അത് പൊലീസ് പരിശോധിക്കില്ല. എല്ലാം ലോക്കൽ പൊലീസിൽ മാത്രമായി ഒതുക്കാനാണ് തീരുമാനം. വരാപ്പുഴയുടെ ചുമതലുണ്ടായിരുന്ന സിഐ ക്രിസ്പിനെതിരെ കേസെടുക്കുമോ എന്നതാണ് പ്രധാനം. വരാപ്പുഴ എസ് ഐ പ്രതിയാകുമെന്ന് ഉറപ്പാണ്. പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ പൊലീസ് വാഹനത്തിൽ മർദിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകാന്വേഷണ സംഘം നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയിലെ
കൊച്ചി: ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തെങ്കിലും പ്രധാനികൾ ഇപ്പോഴും പുറത്ത് തന്നെ. പൊലീസിനെ കൈവച്ചാൽ വെറുതെ വിടില്ലെന്ന തത്വമാണ് ശ്രീജിത്തിന് മേൽ തീർത്തതെന്നും സൂചനയുണ്ട്. പിടികൂടാനെത്തിയ എസ് പി എവി ജോർജിന്റെ റൂറൽ ടൈഗർ ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ ശ്രീജിത്ത് ആളറിയാതെ പിടിച്ചു തള്ളിയിരുന്നു. ഇതിന്റെ പകയാണ് കൊലയെന്നാണ് വിലയിരുത്തൽ. കടുവാ സംഘത്തിലുള്ളവരും വരാപ്പുഴ പൊലീസും ചേർന്ന് വധശിക്ഷ നടപ്പാക്കി. ഇതിന് എസ് പിയുടെ അറിവുണ്ടായിരുന്നോ എന്നതാണ് ഉയരുന്ന ചോദ്യം. പക്ഷേ അത് പൊലീസ് പരിശോധിക്കില്ല. എല്ലാം ലോക്കൽ പൊലീസിൽ മാത്രമായി ഒതുക്കാനാണ് തീരുമാനം.
വരാപ്പുഴയുടെ ചുമതലുണ്ടായിരുന്ന സിഐ ക്രിസ്പിനെതിരെ കേസെടുക്കുമോ എന്നതാണ് പ്രധാനം. വരാപ്പുഴ എസ് ഐ പ്രതിയാകുമെന്ന് ഉറപ്പാണ്. പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ പൊലീസ് വാഹനത്തിൽ മർദിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകാന്വേഷണ സംഘം നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തശേഷം പൊലീസ് വാഹനത്തിൽ കടമക്കുടി ഭാഗത്തെ വിജനമായ റോഡിലൂടെ കൊണ്ടുപോയി മർദിച്ചെന്ന സംശയത്തെ തുടർന്നാണു ദൃശ്യങ്ങൾ ശേഖരിച്ചത്. റൂറൽ ടൈഗർ ഫോഴ്‌സ് പിടികൂടിയ ശ്രീജിത്തിനെ മുനമ്പം പൊലീസിന്റെ വാഹനത്തിലാണു വരാപ്പുഴ സ്റ്റേഷനിലേക്ക് അയച്ചത്.
വരാപ്പുഴ പഞ്ചായത്ത് കവലയിൽ നിന്നു നേരെ സ്റ്റേഷനിലേക്കു പോകുന്നതിനു പകരം വലത്തേക്കു വളഞ്ഞു തുണ്ടത്തുംകടവ് ഭാഗത്തേക്കു വാഹനം കടന്നുപോയി. ഇവിടെ സെമിത്തേരിക്കു മുൻപിൽ വിജനമായ പറമ്പിൽ പൊലീസ് വാഹനം നിർത്തിയിട്ടതായി സംശയിക്കുന്നു. തുടർന്നു കടമക്കുടി ഭാഗത്തേക്കു വാഹനം പോയി. രാത്രിയിൽ ഏറെക്കുറെ വിജനമായ റോഡിലൂടെ ശ്രീജിത്തിനെ കൊണ്ടുപോയതു മർദിക്കാനായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. അര മണിക്കൂറിലേറെ കഴിഞ്ഞാണു വാഹനം സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിലെത്തിയ ശേഷവും മർദ്ദനം തുടർന്നു. ഇതോടെ ശ്രീജിത്തിനെ തേടി മരണമെത്തി.
വീടാക്രമിക്കപ്പെട്ടതിനെത്തുടർന്ന് ദേവസ്വംപാടത്തെ വാസുദേവൻ ആത്മഹത്യചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഇതിലെ പ്രതികളെ പിടികൂടാനാണ് ആർ.ടി.എഫ്. അംഗങ്ങളായ ജിതിൻരാജ്, സന്തോഷ് കുമാർ, സുമേഷ് എന്നിവർ ആറാം തീയതി രാത്രി ഒൻപതു മണിയോടെ ദേവസ്വംപാടത്തെത്തിയത്. വാസുദേവന്റെ സഹോദരൻ ഗണേശനോടാണ് അവർ രജിത്തിന്റെ (ശ്രീജിത്തിന്റെ സഹോദരൻ) വീടന്വേഷിച്ചത്. മഫ്തിയിലായിരുന്നതിനാൽ ഇവർ പൊലീസുകാരാണെന്ന് ഗണേശന് മനസ്സിലായില്ല. രജിത്തിന്റെ വീട് കാണിച്ചുകൊടുക്കുകയും ചെയ്തു. അവിടെ വരാന്തയിൽ കിടക്കുകയായിരുന്നു ശ്രീജിത്ത്. വീടാക്രമണത്തിന് നീയും ഉണ്ടായിരുന്നോയെന്ന് ചോദിച്ച് ശ്രീജിത്തിനെ പിടിക്കാൻ ശ്രമിച്ചുവെന്നാണ് ഗണേശൻ പറയുന്നത്. കൈലിമുണ്ടുടുത്ത് വന്നതിനാൽ ഇവർ പൊലീസാണെന്ന് ശ്രീജിത്തിന് മനസ്സിലായില്ല. ഇയാൾ കുതറുകയും ഒരു പൊലീസുകാരന്റെ കഴുത്തിന് പിടിച്ച് തള്ളുകയും ചെയ്തു. ഇതോടെ ഇവർ ഇയാളെ പിടികൂടി കൊണ്ടുപോയി. മർദ്ദനവും തുടങ്ങി.
വാസുദേവന്റെ മകൻ വിനീഷ് പൊലീസിന് ആദ്യം നൽകിയ മൊഴിയിൽ വീടാക്രമണസംഘത്തിൽ ശ്രീജിത്തില്ലായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. പിറ്റേന്ന് പൊലീസ് സ്റ്റേഷനിൽ നൽകിയ രണ്ടാമത്തെ മൊഴിയിൽ ശ്രീജിത്തിന്റെ പേരുപറയുന്നുണ്ട്. അവിടെയുണ്ടായിരുന്ന ശ്രീജിത്തിനെ നോക്കിയാണ് ഇത് പറയുന്നത്. വാസുദേവന്റെ വീടാക്രമണത്തിൽ പത്തുപേരെ കസ്റ്റഡിയിലെടുത്തിട്ടും ശ്രീജിത്തിനെ മാത്രം എന്തിന് മർദിക്കണമെന്ന സംശയത്തിനും ക്രൈംബ്രാഞ്ച് ഉത്തരം കണ്ടെത്തിക്കഴിഞ്ഞു. പൊലീസുകാരാണെന്ന് മനസ്സിലാക്കാതെ ഒരാളെ പിടിച്ചുതള്ളിയതാണ് പ്രകോപനമായത്. അവധിയെടുത്ത് തിരുവനന്തപുരത്തായിരുന്ന വരാപ്പുഴ എസ്‌ഐ. ജി.എസ്. ദീപക് രാത്രിയിൽ ബൈക്കോടിച്ച് തിരിച്ച് വരാപ്പുഴയിൽ എത്തി. എസ്‌ഐ. മർദിച്ചതായി ശ്രീജിത്ത് പറഞ്ഞെന്ന് ഭാര്യ പറയുന്നു. കുറച്ചുസമയം മാത്രമേ തങ്ങളുടെ കൈവശം ശ്രീജിത്ത് ഉണ്ടായിരുന്നുള്ളൂവെന്നാണ് ആർ.ടി.എഫുകാർ പറയുന്നത്.
വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ ഇയാളെ എത്തിച്ചശേഷം എടുത്ത ഫോട്ടോ ചിലർ പുറത്തുവിട്ടിരുന്നു. അതിൽ പ്രത്യക്ഷത്തിൽ പരിക്കില്ല. എന്നാൽ, ആന്തരിക ക്ഷതങ്ങളെക്കുറിച്ചാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂടുതൽ പറയുന്നത്. ശ്രീജിത്തിന്റെ പരിക്കുകൾ വിലയിരുത്താൻ പൊലീസ് രൂപവത്കരിച്ച മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകൾ നിർണായകമാകും. പരിക്കുകളുടെ സ്വഭാവം കൃത്യമായി അറിഞ്ഞാലേ മർദനമുറയിൽ വ്യക്തത വരൂ. ഇതിന് ശേഷം മാത്രമേ വരാപ്പുഴ പൊലീസിനെ കേസിൽ പ്രതിസ്ഥാനത്ത് നിർത്തൂ.