- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റുകളൊന്നും ഏശിയില്ല; നാട്ടുകാരുടെ ചെലവിൽ സർക്കാർ പേര് എടുത്ത വരട്ടാർ പുനരുജ്ജീവനം പൊളിഞ്ഞു; വരട്ടാറിന്റെ പേരിൽ ജനവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവെന്ന് നാട്ടുകാർ; ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധം ഉയരുമ്പോൾ പിടിച്ചു നിൽക്കാൻ കഴിയാതെ സംഘാടകർ
പത്തനംതിട്ട: സംസ്ഥാനത്തിന് തന്നെ മാതൃകയായ നദീ പുനരുജ്ജീവന പദ്ധതി എന്ന പേരിൽ അറിയപ്പെട്ട വരട്ടാർ വീണ്ടെടുക്കൽ വൻ പരാജയമായിരുന്നുവെന്ന് നാട്ടുകാർ. ജനകീയ കൂട്ടായ്മ പണം കണ്ടെത്തി നടത്തിയ സേവനങ്ങൾക്ക് അഞ്ചു പൈസ പോലും മുടക്കാതെ സർക്കാർ പേരെടുക്കുകയായിരുന്നു. നിന്നും ഇരുന്നുമെല്ലംപടം എടുത്ത് ഫേസ് ബുക്ക് പോസ്റ്റുമിട്ട് തോമസ് ഐസക്കും പിണറായിയുമെല്ലാം പുനരുജ്ജീവനത്തെ വാഴ്‌ത്തി. സർക്കാരിന്റെ നേട്ടമായി ആഘോഷിച്ചു. എന്നാൽ, ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം വരട്ടാർ പുനരുജ്ജീവനം ശരിക്കും ജനവിരുദ്ധമാണെന്ന് പറയുന്നു. ജനവിരുദ്ധവും നാട്ടുകാരുടെ കുടിവെള്ളം വറ്റിക്കുന്നതുമായ വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ പേരിൽ ഇരവിപേരൂർ പഞ്ചായത്ത് നടത്തുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ കൂട്ടായ്മ രൂപം കൊണ്ടു. ഇരവിപേരൂർ പഞ്ചായത്ത് നടത്തി വരുന്ന അശാസ്ത്രീയമായ നദീ പുനരുജ്ജീവന പ്രവർത്തനങ്ങൾ ജനദ്രോഹപരമാണെന്ന് യോഗം ആരോപിച്ചു. ആദിപമ്പയിലും വരട്ടാറിലും ആഴത്തിൽ കുഴിയെടുക്കുന്നത് മൂലം സമീപപ്രദേശങ്ങളിലെ കിണറുകളിലെ നീരുറവകൾ വറ്റു
പത്തനംതിട്ട: സംസ്ഥാനത്തിന് തന്നെ മാതൃകയായ നദീ പുനരുജ്ജീവന പദ്ധതി എന്ന പേരിൽ അറിയപ്പെട്ട വരട്ടാർ വീണ്ടെടുക്കൽ വൻ പരാജയമായിരുന്നുവെന്ന് നാട്ടുകാർ. ജനകീയ കൂട്ടായ്മ പണം കണ്ടെത്തി നടത്തിയ സേവനങ്ങൾക്ക് അഞ്ചു പൈസ പോലും മുടക്കാതെ സർക്കാർ പേരെടുക്കുകയായിരുന്നു. നിന്നും ഇരുന്നുമെല്ലംപടം എടുത്ത് ഫേസ് ബുക്ക് പോസ്റ്റുമിട്ട് തോമസ് ഐസക്കും പിണറായിയുമെല്ലാം പുനരുജ്ജീവനത്തെ വാഴ്‌ത്തി. സർക്കാരിന്റെ നേട്ടമായി ആഘോഷിച്ചു. എന്നാൽ, ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം വരട്ടാർ പുനരുജ്ജീവനം ശരിക്കും ജനവിരുദ്ധമാണെന്ന് പറയുന്നു.
ജനവിരുദ്ധവും നാട്ടുകാരുടെ കുടിവെള്ളം വറ്റിക്കുന്നതുമായ വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ പേരിൽ ഇരവിപേരൂർ പഞ്ചായത്ത് നടത്തുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ കൂട്ടായ്മ രൂപം കൊണ്ടു. ഇരവിപേരൂർ പഞ്ചായത്ത് നടത്തി വരുന്ന അശാസ്ത്രീയമായ നദീ പുനരുജ്ജീവന പ്രവർത്തനങ്ങൾ ജനദ്രോഹപരമാണെന്ന് യോഗം ആരോപിച്ചു. ആദിപമ്പയിലും വരട്ടാറിലും ആഴത്തിൽ കുഴിയെടുക്കുന്നത് മൂലം സമീപപ്രദേശങ്ങളിലെ കിണറുകളിലെ നീരുറവകൾ വറ്റുന്നു.
ഇത് രൂക്ഷമായ ജലക്ഷാമം ഉണ്ടാക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. മണലൂറ്റ് ലക്ഷ്യം വച്ച് കൊണ്ടുള്ള നടപടിയാണിതെന്ന് സംശയിക്കുന്നു. പമ്പാ നദിയിൽ നിന്ന് ഉൽഭവിക്കുന്ന ആദിപമ്പയുടെ കൈവഴിയാണ് വരട്ടാർ. ഇവിടെ ജലമെത്തണമെങ്കിൽ പമ്പയിൽ നിന്ന് ആദി പമ്പയിലേക്കുള്ള ജലപ്രവാഹം ശക്തമാക്കണം. ഇതിന് ആദിപമ്പയുടെ ഉത്ഭവ സ്ഥാനത്തുള്ള പമ്പയുടെ അടിത്തട്ട് ഉയർത്തേണ്ടതുണ്ട്. ഇതിനു ശ്രമിക്കാതെ നടത്തുന്ന പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിൽ എത്തുകയില്ല. ജനകീയവും സുതാര്യവുമായി നടപ്പിലാക്കേണ്ട ആദിപമ്പ-വരട്ടാർ പുനരുജ്ജീവന പദ്ധതി ഏകപക്ഷീയമായി നടപ്പിലാക്കാനാണ് ഇരവിപേരൂർ പഞ്ചായത്ത് ശ്രമിച്ചു വരുന്നത്.
നദിയുടെ പുനരുജ്ജീവന പ്രവർത്തനത്തിനോ പ്രവാഹത്തിനോ തടസമുണ്ടാക്കാതെ തീരവാസികൾക്ക് കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യം നിലനിർത്തുക, കിണറുകളിലെ കുടിവെള്ളം ഇല്ലാതാക്കുന്ന തരത്തിൽ നദിയുടെ ആഴം കൂട്ടാതിരിക്കുക, തീരങ്ങളിൽ നിന്നെടുക്കുന്ന മണ്ണും മണലും നദിയുടെ ആഴമുള്ള ഭാഗങ്ങളിൽ നിക്ഷേപിച്ച് നദിയുടെ അടിത്തട്ട് ക്രമീകരിക്കുക, തീരവാസികൾക്ക് ആറ്റിലേക്കിറങ്ങി കുളിക്കാനും തുണി അലക്കാനുമുള്ള കടവുകൾ നിർമ്മിക്കുക, നദീതീര വാസികളെ കൂടി ഉൾപ്പെടുത്തി പുനരുജ്ജീവന പ്രവർത്തനത്തെ ജനകീയമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.
ആദിപമ്പ-വരട്ടാർ നദീതീരവാസികളെ ഭൂമി കൈയേറ്റക്കാരായി ചിത്രീകരിച്ചുകൊണ്ട് നദീതീരങ്ങളിൽ മുള്ളുവേലിയിട്ട് തീരപ്രദേശത്തുള്ളവരെ കൃഷിചെയ്യാനും ആറ്റിലേക്കിറങ്ങാനും അനുവദിക്കാതിരിക്കുന്ന പഞ്ചായത്ത് അധികൃതരുടെ ജനവിരുദ്ധ നടപടികളെ യോഗം അപലപിച്ചു. ഓതറ സീനിയർ സിറ്റിസൺ ഹാളിൽ നടന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി അധ്യക്ഷത വഹിച്ചു. പമ്പാ പരിരക്ഷണ സമിതി പ്രസിഡന്റ് എം വി എസ് നമ്പൂതിരി, ജനറൽ സെക്രട്ടറി എൻ.കെ. സുകുമാരൻ നായർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ തുടങ്ങിയവർ സംബന്ധിച്ചു. തീരപ്രദേശത്തുള്ള ഒൻപതിലധികം കുടുംബങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.