- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമ മെട്രോ റീജിയൻ വൈസ് പ്രസിഡന്റായി വർഗീസ് കെ. ജോസഫ് മത്സരിക്കുന്നു
ന്യൂയോർക്ക്: ഫോമ മെട്രോ റീജിയന്റെ വൈസ് പ്രസിഡന്റായി വർഗീസ് കെ. ജോസഫ്, 2016- 18 കാലയളവിലേക്ക് മത്സരിക്കാൻ തീരുമാനിച്ചു. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ വേദികളിൽ കറപുരളാത്ത പ്രവർത്തനശൈലികൊണ്ട് ജനങ്ങളുടെ മുന്നിൽ ശ്രദ്ധനേടിയ വർഗീസ് കെ. ജോസഫ് കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ വിവിധ കമ്മിറ്റികളിലും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ്‌ഐലന്റിന്റെ ജോയിന്റ് സെക്രട്ടറിയായും, ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഫോമയുടെ ആരംഭകാലം മുതൽ വളരെ ആക്ടീവ് മെമ്പറും, വിവിധ കൺവൻഷനുകളിൽ പല കമ്മിറ്റികളിലും പ്രവർത്തിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആത്മവിശ്വാസവും, പ്രവർത്തനശൈലിയും, സുഹൃദ് ബന്ധങ്ങളുമാണ് തന്നെ റീജണൽ വൈസ് പ്രസിഡന്റായി മത്സരിക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫോമയുടെ ഉന്നമനത്തിനുവേണ്ടി മത്സരിച്ച് ജയിച്ചുവരുന്ന ആരുമായും പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലന്റ്, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് എ
ന്യൂയോർക്ക്: ഫോമ മെട്രോ റീജിയന്റെ വൈസ് പ്രസിഡന്റായി വർഗീസ് കെ. ജോസഫ്, 2016- 18 കാലയളവിലേക്ക് മത്സരിക്കാൻ തീരുമാനിച്ചു. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ വേദികളിൽ കറപുരളാത്ത പ്രവർത്തനശൈലികൊണ്ട് ജനങ്ങളുടെ മുന്നിൽ ശ്രദ്ധനേടിയ വർഗീസ് കെ. ജോസഫ് കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ വിവിധ കമ്മിറ്റികളിലും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ്‌ഐലന്റിന്റെ ജോയിന്റ് സെക്രട്ടറിയായും, ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
ഫോമയുടെ ആരംഭകാലം മുതൽ വളരെ ആക്ടീവ് മെമ്പറും, വിവിധ കൺവൻഷനുകളിൽ പല കമ്മിറ്റികളിലും പ്രവർത്തിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആത്മവിശ്വാസവും, പ്രവർത്തനശൈലിയും, സുഹൃദ് ബന്ധങ്ങളുമാണ് തന്നെ റീജണൽ വൈസ് പ്രസിഡന്റായി മത്സരിക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫോമയുടെ ഉന്നമനത്തിനുവേണ്ടി മത്സരിച്ച് ജയിച്ചുവരുന്ന ആരുമായും പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലന്റ്, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് എന്നിവരും വർഗീസ് കെ. ജോസഫിന് പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഫോമ മെട്രോ റീജിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചപ്പോഴാണ് തന്റെ കഴിവ് ജനങ്ങൾ മനസിലാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു.



