- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാജിദിന്റെ ദുരൂഹ മരണത്തിൽ ഭാര്യാ സഹോദരനെ തള്ളി ക്രൈംബ്രാഞ്ചിന് വർക്കല കഹാറിന്റെ മൊഴി; മൂസ തന്നോട് വ്യക്തിവിരോധം തീർക്കുന്നു; പണം പിരിച്ചതറിഞ്ഞു മൂസയെ വിലക്കി; കഹാറിന്റെ മൊഴി തട്ടിപ്പെന്ന് ഹഫീസ്; കഹാറിന്റെ എല്ലാ കൂട്ടുകച്ചവടങ്ങളിലും മൂസ പങ്കാളി; കഹാർ പയറ്റുന്നതുകൊലപാതക കേസിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രം; മൊഴിയിലെ വൈരുധ്യങ്ങളിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി അന്വേഷണ സംഘം; കോൺഗ്രസ് നേതാവ് പ്രതിയായ കേസ് നിർണ്ണായക ഘട്ടത്തിലേക്ക്
തിരുവനന്തപുരം: വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിനെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ ഭാര്യാ സഹോദരനെ തള്ളി കഹാറിന്റെ മൊഴി. ഭാര്യാ സഹോദരൻ മൂസ തട്ടിപ്പുകാരനാണെന്നാണ് കഹാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഭാര്യാ സഹോദരനായ മൂസയെ പല കാരണങ്ങൾ കൊണ്ട് താൻ അകറ്റി നിർത്തിയിരുന്നു. ഇങ്ങിനെ അകറ്റി നിർത്തിയതിലുള്ള വൈരാഗ്യം കാരണമാണ് മൂസ വെളിപ്പെടുത്തൽ നടത്തിയതെന്നാണ് കഹാർ മൊഴി നൽകുന്നത്. തന്റെ പേരിൽ നിന്നും പലരിൽ നിന്നും പണപ്പിരിവ് നടത്തിയതായി അറിഞ്ഞപ്പോൾ മൂസയെ വിലക്കിയിരുന്നു. അതിനാൽ അകറ്റി നിർത്തിയതിനെ തുടർന്ന് മൂസയ്ക്ക് വൈരാഗ്യമുണ്ടായിരുന്നു. അതിനാലാണ് മൂസ തനിക്കെതിരായുള്ള വെളിപ്പെടുത്തൽ നടത്തിയത് കഹാറിന്റെ മൊഴി തുടരുന്നു. എന്നാൽ കഹാറിന്റെ ഈ മൊഴി തട്ടിപ്പാണെന്നു കഹാറിനെതിരെ മൊഴി നൽകിയ കേരളാ കോൺഗ്രസ് നേതാവ് ഹഫീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കഹാറിന്റെ എല്ലാ ഇടപാടുകളിലും പങ്കു ചേർന്ന ആളായിരുന്നു ഭാര്യാ സഹോദരൻ എന്ന നിലയിൽ മൂസ. കഹാറിന്റെ പേരിൽ പണപ്പിരിവ് മൂസ നടത്തിയിട്ടുണ്ടെങ്കിൽ അതും കഹാറിന്റെ നിർദ്
തിരുവനന്തപുരം: വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിനെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ ഭാര്യാ സഹോദരനെ തള്ളി കഹാറിന്റെ മൊഴി. ഭാര്യാ സഹോദരൻ മൂസ തട്ടിപ്പുകാരനാണെന്നാണ് കഹാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഭാര്യാ സഹോദരനായ മൂസയെ പല കാരണങ്ങൾ കൊണ്ട് താൻ അകറ്റി നിർത്തിയിരുന്നു. ഇങ്ങിനെ അകറ്റി നിർത്തിയതിലുള്ള വൈരാഗ്യം കാരണമാണ് മൂസ വെളിപ്പെടുത്തൽ നടത്തിയതെന്നാണ് കഹാർ മൊഴി നൽകുന്നത്.
തന്റെ പേരിൽ നിന്നും പലരിൽ നിന്നും പണപ്പിരിവ് നടത്തിയതായി അറിഞ്ഞപ്പോൾ മൂസയെ വിലക്കിയിരുന്നു. അതിനാൽ അകറ്റി നിർത്തിയതിനെ തുടർന്ന് മൂസയ്ക്ക് വൈരാഗ്യമുണ്ടായിരുന്നു. അതിനാലാണ് മൂസ തനിക്കെതിരായുള്ള വെളിപ്പെടുത്തൽ നടത്തിയത് കഹാറിന്റെ മൊഴി തുടരുന്നു. എന്നാൽ കഹാറിന്റെ ഈ മൊഴി തട്ടിപ്പാണെന്നു കഹാറിനെതിരെ മൊഴി നൽകിയ കേരളാ കോൺഗ്രസ് നേതാവ് ഹഫീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
കഹാറിന്റെ എല്ലാ ഇടപാടുകളിലും പങ്കു ചേർന്ന ആളായിരുന്നു ഭാര്യാ സഹോദരൻ എന്ന നിലയിൽ മൂസ. കഹാറിന്റെ പേരിൽ പണപ്പിരിവ് മൂസ നടത്തിയിട്ടുണ്ടെങ്കിൽ അതും കഹാറിന്റെ നിർദ്ദേശ പ്രകാരമാകും- ഹഫീസ് പറയുന്നു. സാജിദിന്റെ മരണവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായപ്പോൾ പിടിച്ചു നിൽക്കാനുള്ള അടവാണ് കഹാറിന്റെ മൊഴി. കഹാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും കഹാറും ഭാര്യാ സഹോദരനായ മൂസയും കൂട്ടുകച്ചവടക്കാരനായിരുന്നു. ഇപ്പോൾ താൻ വെട്ടിലായെന്നു കഹാർ മനസിലാക്കുന്നു അതുകൊണ്ടാണ് കഹാർ ഇപ്പോൾ ഈ രീതിയിൽ മൊഴി നൽകുന്നത്. ഈ മൊഴി നൽകുന്ന അന്നും കഹാറും മൂസയും ബന്ധപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തെ വഴിതെറ്റിക്കാൻ ഉതകുന്ന മൊഴിയാണ് കഹാർ നൽകുന്നത്. സാജിദിന്റെ കൊലപാതകത്തിൽ പിടിക്കപ്പെടുമെന്നു മനസിലായപ്പോൾ ഇപ്പോൾ കഹാർ രക്ഷപ്പെടാനുള്ള തന്ത്രം പയറ്റുകയാണ്-ഹഫീസ് പറയുന്നു. സാജിദിനെ കൊന്നെന്നു ഹാഫിസിനോട് വെളിപ്പെടുത്തൽ നടത്തിയ വർക്കല കഹാറിന്റെ ഭാര്യാ സഹോദരൻ മൂസ താൻ അങ്ങിനെ വെളിപ്പെടുത്തൽ നടത്തിയിട്ടില്ലെന്ന് ഇന്നലെ മറുനാടനോട് പ്രതികരിച്ചിരുന്നു.മൂസ അങ്ങിനെ വെളിപ്പെടുത്തൽ നടത്തിയിട്ടില്ലെങ്കിൽ പിന്നെന്തിനാണ് കഹാർ മൂസ തന്നോട് വ്യക്തിവിരോധം തീർക്കുന്നു എന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. മൂസ അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് കഹാറിനു തീർച്ചയുണ്ടെങ്കിൽ മൂസ അങ്ങിനെ പറഞ്ഞിട്ടില്ലാ എന്ന് കഹാറിനു മൊഴി നൽകാമായിരുന്നു.അതോടുകൂടി അന്വേഷത്തിലും പ്രതിസന്ധി വന്നേനെ. പക്ഷെ കഹാർ നൽകിയ മൊഴി മൂസ തന്നോട് വ്യക്തിവിരോധം തീർക്കുന്നു എന്നാണ്. അപ്പോൾ മൂസ അങ്ങിനെ മൊഴി നൽകിയെന്ന് കഹാറും വിശ്വസിക്കുന്നുണ്ടെന്നു വിലയിരുത്തേണ്ടി വരുന്നു. സാജിദിന്റെതുകൊലപാതകം എന്ന് വെളിപ്പെടുത്തൽ നടത്തിയ മൂസയെ വിശ്വാസത്തിൽ എടുക്കാൻ കഹാറും ഇപ്പോൾ തയ്യാറാകുന്നില്ല
ഇത് സാജിദിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ നിർണായക ഘടകമായി മാറുന്നു. കഹാറും മൂസയും തമ്മിൽ അകൽച്ചയിലാണ് എന്നുള്ള കഹാറിന്റെ മൊഴി വിശ്വാസത്തിൽ എടുക്കേണ്ടതില്ലാ എന്നാണ് ഹഫീസും മൊഴി നൽകുന്നത്. സാജിദിനെ കൊലപ്പെടുത്തി എന്ന കാര്യം ഹഫീസിനോട് പറഞ്ഞിട്ടില്ലെന്നാണ് മൂസ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. പക്ഷെ ഹഫീസിനെ വിളിച്ച് തെറി പറഞ്ഞു എന്ന കാര്യം മൂസ സമ്മതിക്കുകയും ചെയ്തു. നല്ല തെറിവിളിയാണ് ഹഫീസിനു നേരെ നടത്തിയത്. പക്ഷെ ആ സംഭാഷണത്തിൽ സാജിദിനെ കൊലപ്പെടുത്തിയതാണ് എന്ന് പറഞ്ഞിട്ടില്ല. തെറി വിളിച്ചപ്പോൾ ഹാഫിസിനെ വണ്ടിയിടിച്ച് കൊല്ലുമെന്നും പറഞ്ഞിട്ടില്ല. ഒരാളെ ചീത്ത വിളിക്കുമ്പോൾ വണ്ടിയിടിച്ച് കൊല്ലും കുത്തിക്കൊല്ലും എന്നൊന്നും ആരും പറയില്ലല്ലോ- മൂസ പ്രതികരിച്ചിരുന്നു.
ഹഫീസിനെ നേരത്തെ അറിയാമായിരുന്നു. പക്ഷെ ഫോൺ മാറിയാണ് ഹഫീസിനു പോയത്. അപ്പോൾ ഒന്നും രണ്ടും പറഞ്ഞു ചീത്തവിളിയായി. പക്ഷെ ഈ ചീത്ത വിളിക്കിടയിൽ സാജിദിനെ കൊലപ്പെടുത്തി എന്ന് ഞാൻ പറഞ്ഞിട്ടില്ല. സാജിദിന്റെ മരണം എനിക്ക് അറിയാമായിരുന്നു. കൊലപാതകമാണെന്ന് പക്ഷെ ഞാൻ പറഞ്ഞിട്ടില്ല. സാജിദിനെ ഞാൻ കണ്ടിട്ടില്ല. ഡ്രൈവർ ഇല്ലാത്ത സമയത്ത് താത്കാലികമായി വന്ന ആളാണ് സാജിദ്. ഹഫീസിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ആ മൊഴിയിലും സാജിദിന്റെ മരണത്തെ കുറിച്ച് അറിയില്ലാ എന്നാണ് പറഞ്ഞത്. പക്ഷെ ഹാഫിസുമായി സംസാരിച്ചപ്പോൾ ഹാഫിസിനെ തെറിവിളിച്ചു എന്ന കാര്യം സമ്മതിച്ചിട്ടുണ്ട്-മൂസ പറയുന്നു.
സാജിദിന്റെ മരണം വിവാദമായ പശ്ചാത്തലത്തിൽ മൂസയുടെ മൊഴി രണ്ടാമതും രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. മൊഴികളിലെ വൈരുധ്യം മുൻ നിർത്തിയാണിത്. അതെ സമയം വർക്കല കഹാറിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ചാനൽ ക്യാമറകളുടെ കണ്ണ് വെട്ടിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് കഹാർ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകാൻ എത്തിയത്. പക്ഷെ ചാനലുകൾ രാത്രി ആ സമയത്തും ക്രൈംബ്രാഞ്ച് ഓഫീസ് പരിസരത്ത് ഉണ്ടായിരുന്നതിനാൽ കഹാറിന്റെ ശ്രമം വിഫലമായി. 18 ചോദ്യങ്ങളാണ് രണ്ടു ഡിവൈഎസ്‌പിമാരടങ്ങിയ സംഘം കഹാറിനോട് ഇന്നലെ ചോദിച്ചത്.
സാജിദിന്റെ മരണവുമായി ബന്ധപ്പെട്ടു മുൻ കോൺഗ്രസ് നേതാവും എംഎൽഎയുമായ വർക്കല കഹാർ കുരുക്കിലേക്ക് നീങ്ങുകയാണ്. കഹാറിന്റെ അളിയൻ മൂസ കേരളാ കോൺഗ്രസ് നേതാവ് ഹഫീസിനോട് നടത്തിയ അബദ്ധ സംഭാഷണത്തിലാണ് കൊലപാതക വിവരം മറ നീങ്ങുന്നത്. സാജിദിനെ കൊന്നത് പോലെ നിന്നെയും കൊല്ലും എന്നാണ് വഴിമാറി നടന്ന സംഭാഷണത്തിൽ പ്രകോപിതനായ ഹംസ പറഞ്ഞത്. മറുനാടനോടും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയോടും ഈ കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും ഓഡിയോ ക്ലിപ്പ് ഹഫീസിന്റെ കയ്യിൽ സുരക്ഷിതമാണ്. സാജിദിന്റെ ബന്ധുക്കളും ഏഴു വർഷം മുൻപ് നടന്ന ഈ ദുരൂഹ മരണത്തിൽ ഇപ്പോൾ സത്യം തേടി രംഗത്തുണ്ട്.
ഈ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സാജിദിന്റെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. . ഏഴു വർഷം മുൻപ് നടന്ന ദുരൂഹ മരണവുമായി ബന്ധപ്പെട്ട സത്യം തങ്ങൾക്ക് അറിയണമെന്നാണ് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സത്യം തെളിയുമെന്നു മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. . ഇപ്പോൾ നടക്കുന്നത് പ്രാഥമിക അന്വേഷണം മാത്രമാണെന്നും അതേസമയം സംശയാസ്പദമായ കാര്യങ്ങൾ വന്നാൽ അന്വേഷണത്തിലേക്ക് തന്നെ നീങ്ങുമെന്നും ഡിവൈഎസ്‌പി അശോകൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നു.
അതേസമയം അന്വേഷണത്തിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് സാജിദിന്റെ ഉറ്റബന്ധുക്കൾ മറുനാടനോട് പ്രതികരിച്ചു. അന്നേ ഞങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷെ സാജിദ് മരിക്കുമ്പോൾ കഹാർ എംഎൽഎയാണ്. അതുകൊണ്ട് തന്നെ അന്വേഷണം മുന്നോട്ട് നീങ്ങിയില്ല. സാജിദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണ് പറയുന്നത്. പക്ഷെ ലങ്സിലും വയറിലും ഒന്നും വെള്ളമില്ല. അപ്പോൾ പിന്നെങ്ങിനെ കിണറിൽ വീണതിനെ തുടർന്നുള്ള മരണം എന്ന് പറയുക-കുടുംബം ചോദിക്കുന്നു. അസ്വാഭാവികമായ ചില ഗന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അപ്പോൾ യൂറിൻ എടുത്ത് പരിശോധിക്കണം. യൂറിൻ ബ്ലാഡർ ഒഴിഞ്ഞ നിലയിലായിരുന്നു എന്ന് പറയുന്നു. അപ്പോൾ ആ രീതിയിലുള്ള അന്വേഷണവും നിലച്ചു.
ഇപ്പോഴും ഈ മരണവുമായി ബന്ധപ്പെട്ടു ഞങ്ങളെ സ്വാധീനിക്കാനുള്ള ചില ശ്രമങ്ങൾ കഹാർ നടത്തി. പക്ഷെ കുടുംബം ഒറ്റക്കെട്ടാണ്. ഞങ്ങൾക്ക് സത്യം അറിയണം-കുടുംബം പ്രതികരിക്കുന്നു. സാജിദ് മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ സാജിദിന്റെ സുഹൃത്തുക്കൾ ഇത് അപകടമരണമല്ലാ കൊലപാതകമാണെന്ന് പറഞ്ഞു തുടങ്ങിയിരുന്നു. പക്ഷെ ഞങ്ങൾ ആ ഘട്ടത്തിൽ നിസ്സഹായരായിരുന്നു. അന്വേഷണം മുന്നോട്ടു പോകാനുള്ള ലക്ഷണങ്ങൾ ഒന്നും വന്നില്ല. ഇപ്പോൾ വർക്കല കഹാറിന്റെ ഭാര്യാ സഹോദരൻ മൂസ ഹാഫിസുമായുള്ള സംഭാഷണത്തിൽ ഇതുകൊലപാതകമാണെന്ന് വെളിപ്പെടുത്തിയതോടെ ഞങ്ങൾക്കുള്ള സംശയങ്ങളും അവസാനിക്കുകയാണ്. ഇനി ഞങ്ങൾക്ക് നീതി വേണം-സാജിദിന്റെ കുടുംബം ആവശ്യപ്പെടുന്നു. ഹാഫിസിന്റെ വെളിപ്പെടുത്തൽ ആധാരമാക്കി മറുനാടൻ നൽകിയ നിരന്തര വാർത്തകൾ ആണ് സാജിദിന്റെ മരണം കൊലപാതകം എന്ന സൂചനയിലേക്ക് വിരൽ ചൂണ്ടിയത്.
ഹാഫിസിന്റെ വെളിപ്പെടുത്തലും മറുനാടൻ മലയാളി നൽകിയ വാർത്തകളും ഈ മരണവുമായി ബന്ധപ്പെട്ട് സാജിദിന്റെ കുടുംബത്തിനു കച്ചിത്തുരുമ്പാകുകയാണ്. ഇതോടെയാണ് ഗൾഫിലുള്ള സാജിദിന്റെ മൂത്ത സഹോദരൻ വർക്കലയിൽ എത്തുകയും തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം തീരുമാനിക്കുകയും ചെയ്തത്. ഏഴുവർഷം മുൻപാണ് സാജിദ് മരിക്കുന്നത്. ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇങ്ങിനെയാണ് വിവരം ലഭിച്ചത്. ഏഴുവർഷം മുൻപുള്ള ഒരു വെള്ളിയാഴ്ച ദിവസമാണ് സാജിദ് മരിച്ചത്. കഹാറിനെ അന്ന് ഉച്ചയ്ക്ക് വർക്കലയിലെ ഓഫീസിൽ സാജിദ് തന്നെയാണ് എത്തിച്ചത്. പിന്നീട് സാജിദിനെകുറിച്ച് വിവരമില്ല. ഇതേ ഓഫീസിന് അകത്തുള്ള കിണറ്റിലാണ് സാജിദിന്റെ ശരീരം കാണപെട്ടത്. ഉച്ചയ്ക്ക് തിരഞ്ഞപ്പോൾ ആ പരിസരത്ത് സാജിദ് ഉണ്ടായിരുന്നു എന്ന സൂചന പോലും ലഭിച്ചിരുന്നില്ല. പക്ഷെ അവിടുത്തെ കിണറ്റിൽ രാത്രി വൈകീട്ട് സാജിന്റെ ശരീരം കാണപ്പെടുകയായിരുന്നു. .
വാഹിദിനെ ഓഫീസിൽ എത്തിച്ച ശേഷം പിന്നീട് പുറത്തു പോവാൻ വിളിച്ചപ്പോൾ സാജിദ് ഫോൺ എടുത്തിരുന്നില്ലാ എന്നാണ് കഹാർ പറഞ്ഞത്. പക്ഷെ രാത്രി എട്ടുമണിക്ക് സാജിദിന്റെ മൃതദേഹം അവിടത്തെ കിണറിൽ നിന്നും കണ്ടുകിട്ടി. മൂന്നു സെന്റ് പുരയിടത്തിൽ നിന്നും ഒരാളിനെ കാണുന്നില്ല എന്ന് പറയുമ്പോൾ അത് ആദ്യം അവിടെ അന്വേഷിക്കേണ്ടേ? ഉച്ചയ്ക്ക് കാണാത്ത ചെരിപ്പ് രാത്രിയാണ് കിണറിന്റെ കരയിൽ നിന്നും കാണുന്നത്. അതിൽ തന്നെ ദുരൂഹതകൾ പതിയിരിക്കുന്നുണ്ട്. ഒറ്റയ്ക്ക് ഒരാൾക്ക് കീഴടക്കാൻ കഴിയുന്നതിലും വലിയ തടിമിടുക്ക് സാജിദിനുണ്ട്.
അതുകൊണ്ട് ഒരാൾക്കൊന്നും സാജിദിനെ അപായപ്പെടുത്താൻ കഴിയില്ല. ഒരു സംഘത്തിന് മാത്രമേ കഴിയൂ. കിണറിൽ ആണ് വീണതെങ്കിലും തലയുടെ പിന്നിലാണ് വലിയ മുറിവ് ഉള്ളത്. ഈ മുറിവാണ് മരണ കാരണമെന്നു പറഞ്ഞത്. പക്ഷെ പരാതി കൊടുത്തെങ്കിലും വലിയ അന്വേഷണം ഈ കാര്യത്തിൽ നടന്നില്ല. പക്ഷെ ഞങ്ങൾ അന്നേ കൊലപാതകം ആണെന്ന സംശയങ്ങൾ നിലനിന്നിരുന്നു. പക്ഷെ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല- പക്ഷെ ഇപ്പോഴത്തെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകേണ്ടതുണ്ടെന്നു ഞങ്ങൾ കരുതുന്നു- സാജിദിന്റെ ബന്ധു നിസാം മറുനാടനോട് പ്രതികരിച്ചിരുന്നു.
ഏഴുവർഷം മുൻപ് നടന്ന ഈ മരണം ഈ കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും മറുനാടൻ വാർത്തയിൽ ഇടംപിടിക്കുന്നത്. കേരളാ കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനായ ഹഫീസിന്റെ ഫോണിലേക്ക് വഴിതെറ്റിയെത്തിയ ഒരു ഫോൺ കോൾ ആണ് സാജിദിന്റെ മരണം കൊലപാതകം തന്നെയാണെന്ന് വ്യക്തമാക്കുന്നത്. മറ്റൊരാൾക്ക് നേരെ വർക്കല കഹാറിന്റെ അളിയൻ മൂസ നടത്തിയ കൊലപാതക മുന്നറിയിപ്പാണ് ഹഫീസിന്റെ ഫോണിലേക്ക് വഴിമാറി എത്തിയത്. കേശവദാസപുരം ജമാ അത്ത് സെക്രട്ടറിയാണോ എന്നാണു ചോദിച്ചത്. അല്ലാ എന്ന് പറഞ്ഞപ്പോൾ തെറിവിളിയോടെ ഇയാൾ ഫോൺ കട്ട് ചെയ്തു. പിന്നീട് തിരിച്ചു വിളിച്ചപ്പോൾ നിന്നെ വണ്ടിയിടിപ്പിച്ച് കൊല്ലും. അത് വർക്കല കഹാറിന്റെ തീരുമാനമാണെന്നും കഹാറിന്റെ ഡ്രൈവറെ കൊന്നിട്ടും ആരും ഒരു പൂടയും പറിച്ചില്ലെന്നും ഫോൺ സംഭാഷണത്തിൽ കഹാറിന്റെ അളിയൻ ഭീഷണി മുഴക്കി.
ഒരു കൊലപാതകത്തിന്റെ വിവരവും ഒരു കൊലപാതക ഭീഷണിയുമാണ് ഒരേ സമയം കഹാറിന്റെ അളിയന്റെ ഫോണിൽ നിന്നും വന്നത്. വർക്കല കഹാറിന്റെ ഡ്രൈവർ സാജിദ് കൊല്ലപ്പെട്ട കാര്യം ഹഫീസിനു അറിയാവുന്നതുമാണ്. ഈ ഭീഷണിയിലും കൊലപാതകത്തിലും കാര്യമുണ്ടെന്നു തിരിച്ചറിഞ്ഞാണ് ഹഫീസ് തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.